ഇപ്പോള്‍ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കപ്പെടുന്ന വാര്‍ത്തകളിലൊന്നാണ്, കുഴഞ്ഞ് വീണു മരണപ്പെടുന്ന സംഭവങ്ങള്‍. ഇത് കുട്ടികളില്‍ നിന്നു മുതിര്‍ന്നവരിലേക്കും വ്യാപിച്ചു പോകുന്നുണ്ടെന്ന് കാണുന്നത് വലിയ ആശങ്കയാണ്. ചെറിയ പ്രായക്കാരും, യുവാക്കളും, മുതിര്‍ന്നവരും അപ്രതീക്ഷിതമായി കുഴഞ്ഞു വീണുകൊണ്ട് മരണപ്പെടുന്നത് ഒരു സാധാരണ പ്രശ്‌നമാകുന്നില്ല; അതിന് പിന്നില്‍ എന്താണ് കാരണമെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍, ഒറ്റപ്പെടുത്താന്‍ കഴിയാത്ത വിധം ഞെട്ടിക്കുന്ന ഒരു സംഭവം ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു നഴ്‌സിങ് വിദ്യാര്‍ത്ഥി കൂടി അത്തരത്തില്‍ കുഴഞ്ഞ് വീണ് മരിച്ചിരിക്കുന്ന എന്ന വാര്‍ത്തയാണ്.
ഭക്ഷണം കഴിക്കുന്നതിനിടയിലാണ് തിരുവനന്തപുരം വെങ്ങാനൂര്‍ പുല്ലാനി മുക്കില്‍ താമസിക്കുന്ന സതീശന്റെ മകള്‍, മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി എസ് എല്‍ വൃന്ദ, അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. മകള്‍ ബോധമില്ലാതെ വീഴുന്നത് കണ്ട് അടുത്ത് തന്നെ ഉണ്ടായിരുന്ന അമ്മ പെട്ടെന്ന് ഭയന്നു. എങ്കിലും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. വൃന്ദയെ രക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും ഡോക്ടര്‍മാര്‍ പരിശ്രമിച്ചുവെങ്കിലും ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. വീട്ടില്‍ സന്തോഷത്തോടെ കളിച്ച് ചിരിച്ച് അമ്മയോട് സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് വൃന്ദയ്ക്ക് എന്തേ അസ്വസ്തത തോന്നിയത്. തന്റെ സ്വപ്‌നങ്ങള്‍ക്കും പഠനത്തിനും, ഭാവിക്കും പ്രതീക്ഷകള്‍ക്കുമായി മുന്‍കൈ എടുത്ത ഈ പെണ്‍കുട്ടിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും ബന്ധുക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് വൃന്ദ. എല്ലാവരും ഒന്നിച്ചിരുന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുകയായിരുന്നു. എല്ലാവരും ഒത്ത് ഒന്നിച്ച് വിശേഷങ്ങളും കോളജിലെ കാര്യങ്ങളും എല്ലാം സംസാരിച്ചുകൊണ്ടാണ് വൃന്ദ ഉച്ചഭക്ഷണം അമ്മയ്ക്ക് ഒപ്പം ഇരുന്ന് കഴിച്ചത്. പെട്ടെന്ന് വൃന്ദയ്ക്ക് എന്തോ അസ്വസ്തഥ തോന്നി. ദേഹമെല്ലാം തളരുന്നതുപോലെ. താന്‍ ഇപ്പോള്‍ വീണ് പോകുമെന്ന് വൃന്ദയ്ക്ക് തോന്നിയിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ അമ്മയോട് പറഞ്ഞു എന്നെ ആശുപത്രിയില്‍ കൊണ്ടുപോകു എന്ന്. പറയുന്നത് മുഴുവന്‍ ആകുന്നതിന് മുന്‍പ് തന്നെ വൃന്ദ ഭക്ഷണത്തിന്റെ മുന്നിലേക്ക് കുഴഞ്ഞ് വീണിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതിരുന്ന അമ്മ ഉടന്‍ തന്നെ ആംബുലന്‍സില്‍ വിളിച്ച് വൃന്ദയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ഏറെ പരിശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
മകളുടെ പെട്ടെന്നുണ്ടായ മരണത്തിന്റെ ഞെട്ടില്‍ മാതാപിതാക്കള്‍ വളരെ ദുഃഖത്തിലാണ്. അവള്‍ വളര്‍ത്തിയെടുത്ത എല്ലാ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഇപ്പോള്‍ ഒറ്റ നിമിഷത്തില്‍ എല്ലാം തകര്‍ന്നിരിക്കുകയാണ്. വൃന്ദയുടെ മാതാപിതാക്കള്‍ എപ്പോഴും ആഗ്രഹിച്ചു, അവരുടെ മകള്‍ ഒരു നല്ല നഴ്സായി വളര്‍ന്ന് സമൂഹത്തിന് സേവനം ചെയ്യുന്നത് കാണാന്‍. എന്നാല്‍, ആ സ്വപ്‌നം, ഭാവി, പഠനം, പ്രതീക്ഷകള്‍ എല്ലാം ഇപ്പോള്‍ ഒറ്റ നിമിഷത്തില്‍ ഇല്ലാതായിരിക്കുകയാണ്. സംഭവം അറിഞ്ഞ് വീട്ടിലേക്ക് എത്തിയ ബന്ധുക്കളും നാട്ടുകാരും അവരുടെ കരച്ചില്‍ കണ്ട് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയാതെ നിന്നു. മകളുടെ പെട്ടെന്ന് ഉണ്ടായ മരണം അവരെ ഞെട്ടിച്ചിരിക്കുകയാണ്.
വൃന്ദയുടെ മുറിയില്‍ നിന്നും ഒരു മരുന്നുകുപ്പി കണ്ടെത്തിയിട്ടുണ്ട്. ആദ്യ പരിശോധനകള്‍ പ്രകാരം, ഈ മരുന്നിന്റെ അമിതമായ ഉപയോഗമാകാം വൃന്ദയുടെ മരണത്തിന് കാരണം എന്നാണു കരുതുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ബാലരാമപുരം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. കുടുംബത്തെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണ് അധികൃതര്‍. മരുന്നിന്റെ ഉപയോഗം, അപകടസാധ്യതകള്‍, കുട്ടിയുടെ ആരോഗ്യനില എന്നിവ പരിശോധിച്ച്, ശരിയായ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.