Latest News

സൗഭാഗ്യയെ വിവാഹം ചെയ്തതോടെ സൗഭാഗ്യമെത്തി; അര്‍ജ്ജുന്‍ സോമശേഖരന് ആശംസകളുമായി ആരാധകര്‍

Malayalilife
സൗഭാഗ്യയെ വിവാഹം ചെയ്തതോടെ സൗഭാഗ്യമെത്തി; അര്‍ജ്ജുന്‍ സോമശേഖരന് ആശംസകളുമായി ആരാധകര്‍

പ്രേക്ഷകരുടെ പ്രിയങ്കരരായ താര ദമ്പതികള്‍ ആണ് അടുത്തിടെ വിവാഹിതരായ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും, നടന്‍ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. അമ്മയെപോലെ തന്നെ നൃത്തത്തില്‍ തിളങ്ങുന്ന സൗഭാഗ്യ മലയാളത്തില്‍ ഡബ്‌സ്മാഷ് തരംഗം തീര്‍ത്ത ആളായിരുന്നു. അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ സൗഭാഗ്യ എത്തുമെന്ന് കരുതിയവരാണ് അധികമെങ്കിലും സിനിമയിലേക്കേ ഇല്ലെന്ന നിലപാടിലായിരുന്നു സൗഭാഗ്യ.

അമ്മയുടെ ശിഷ്യനായ അര്‍ജുന്‍ സോമശേഖറിനെയാണ് സൗഭാഗ്യ ജീവിത നായകനായി തിരഞ്ഞെടുത്തത്.  നര്‍ത്തകനും ടാറ്റൂ ആര്‍ട്ടിസ്റ്റുമാണ് അര്‍ജ്ജുന്‍. രണ്ടുവര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇവര്‍ വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹശേഷവും തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ ആരാധകരുമായി പങ്കുവയ്ച്ചിരുന്നു. ഇപ്പോള്‍ പുതിയൊരു വിശേഷമാണ് സൗഭാഗ്യയും അര്‍ജ്ജുനും പങ്കുവയ്ക്കുന്നത്. സൗഭാഗ്യ നടിയായില്ലെങ്കിലും അര്‍ജ്ജുന്‍ നടയാകുന്നു എന്ന വാര്‍ത്തയാണ് എത്തുന്നത്. ഫഌവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന ഹാസ്യ സീരിയലിലാണ് അര്‍ജ്ജുന്‍ നടനായി എത്തുന്നത്. സീരിയലിന്റെ ട്രയിലര്‍ ഷെയര്‍ ചെയ്ത് എന്റെ ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനമെന്നാണ് സൗഭാഗ്യ കുറിച്ചത്. ലോക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും അര്‍ജ്ജുന്‍ പങ്കുവച്ചിട്ടുണ്ട്. സൗഭാഗ്യ കെട്ടിയ ശേഷം അര്‍ജ്ജുന് സൗഭാഗ്യമെത്തിയെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. അവതാരകയായ അശ്വതി ശ്രീകാന്തും ഈ സീരിയലിലൂടെ നടിയായി എത്തുന്നുണ്ട്. നര്‍മ്മത്തിന്റെ എരിവും പുളിയും നിറഞ്ഞ കുടുംബ വിശേഷങ്ങള്‍ ആണ് ഉപ്പും മുളകും വര്ഷങ്ങളായി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഇപ്പോള്‍ ഉപ്പും മുളകിനെപ്പോലെ തന്നെ പ്രേക്ഷരുടെ പ്രിയതാരങ്ങള്‍ അണിനിരക്കുന്ന പുതിയ പരമ്പര എത്താന്‍ പോകുന്ന സന്തോഷത്തിലാണ് ഫ്‌ളവേഴ്‌സിന്റെ പ്രേക്ഷകര്‍.

ചക്കപ്പഴം- എന്ന് പേരിട്ടിരിക്കുന്ന ഹാസ്യപരമ്പര വരുന്ന തിങ്കളാഴ്ച മുതല്‍ രാത്രി പത്തുമണിക്ക് സ്വീകരണ മുറിയിലേക്ക് എത്തും എന്നാണ് പുതിയ പ്രമോ സൂചിപ്പിക്കുന്നത്. ഉപ്പും മുളകിലെയും കുട്ടുമാമന്‍ ആയെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന എസ് പി ശ്രീകുമാര്‍ കേന്ദ്ര കഥാപാത്രത്തില്‍ ഒരാളായി എത്തുന്നതിന്റെ സന്തോഷവും പ്രേക്ഷകര്‍ക്കുണ്ട്. ഇത് എന്തായാലും പൊളിക്കും എന്നാണ് ആരാധകര്‍ പങ്കിടുന്ന കമന്റ്.

 

arjun somashekhar enters miniscreen

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക