Latest News

ഋതു നിങ്ങളുടെ ലവര്‍ ആണോ എന്ന ചോദ്യത്തിന് ആത്മമിത്രം എന്നായിരുന്നു മറുപടി; ഇൻസ്റ്റാഗ്രാമിലെ ചോദ്യങ്ങൾക്ക് മറുപടിയുമായി ജിയ ഇറാനി

Malayalilife
ഋതു നിങ്ങളുടെ ലവര്‍ ആണോ എന്ന ചോദ്യത്തിന് ആത്മമിത്രം എന്നായിരുന്നു മറുപടി; ഇൻസ്റ്റാഗ്രാമിലെ ചോദ്യങ്ങൾക്ക് മറുപടിയുമായി ജിയ ഇറാനി

ബിഗ് ബോസ് സീസണ് 3 വളരെ ആവേശകരമായി പ്രേക്ഷകരെ പിടിച്ച് നിർത്തി 50 ദിവസം കടന്നിരിക്കുകയാണ്. ഒട്ടനവധി മത്സരാർത്ഥികളെ വിജയികളായി പ്രഖ്യാപിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. എന്നാൽ ബിഗ് ബോസ് വിന്നറാവാൻ വളരെ അധികം സാധ്യതയുള്ള ഒരു മത്സരാർത്ഥിയാണ് ഋതു മന്ത്ര. മോഡലും അഭിനേത്രിയുമായ ഋതു ആദ്യ ആഴ്ചകളിൽ കളി എന്താണെന്ന് മനസ്സിലാക്കി പഠിക്കുകയും പിന്നീട് നിലപാടുകൾ പൂർണമായും എടുത്ത് കളിക്കുകയും ചെയ്യുന്ന മത്സരാർഥിയായി മാറിയിരിക്കുന്നു. തുടക്കത്തിൽ നോമിനേഷനുകളിൽ ഋതു വരുകയും പിന്നീട് മാറി കളിക്കുകയും ചെയ്ത താരമായിരുന്നു ഋതു.

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ ഋതുവിനെ കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ജിയ ഇറാനി. ഇൻസ്റ്റാഗ്രാമിൽ ചോദ്യോത്തര പംക്തിയിലാണ് അദ്ദേഹം മറുപടി നൽകിയത്. നിരവധി ഋതുവിനെ സ്നേഹിക്കുന്ന ആളുകളും അവരുടെ ചോദ്യങ്ങളും സംശയങ്ങളുമാണ് കൂടുതൽ വന്നിരുന്നത്. രസകരമായിട്ടാണ് അത് നടന്നത്. ബിഗ് ബോസിലെ മികച്ച പ്ലേയര്‍ ആരാണെന്നാണ് ചോദിച്ചതെങ്കിലും റിതു ഉള്ളത് കൊണ്ട് മാത്രമാണ് താനത് കാണുന്നതെന്നായിരുന്നു ജിയയുടെ മറുപടി. മികച്ച പ്ലെയറെ തിരഞ്ഞെടുക്കാൻ അദ്ദേഹം മുതിർന്നില്ലാം ഋതു നിങ്ങളുടെ ലവര്‍ ആണോ എന്ന ചോദ്യത്തിന് ആത്മമിത്രം എന്നാണ് ജിയ പ്രതികരിച്ചത്. മാത്രമല്ല റിതുവിനെ ചേര്‍ത്ത് പിടിച്ച് മുഖം കാണിക്കാത്തൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഋതുവിന്റെ കുസൃതികളാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് എന്നാണ് മറുപടി നൽകിയത്. എന്നാ കല്യാണം എന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് 'മകര മാസത്തില്‍ വേലി കെട്ടീട്ട് അപ്പ കല്യാണം' എന്ന ചന്ദ്രലേഖ സിനിമയിലെ പാട്ട് രംഗമാണ് കൊടുത്തിരിക്കുന്നത്. നിങ്ങളും ഋതു മന്ത്രയും തമ്മില്‍ എന്താ കണക്ഷന്‍ എന്ന് ചോദിച്ചപ്പോൾ എയര്‍ടെല്‍ ലോഗോ ആണ് തമാശരൂപേണ ജിയ നല്‍കിയത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥി എന്ന നിലയില്‍ റിതുവിനെ കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന്, റിതു വളരെ ബ്രില്യന്റും ബുദ്ധിമതിയുമാണ്. അതുകൊണ്ട് വിഷമിക്കേണ്ടതില്ലെന്ന മറുപടിയാണ് ജിയ നല്‍കിയത്. 

ഏവരും കാത്തിരുന്ന ചോദ്യത്തിന് മറുപടി ഉടനെ തന്നെ വന്നിരുന്നു. റിതുവും റംസാനും തമ്മില്‍ ബിഗ് ബോസിനുള്ളിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. അതിന് റിതുവിന്റെ ഫോട്ടോ വെച്ച് ചിരിക്കുന്നൊരു വീഡിയോ ആണ് കൊടുത്തത്. റംസാന്റെ പെരുമാറ്റത്തെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ വാഴയുടെ ഒരു ചിത്രമായിരുന്നു മറുപടിയായി കൊടുത്തത്. നിങ്ങൾ തമ്മിൽ ഉള്ള വിവാഹം എപ്പോഴാണ് ഉണ്ടാകുന്നത് എന്ന ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകാതെ ജിയ മുങ്ങി. ഒരുപാട് ചോദ്യങ്ങളും അതിന് ഉത്തരങ്ങൾ നൽകിയെങ്കിലും ഇവർ തമ്മിലുള്ള ബന്ധം ഇപ്പോഴും മനസിലാക്കാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല. 

bigboss malayalam rithu kiya instagram story malayalam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES