Latest News

വീണ്ടും ഒത്തൂകൂടി ബിഗ്‌ബോസ് താരങ്ങള്‍; രഞ്ജിനിക്കും ദിയയ്ക്കും ഒപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് അര്‍ച്ചന സുശീലന്‍

Malayalilife
വീണ്ടും ഒത്തൂകൂടി ബിഗ്‌ബോസ് താരങ്ങള്‍; രഞ്ജിനിക്കും ദിയയ്ക്കും ഒപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് അര്‍ച്ചന സുശീലന്‍

ബിഗ്‌ബോസിലൂടെ അടുത്ത കൂട്ടുകാരായി മാറിയ താരങ്ങളാണ് രഞ്ജിനി ഹരിദാസും അര്‍ച്ചന സുശലനും ദിയ സനയും. ബിഗ്‌ബോസ് അവസാനിച്ചിട്ടും ഇവരുടെ സൗഹൃദം പൂര്‍വാധികം ശക്തിയായി തുടരുകയാണ്. ബിഗ്ബോസ് ഷോയിലെത്തിക്കഴിഞ്ഞാല്‍ ശത്രുക്കളേയും ഒപ്പം നല്ല സൗഹൃദങ്ങളയും ലഭിക്കും. കൂടാതെ നേര്‍പാതിയേയും ലഭിക്കുമെന്ന് ആദ്യ സീസണ്‍ തെളിയിച്ചിട്ടുണ്ട്.  ബിഗ്ബോസില്‍ എത്തിയതോടെ രഞ്ജിനി ഹരിദാസും സാബുമോനും തമ്മിലെ ശത്രുത അവസാനിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളാണിവര്‍. ബിഗ്ബോസിലെ മറ്റൊരു ഗ്യാങ്ങ് പേളിയും ശ്രീനിഷും ഷിയാലുമാണ്. ഇവര്‍ ഇടയ്ക്കിടെ ഒത്തു കൂടാറുണ്ട്.

മാനസപുത്രി സീരിയലില്‍ ഗ്ലോറി എന്ന കഥാപാത്രമായിട്ടാണ് അര്‍ച്ചന സുശീലന്‍ സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാകുന്നത്. സീരിയലില്‍ എത്തുംമുമ്പ് ചാനല്‍ അവതാരകയായിട്ടാണ് അര്‍ച്ചനയുടെ മിനിസ്‌ക്രീനിലെ അരങ്ങേറ്റം. പത്തു വര്‍ഷം മുമ്പ് ഒരു മലയാളം ചാനലില്‍ ഫോണ്‍ഇന്‍പ്രോഗ്രാം അവതരിപ്പിക്കാനെത്തിയ അര്‍ച്ചന പിന്നീട് സീരിയല്‍ രംഗത്തെ പ്രധാനിയാവുകയായിരുന്നു. ഇപ്പോള്‍ പ്രധാന ചാനലുകളില്‍ എല്ലാം വില്ലത്തി വേഷങ്ങളില്‍ അര്‍ച്ചന തിളങ്ങുകയാണ്. സീരിയലില്‍ വില്ലത്തിയാണെങ്കില്‍ യഥാര്‍ഥ ജീവിത്തതില്‍ അങ്ങനെയല്ലെന്ന് ബിഗ്‌ബോസിലൂടെ പ്രേക്ഷകര്‍ മനസിലാക്കിയിരുന്നു. രഞ്ജിനി ഹരിദാസിനും തന്റെ നെഗറ്റീവ് ഇംപാക്ട് മാറ്റാന്‍ ബിഗ്‌ബോസ് സഹായിച്ചു. രഞ്ജിനിയും അര്‍ച്ചനയും ബിഗ്‌ബോസില്‍ വച്ചാണ് സൗഹൃദത്തിലായത്. ഇത് ഇപ്പോഴും കോട്ടമില്ലാതെ തുടരുന്നുവെന്നതാണ് പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

രഞ്ജിനി ഹരിദാസ്, ദിയ സന, സാബുമോന്‍, ദീപന്‍ മുരളി തുടങ്ങിയവരെല്ലാം അര്‍ച്ചനയുടെ അടുത്ത സുഹൃത്തുക്കളാണ്. മുന്‍പ് ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ ഇവരെല്ലാം ഒത്തുകൂടിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ലോക് ഡൗണിന് പിന്നാലെ ബിഗ് ബോസ് താരങ്ങള്‍ വീണ്ടും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അര്‍ച്ചന തന്നെയാണ് സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ അര്‍ച്ചനയ്‌ക്കൊപ്പം അടുത്ത സുഹൃത്തുക്കളായ രഞ്ജിനി ഹരിദാസ്, ദിയ സന തുടങ്ങിയവരാണുളളത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഉറ്റ സുഹൃത്തുക്കള്‍ കണ്ടുമുട്ടിയാല്‍ ഇങ്ങനെയെന്ന് കുറിച്ചുകൊണ്ടാണ് അര്‍ച്ചന ഇവര്‍ക്കൊപ്പമുളള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.അടുത്തിടെ ദീപന്‍ മുരളിയുടെ മകളുടെ പിറന്നാളിനും ഇവരെല്ലാം ഒത്തൂകൂടിയിരുന്നു. അന്ന് അര്‍ച്ചനയ്‌ക്കൊപ്പം ദിയ, സാബുമോന്‍. ആര്യ തുടങ്ങിയവരും എത്തിയിരുന്നു.

archana susheelan shares a picture with diya an rajini haridas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക