കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടന്‍ ദീപന്‍ മുരളി. അവതാരകനായും നിരവധി സീരിയലുകളിലൂടെയും മിനിസക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരം ഏഷ്യാനെറ്റിലെ ബിഗ്ബോസ് പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. 2018 ഏപ്രില്‍ 28നായിരുന്നു ദീപന്റെ വിവാഹം. സഹപ്രവര്‍ത്തകയായിരുന്ന മായയാണ് ദീപന്‍ വിവാഹം ചെയ്തത്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ താന്‍ അച്ഛനായതിന്റെ സന്തോഷവും താരം പങ്കുവച്ചിരുന്നു. കുഞ്ഞിക്കാലുകളുടെയും കൈകളുടെയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അച്ഛനായ സന്തോഷം താരം പങ്കുവച്ചത്. തന്നെ വിട്ടു പോയ തന്റെ അമ്മ തന്നെയാണ് മകളുടെ രൂപത്തില്‍ തങ്ങള്‍ക്ക് അരികിലേക്ക് എത്തിയതെന്ന് താരം പറഞ്ഞിരുന്നു. സരസ്വതിയെന്ന അമ്മയുടെ പേരിന്റെ അര്‍ഥം വരുന്ന മേധസ്വി എന്ന പേരാണ് മകള്‍ക്ക് ദീപന്‍ നല്‍കിയത്. കുഞ്ഞെത്തിയതിന് പിന്നാലെ മകളാണ് ദീപന്റെ ലോകം. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും ദീപന്‍ എല്ലായ്പ്പൊഴും പങ്കുവയ്ക്കാറുണ്ട്. ഇന്നലെയായിരുന്നു മേധസ്വിയുടെ ഒന്നാം പിറന്നാള്‍.
'മേധസ്വി ആദ്യം പറഞ്ഞ വാക്ക് അച്ഛാ എന്നാണ്. അത് കേള്‍ക്കുന്നതിനേക്കാള്‍ സംഗീതാത്മകമായി ലോകത്ത് വേറൊന്നുമില്ല എന്ന് തോന്നിപ്പോകും. അവള്‍ ആദ്യം അച്ഛാ എന്ന് വിളിക്കുമെന്ന് പറഞ്ഞ് ഭാര്യയുമായി ഞാന്‍ ബെറ്റ് വെച്ചിരുന്നു. ഒടുവില്‍ അത് തന്നെ സംഭവിച്ചു. അമ്മ എന്ന് വിളിക്കുന്നത് കേള്‍ക്കുന്നതിനേക്കാള്‍ സുഖമാണ് ആ അച്ഛാ വിളിക്ക്. അതിലും സുന്ദരമായ മറ്റൊരു സംഗീതാത്മക സ്വരം ഈ ലോകത്ത് തന്നെയില്ല'. ആദ്യമായി മകള്‍ അച്ഛാ എന്ന് വിളിച്ച അനുഭവത്തെകുറിച്ചു ദീപന്‍ പറഞ്ഞ വാക്കുകളാണ് ഇത്.മേധസ്വിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ ആണ് ഒരു വീഡിയോയിലൂടെ രംഗത്ത് വരുന്നത്. ദീപന്‍ ആണ് വീഡിയോ ആരാധകര്‍ക്കായി പങ്കിട്ടത്. ഒട്ടുമിക്ക ബിഗ് ബോസ് താരങ്ങളും, ഒപ്പം സീരിയല്‍ - സിനിമ താരങ്ങളും മേധസ്വി കുട്ടിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തുണ്ട്. തന്റെ മകള്‍ക്കായി ഒരുക്കിയ ഈ അമൂല്യ സമ്മാനം അവള്‍ വലുതാകുമ്പോള്‍ മനസിലാകാന്‍ വേണ്ടിയാണ് ഇതെന്നും താരം ഇന്‍സ്റ്റയിലൂടെ വീഡിയോ പങ്കിട്ടുകൊണ്ട് കുറിച്ചു. ലളിതമായ രീതിയില്‍ താരം മകളുടെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. മനോഹരമായ കേക്കും അലങ്കാരങ്ങളുമാണ് പിറന്നാള്‍ ആഘോഷത്തിനായി ഒരുക്കിയത്. താരത്തിന്റെ സുഹൃത്തുക്കളായ അര്‍ച്ചന സുശീലന്‍ ദിയ സന തുടങ്ങിയവരൊക്കെ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. നീല നിറത്തിലെ അലങ്കാരങ്ങളാണ് ചെയ്തത്. കേക്കിനു മുകളില്‍ മേധസ്വിനിയെ പോലെ ഒരു ഡോളിന്റെ രൂപവും ഉണ്ടാക്കിയിട്ടുണ്ട്. വീടു നിറയെ ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. പിറന്നാള്‍ ആഘോഷച്ചിത്രങ്ങള്‍ കാണാം