പ്രേക്ഷകര്‍ ഏറ്റെടുത്ത ഷോയാണ് ബിഗ്‌ബോസ് മലയാളം. തമിഴിലും ഹിന്ദിയിലും നിരവധി സീസണുകള്‍ പിന്നിട്ട ശേഷമാണ് ബിഗ്‌ബോസ് മലയാളത്തിലേക്ക് എത്തിയത്. ആദ്യ സീസണ്‍ വന്‍ വിജയമായിരുന്നുവെങ്കിലും രണ്ടാം സീസണ്‍ പ്രേക്ഷകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. ഇന്നലെയാണ് ബിഗ്‌ബോസിന്റെ മൂന്നാം സീസണ്‍ ആരംഭിച്ചത്. ചുവന്ന റോസാപ്പൂവ് നല്‍കിയാണ് ലാലേട്ടന്‍ മത്സരാര്‍ത്ഥികളെ സ്വീകരിച്ചത്. സിനിമ സീരിയല്‍ താരം നോബി മാര്‍ക്കോസാണ് ആദ്യത്തെ മത്സരാര്‍ഥി. നോബിക്ക് ശേഷം ഹൗസിലെത്തിയ മത്സരാര്‍ഥിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഡിംപല്‍ ബാല്‍ ആണ് രണ്ടാമത്തെ മത്സരാര്‍ഥി.
മലയാളി പ്രേക്ഷകര്‍ക്ക് അത്ര പരിചിതമായ മുഖമല്ല ഡിംപല്‍. പിറന്നാള്‍ ദിവസമാണ് ഡിമ്പിള്‍ ഷോയില്‍ എത്തിയിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ഥിയായി ഡിംപല്‍ ഭാല്‍. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്‌സിയും സൈക്കോളജിയില്‍ എംഫില്ലും പൂര്‍ത്തിയാക്കിയ ആളാണ് ഡിംപല്‍. പേരിലെ കൗതുകം ഡിംപലിന്റെ കുടുംബപശ്ചാത്തലത്തിലുമുണ്ട്. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയാണ് അച്ഛന്‍. അമ്മ ഇടുക്കി കട്ടപ്പന സ്വദേശിയു.എനിക്ക് ആരെയുംപോലെ ആവണ്ട. എനിക്ക് ഞാനായി ജീവിച്ചാല്‍ മതി. എനിക്ക് പെര്‍ഫെക്ട് ആവണ്ട. ഞാന്‍ യുണീക്ക് ആണെന്ന് എനിക്കറിയാം. 18 വര്‍ഷത്തിനു ശേഷമാണ് ഞാനൊരു പെര്‍ഫോമന്‍സ് ചെയ്യുന്നത്. അതിന്റെ ഒരു ചെറിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അതിനേക്കാളധികം ആവേശമായിരുന്നു', ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിന് മുന്നിലേക്ക് എത്തുന്നതിനു മുന്‍പുള്ള ഡിംപലിന്റെ സ്വയം പരിചയപ്പെടുത്തല്‍ ഇങ്ങനെ.
സൈക്കോളജിസ്റ്റാണ് ഡിംപില്‍. പകുതി മലയാളിയാണ് . മലയാളികള്‍ക്ക് അത്രസുപരിചിതയല്ലാത്തത് കൊണ്ട് തന്നെ തന്നെ കുറിച്ചും കടന്നു വന്ന വഴികളെ കുറിച്ചും ഡിംപില്‍ ആദ്യം തന്നെ പങ്കുവെച്ചിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ നട്ടെല്ല് അലിഞ്ഞ് പോകുന്ന അപൂര്‍വ്വ ക്യാന്‍സര്‍ ബാധിച്ചിരുന്നു. മൂന്ന് വര്‍ഷം അത് തുടര്‍ന്ന് പോയിരുന്നു.12 വയസ്സില്‍ തന്ന ഏറെ വേദന നേരിട്ടിരുന്നു. അതിനാല്‍ മറ്റുള്ളവരുടെ ദുഃഖം വളരെ വേഗം മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഡിംപല്‍ ഷോയില്‍ പറഞ്ഞു. എനിക്ക് ആരെയുംപോലെ ആവണ്ട. എനിക്ക് ഞാനായി ജീവിച്ചാല്‍ മതി. എനിക്ക് പെര്‍ഫെക്ട് ആവണ്ട. ഞാന്‍ യുണീക്ക് ആണെന്ന് എനിക്കറിയാം. 18 വര്‍ഷത്തിനു ശേഷമാണ് ഞാനൊരു പെര്‍ഫോമന്‍സ് ചെയ്യുന്നത്. അതിന്റെ ഒരു ചെറിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അതിനേക്കാളധികം ആവേശമായിരുന്നുവെന്ന് ഡിംപല്‍ തന്നെ പരിചയപ്പെടുത്തി കൊണ്ട് പ്രേക്ഷകരോട് പറഞ്ഞു. ഇടുക്കി സ്വദേശിയാണ് ഡിംപലിന്റെ അമ്മ. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയാണ് അച്ഛന്‍. രജ്പുത്ത് വംശജനാണ് അദ്ദേഹം. പേരിനെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ ഡിംപലിനെക്കുറിച്ച് അന്വേഷിച്ച് ചെന്ന ആരാധകര്‍ കണ്ടെത്തിയത് മറ്റൊരു സെലിബ്രിറ്റിയെയാണ്. ഡിംപല്‍ ഫാലിന്റെ സഹോദരി മലയാളികള്‍ക്ക് സുപരിചിതയായ താരമാണ്. ബിഗ് ബോസ് മലയാളം തുടങ്ങുന്നതിന് മുമ്പ് തന്നെ മലയാളികള്‍ക്ക് റിയാലിറ്റി ഷോ പരിചിതമാണ് മറ്റൊരു പേരില്‍. 2013-ല്‍ സൂര്യ ടി.വിയില്‍ സംപ്രേക്ഷണം ചെയ്ത മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ, ബിഗ് ബോസ് തുടങ്ങാന്‍ കാരണമായ 'ബിഗ് ബ്രദര്‍' ഡച്ച് റിയാലിറ്റി ഷോയുടെ അനുരൂപീകരണം ആയിരുന്നു.
ഒരു വര്‍ഷം മാത്രമേ പക്ഷേ മലയാളി ഹൗസ് ഉണ്ടായിരുന്നോളൂ. പക്ഷേ ആ ഒറ്റ വര്‍ഷം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ ഒരുപാട് ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ അതിന് സാധിച്ചിരുന്നു. മലയാളി ഹൗസിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് നടിയും മോഡലുമായ തിങ്കള്‍ ഭാല്‍. രാഹുല്‍ ഈശ്വര്‍ മലയാളി ഹൗസ് വിജയി ആയപ്പോള്‍ തിങ്കള്‍ ഭാല്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.തിങ്കള്‍ ഒരു മോഡലായിട്ടാണ് മലയാളി ഹൗസിലേക്ക് രംഗപ്രവേശം ചെയ്തത്. അധികം ആര്‍ക്കും അറിയാതിരുന്ന തിങ്കളിനെ മലയാളി ഹൗസില്‍ എത്തിയതോടെ ഒരുപാട് ആരാധകരെ സ്വന്തമാക്കി. എന്തും തുറന്ന് പറയാനുള്ള ധൈര്യം തിങ്കളിനെ അതിലെ മറ്റു സ്ത്രീ മത്സരാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തയാക്കി. ബിഗ് ബോസ് തുടങ്ങിയപ്പോള്‍ തിങ്കള്‍ മത്സരാര്‍ത്ഥിയായി എത്തുമെന്ന് ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.
സണ്ണി വെയ്ന്‍ നായകനായി അഭിനയിച്ച 'ച്യുയിങ്ങ് ഗം' എന്ന ചിത്രത്തില്‍ തിങ്കളായിരുന്നു നായിക. ഷോയില്‍ വച്ച് തിങ്കള്‍ കുട്ടികാലത്ത് നടന്ന ചില സംഭവങ്ങളെ കുറിച്ച് പറഞ്ഞത് അന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വൈറലായിരുന്നു. ഇപ്പോഴിതാ തിങ്കളിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോസാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.ദുബൈയില്‍ ആയിരുന്ന തിങ്കള്‍ ഇപ്പോള്‍ മൂന്ന് വര്‍ഷമായി കൊച്ചി കടവന്ത്രയിലാണ് താമസിക്കുന്നത്. മോഡലിംഗ് രംഗത്ത് ഇപ്പോഴും തുടരുന്ന തിങ്കള്‍ അവതാരകയായി തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് ഫേസ്ബുക്കില്‍ ലൈവില്‍ വന്ന് പറഞ്ഞിരുന്നു. അതുപോലെ തിങ്കളിന്റെ അമ്മ നടത്തുന്ന മിസ്റ്റിക്ക ഹെര്‍ബല്‍ ഓയിലിന്റെ ഒരു കോ-ഫൗണ്ടര്‍ കൂടിയാണ് തിങ്കള്‍ ഭാല്‍.