സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരുത്തി സീരിയലിന്റെ കഥ മുന്നോട്ടു പോകുന്നത്താരകല്യാണ്‍ സ്റ്റെബിന്‍ ജേക്കബ്, പ്രഭീഷ് ശ്രീപത്മ, അമല ഗിരീശന്‍ തുടങ്ങി നിരവധി താരങ്ങളാണ് സീരിയലില്‍ എത്തുന്നത്. സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായി തിളങ്ങുന്ന താരമാണ് ശ്രീപത്മ. കല്യാണിയുടെയും ആനന്ദിന്റെ പ്രണയത്തിന് പാരവയ്ക്കുന്ന വിലാസിനി എന്ന കഥാപാത്രമായിട്ടാണ് ശ്രീപത്മ എത്തുന്നത്. വയനാട് ജനിച്ചു വളര്‍ന്ന ശ്രീപത്മ കൊച്ചിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മിനീഷ് തമ്പാനാണ് താരത്തിന്റെ ഭര്‍്ത്താവ്. ഗായക നും ഗാനരചയിതാവും സംഗീതസംവിധായകനും സ്റ്റേജ് പെര്‍ഫോമറും ഒക്കെയാണ് താരത്തിന്റെ ഭര്‍ത്താവ്. തമിഴിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്.
ജയ ടിവിയിലെ അവള്‍ അപ്പടി താന്‍ എന്ന സീരിയലിലെ നായിക കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അവതാരകയായിട്ടാണ് മലയാളത്തിലേക്ക് താരം എത്തിയത്.പിന്നീട് സഹനടിയായും നായികയായും വില്ലത്തിയായും ഒക്കെ താരം തിളങ്ങി. വില്ലത്തി വേഷങ്ങളിലാണ് ശ്രീപത്മ കൂടുതലും തിളങ്ങിയത്. പരസ്പരം, കല്യാണ സൗഗന്ധികം, ബാലാമണി, സംഗമം, വിവാഹിത, സുന്ദരി തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ഏഷ്യാനെറ്റിലെ കറുത്തമുത്ത് സീരിയലിന് ശേഷമാണ് ചെമ്പരത്തിയിലേക്ക് താരം എത്തിയത്. ശ്രദ്ധേയമായ കഥാപാത്രമാണ് താരത്തിന്റേത്. മുന്‍പ് തന്റെ നിറം കാരണം ഉണ്ടായ അവഗണനകളെക്കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു. കറുത്ത നിറത്തിന്റെ പേരില്‍ ഒട്ടേറെ പ്രോജക്ടുകള്‍ തനിക്കു നഷ്ടമായിട്ടുണ്ട്. കളറിന്റെ പേരില്‍ തഴയപ്പെട്ടപ്പോള്‍ കരഞ്ഞുപോയിട്ടുണ്ടെന്നും ശ്രീപത്മ പറയുന്നു.
ഓരോ പ്രോജക്ടിനും ഫോട്ടോ അയച്ചുകൊടുത്താല്‍ ഉടന്‍ വിളി വരുമായിരുന്നു. പക്ഷേ ഓഡിഷനു ചെന്നുകഴിഞ്ഞാല്‍ സ്ഥിതിയാകെ മാറും. ഫോട്ടോയില്‍ കണ്ട വെളുത്ത കുട്ടിക്കു പകരം കറുത്ത പെണ്‍കുട്ടി. കളറില്ലെന്നു വിധിയെഴുത്ത്.കളറിന്റെ പേരില്‍ അവസരം നഷ്ടപ്പെട്ട് നിരാശയോടെ മടങ്ങിയ നാളുകള്‍ ഇന്നും തന്റെ മനസ്സില്‍ ഒരു വേദനയായി കിടപ്പുണ്ടെന്ന് താരം പറയുന്നു.എന്നാല്‍ ഇത്തരം വേദനകളില്‍ നിന്നും എല്ലാ നിരാശയില്‍ നിന്നും താരത്തെ മാറ്റിയത് ജയ ടി.വിയില്‍ വന്ന 'അവളപ്പടിതാന്‍' എന്ന സീരിയലാണെന്നും ശ്രീപത്മ പറഞ്ഞിരുന്നു. ഈ സീരിയലിലെ രണ്ടു നായികമാരിലൊരുവളായി എത്തിയത് ശ്രീപത്മയായിരുന്നു. ഇതോടെ സിനിമയിലും സീരിയലിലും ധാരാളം അവസരം ലഭിച്ചുതുടങ്ങി. മലയാളത്തില്‍ കറുത്തമുത്തിലെ അഞ്ജന എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടി തന്നുവെന്നും ശ്രീപത്മ പറഞ്ഞിരുന്നു. ഇപ്പോള്‍ ചെമ്പരുത്തിയില്‍ വില്ലത്തിയായി തിളങ്ങുകയാണ് താരം.