വ്യത്യസ്തമാര്‍ന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ അതിവേഗം സ്ഥാനം പിടിച്ച ഒരു സീരിയല്‍ തന്നെയാണ് അനിയത്തിപ്രാവ്. ഈ അയത്തിപ്രാവ് പരമ്പരയിലൂടെയായി ശ്രദ്ധേയനായ താരമാണ് ദേവപ്രസാദ്. ശ്രീകാന്ത് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു അനിയത്തിപ്രാവ്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പര മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ദേവ പങ്കുവെച്ച പുത്തന്‍ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ദൈവപ്രസാദിന്റെ വിവാഹം. ആ വിവാഹ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. നവ വധുവിനെ അമ്പലനടയില്‍ ചേര്‍ത്ത് നിര്‍ത്തി ചിത്രം എടുത്തിരിക്കുകയാണ് ദൈവപ്രസാദ്. അതിനോടൊപ്പം നവ വധുവിനെ കുറിച്ചുള്ള അന്വേഷണവും പ്രേക്ഷകര്‍ ആരംഭിച്ചു.
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഒരു അടിപൊളി നര്‍ത്തകിയാണ് ദേവയുടെ ഭാര്യ. ധന്യ നര്‍ത്തകി എന്ന് തന്നെയാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേരും. സ്വകാര്യ കമ്പനിയില്‍ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്തുവരികയാണ് ധന്യ. സ്വന്തമായൊരു ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്. ഒന്നിച്ച് ഡാന്‍സ് ചെയ്യുന്നതിനിടയിലെ ഫോട്ടോയാണ് ദേവ ആദ്യം ഇവരുടെതായി പങ്കുവെച്ചത്. ഇപ്പോള്‍ കഴിഞ്ഞ ദിവസം ഇവര്‍ ഒരുമിച്ച് നിന്ന് താലികെട്ടിയ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ച് കഴിഞ്ഞ ദിവസം ഉള്ള ശുഭമുഹൂര്‍ത്തത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. നിരവധി താരങ്ങളും ആരാധകരും ഇപ്പോള്‍ ഇവരുടെ കമന്റ് ബോക്‌സില്‍ ആശംസകളുമായി എത്തുന്നു. ഇതിനോടൊപ്പം തന്നെ ഈ വാര്‍ത്ത എല്ലാവരും ഏറ്റെടുത്തു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇവരുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് എത്തിയിരുന്നു. അതില്‍ തങ്ങളുടെ വിവാഹം ഉടനെ ഉണ്ടാകും എന്നും അവര്‍ പ്രേക്ഷകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന വിവാഹമെന്ന് ഫോട്ടോയിലൂടെ എല്ലാവരും അറിഞ്ഞു.