അനിയത്തിയുടെ വിവാഹനിശ്ചയം ആഘോഷമാക്കി ബഡായി ആര്യ

Malayalilife
അനിയത്തിയുടെ വിവാഹനിശ്ചയം ആഘോഷമാക്കി ബഡായി ആര്യ

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഏറെ ആരാധകരുളള താരമാണ് ആര്യ. ബിഗ്‌ബോസില്‍ എത്തിയതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ബഡായി  ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യയെ ആരാധകര്‍ക്ക് ഏറെ സുപരിചിതനായത്.നടിയും ബിഗ്‌ബോസ് മത്സരാര്‍ഥിയുമായിരുന്ന അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത്തായിരുന്നു ആര്യയുടെ ഭര്‍ത്താവ്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ പിരിഞ്ഞാണ് ജീവിക്കുന്നതെന്നും ഒറ്റയ്ക്കാണ് മകളെ വളര്‍ത്തുന്നതെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു.

ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് ആര്യ എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍രെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നതും. ഇപ്പോള്‍ യൂട്യൂബ് ചാനലുമായും താരം എത്തിയിരിക്കയാണ്. മോഡലും നടിയും അവതാരകയും ഒക്കെയായി തിളങ്ങുകയാണ് ആര്യ ഇപ്പോള്‍. കുടുംബത്തിലെ പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹനിശ്ചയമാണ് ഇന്ന്. ഇതിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് എത്തിയിരിക്കയാണ് ആര്യ.

മുന്‍പ് അനിയത്തിയുടെ പിറന്നാളിന് മനോഹരമായ കുറിപ്പുമായി ആര്യ എത്തിയിരുന്നു. അച്ഛനും അമ്മയുമാണ് അവളെ എനിക്ക് സമ്മാനമായി നല്‍കിയത്. എന്നും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ നിന്റെ ജീവിതമെന്നും ചേച്ചി അനിയത്തിയോട് പറയുന്നുണ്ട്. നിന്നെ ഒരു വധുവായി കാണാനായി കാത്തിരിക്കുകയാണ് താനെന്നും ആര്യ പറയുന്നു. സഹോദരിയായ അഞ്ജനയ്ക്കൊപ്പമുള്ള ഫോട്ടോയും ആര്യ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. ര വൈകാതെ തന്നെ അനിയത്തിയുടെ വിവാഹമുണ്ടാവുമെന്നുള്ള സൂചനയും അന്ന് ആര്യ നല്‍കിയിരുന്നു.

badai arya celebrates her sister archana engagement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES