നിന്നെ ഒരു വധുവായി കാണാന്‍ കാത്തിരിക്കുന്നു; അനിയത്തിക്ക് പിറന്നാള്‍ ആശംസിച്ച ബഡായി ആര്യ

Malayalilife
 നിന്നെ ഒരു വധുവായി കാണാന്‍ കാത്തിരിക്കുന്നു; അനിയത്തിക്ക് പിറന്നാള്‍ ആശംസിച്ച ബഡായി ആര്യ


ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഏറെ ആരാധകരുളള താരമാണ് ആര്യ. ബിഗ്‌ബോസില്‍ എത്തിയതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ബഡായി  ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യയെ ആരാധകര്‍ക്ക് ഏറെ സുപരിചിതനായത്.നടിയും ബിഗ്‌ബോസ് മത്സരാര്‍ഥിയുമായിരുന്ന അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത്തായിരുന്നു ആര്യയുടെ ഭര്‍ത്താവ്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ പിരിഞ്ഞാണ് ജീവിക്കുന്നതെന്നും ഒറ്റയ്ക്കാണ് മകളെ വളര്‍ത്തുന്നതെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു. മകള്‍ റോയക്ക് ഒപ്പമുള്ള ചിത്രം ആര്യ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ താരം വീണ്ടും  പ്രണയത്തിലാണോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. ആര്യ പങ്കുവച്ച ചില ചിത്രങ്ങളും അതിന്റെ അടിക്കുറുപ്പുമാണ് ഇത്തരത്തില്‍ സംശയം ഉയരാന്‍ കാരണം.

കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്നായിരുന്നു പരിപാടി അവസാനിപ്പിച്ചത്. താരങ്ങളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് ആര്യ എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍രെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നതും. കുടുംബത്തിലെ പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. എന്റെ ലവബിള്‍ ശത്രുവിന് പിറന്നാളാശംസയെന്നായിരുന്നു ആര്യ കുറിച്ചത്

 അച്ഛനും അമ്മയുമാണ് അവളെ എനിക്ക് സമ്മാനമായി നല്‍കിയത്. എന്നും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ നിന്റെ ജീവിതമെന്നും ചേച്ചി അനിയത്തിയോട് പറയുന്നുണ്ട്. നിന്നെ ഒരു വധുവായി കാണാനായി കാത്തിരിക്കുകയാണ് താനെന്നും ആര്യ പറയുന്നു. സഹോദരിയായ അഞ്ജനയ്ക്കൊപ്പമുള്ള ഫോട്ടോയും ആര്യ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. ര വൈകാതെ തന്നെ അനിയത്തിയുടെ വിവാഹമുണ്ടാവുമെന്നുള്ള സൂചനയും ആര്യ നല്‍കിയിട്ടുണ്ട്.



 

badai arya wishes her sisiter a beautiful birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES