Latest News

കെ എസ് ആര്‍ ടി സി ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; കോമഡി താരം ബിനു ബി.കമാല്‍ അറസ്റ്റില്‍

Malayalilife
 കെ എസ് ആര്‍ ടി സി ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; കോമഡി താരം ബിനു ബി.കമാല്‍ അറസ്റ്റില്‍

കെ എസ് ആര്‍ ടി സി ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ ടിവി - സ്റ്റേജ് കോമഡി താരം ബിനു ബി കമാലിനെ ( 40 ) വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂരില്‍ നിന്ന് നിലമേലേക്ക് പോകുന്ന ബസ്സില്‍ വട്ടപ്പാറയ്ക്ക് സമീപം ബുധനാഴ്ച വൈകീട്ട് നാലേ മുക്കാലിന് ആയിരുന്നു സംഭവം.

കൊല്ലം കടയ്ക്കല്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ ബഹളം കേട്ടപ്പോഴായിരുന്നു ബസ് നിര്‍ത്തിയത്. ഇതോടെ ഇയാള്‍ ബസ്സില്‍ നിന്ന് ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്നാലെ എത്തിയെങ്കിലും ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് വട്ടപ്പാറ ശീമമുള മുക്കില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്ന് വട്ടപ്പാറ എസ് എച്ച് ഒ എസ് ശ്രീജിത്ത് പറഞ്ഞു. വ്യാഴാഴ്ച കോടതിയില്‍ ഹാജര്‍ ആക്കും.

binu b kamal arrest

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES