ചെമ്പരത്തി നായകന്‍ ആനന്ദിന്റെ വീട്ടില്‍ പുതിയ അതിഥി എത്തി; കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് താരം                                      

Malayalilife
 ചെമ്പരത്തി നായകന്‍ ആനന്ദിന്റെ വീട്ടില്‍ പുതിയ അതിഥി എത്തി; കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് താരം                                      

സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കല്യാണി എന്ന പെണ്‍കുട്ടിയെ  ചുറ്റിപ്പറ്റിയാണ്  ചെമ്പരുത്തി സീരിയലിന്റെ കഥ മുന്നോട്ടു പോകുന്നത്. നടി അമല ഗിരീഷ് കല്യാണി എന്ന കഥാപാത്രത്തെയും മോഹന്‍ലാല്‍ ചിത്രം നരസിംഹത്തിലെ നായികയായ നടി ഐശ്വര്യ സീരിയലിലെ അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. സീരിയലിലെ ആനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്റ്റെബിന്‍ ജേക്കബ് എന്ന നടനാണ്. അങ്കമാലി സ്വദേശിയാണ് സ്റ്റെബിന്‍.

പഠിച്ചതും വളര്‍ന്നതുമെല്ലാം അവിടെ തന്നെയാണ്. സീരിയലിലേക്ക് വന്നിട്ട് രണ്ടു വര്‍ഷം മാത്രം ആയിട്ടുളള താരം യഥാര്‍ത്ഥത്തില്‍ ഒരു ഇന്റീരിയര്‍ ഡിസൈനറാണ്. നീര്‍മാതളം എന്ന സീരിയലിലൂടെയാണ് സ്റ്റെബിന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. നീര്‍മാതളത്തിലേത് ഒരു ഡബിള്‍ റോള്‍ കഥാപാത്രമായിരുന്നു. ആദ്യ സീരിയലിലും അമല തന്നെയാണ് സ്റ്റെബിന് നായികയായി എത്തിയത്.

ആറുവര്‍ഷത്തോളം ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്ത ശേഷമാണ് സ്റ്റെബിന്‍ സീരിയലിലേക്ക് എത്തുന്നത്. അച്ഛന്‍ അമ്മ അനുജന്‍ അനിയത്തി എന്നിവരടങ്ങുന്നതാണ് സ്റ്റെബിന്റെ കുടുംബം.  അനിയത്തി ടീച്ചറാണ് അനിയന്‍ ബികോം പാസായി ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കയാണ്. ഇപ്പോള്‍ താരത്തിന്റെ വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരത്തിന്റെ അനുജത്തിയുടെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.


 

chembarathi serial actor stebin welcomes new baby in home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES