Latest News

ഓരോ ദിവസം കഴിയും തോറും ഞങ്ങടെ അളിയന്മാരുടെ കുടുംബത്തില്‍ ബന്ധുബലം കൂടിക്കൊണ്ടേ ഇരിയ്ക്കുന്നു; ഇതിലും വലിയ ഒരു പുരസ്‌കാരം ഞങ്ങള്‍ക്കിനി കിട്ടാനില്ല; സീരിയല്‍ നടന്‍ അനീഷ് രവിയുടെ കുറിപ്പ് വൈറലാകുമ്പോള്‍

Malayalilife
 ഓരോ ദിവസം കഴിയും തോറും ഞങ്ങടെ അളിയന്മാരുടെ കുടുംബത്തില്‍ ബന്ധുബലം കൂടിക്കൊണ്ടേ ഇരിയ്ക്കുന്നു; ഇതിലും വലിയ ഒരു പുരസ്‌കാരം ഞങ്ങള്‍ക്കിനി കിട്ടാനില്ല; സീരിയല്‍ നടന്‍ അനീഷ് രവിയുടെ കുറിപ്പ് വൈറലാകുമ്പോള്‍

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള ടെലിവിഷന്‍ ഹാസ്യ പരമ്പരയാണ് അളിയന്‍സ്. അനീഷ് രവി, മഞ്ജു പത്രോസ് അടക്കമുള്ള താരങ്ങളാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അളിയന്‍സിലെ കനകനും ക്ലീറ്റസും തങ്കവും ലില്ലിയുമൊക്കെ പ്രേക്ഷകരുടെ വീട്ടിലെ ഓരോ അംഗങ്ങളെ പോലെയാണ് ഇന്ന്. അളിയന്‍സ് താരങ്ങളെല്ലാം തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, അനീഷ് രവി തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ പങ്കുവച്ച ഒരു കുറിപ്പ് വൈറലാവുകയാണ്. അളിയന്‍സ് ലൊക്കേഷനിലേക്ക് അതിഥിയായി എത്തിയവരെ കുറിച്ചാണ് നടന്റെ പോസ്റ്റ്. അനീഷിന്റെ കുറിപ്പ് വായിക്കാം.

താരത്തിന്റെ കുറിപ്പിന്റെ വാക്കുകള്‍ ഇങ്ങനെ.. 'ഇതിലും വലിയ ഒരു പുരസ്‌കാരം ഞങ്ങള്‍ക്കിനി കിട്ടാനില്ല ....

ഞങ്ങടെ കുടുംബ വീട്ടിലേയ്ക്ക് (പാങ്ങോട് )
ഓരോ ദിവസവും കൈ നിറയെ സമ്മാനങ്ങളുമായി ബന്ധുജനങ്ങള്‍ വന്നു പോകുന്നത്  അയല്‍ വീട്ടുകാര്‍ക്ക് ഒരു സ്ഥിരം കാഴ്ചയാണ് ....
കൂടുതലും പ്രവാസികളാണ്...

ആദ്യമായാണ് വരുന്നതെങ്കിലും വീടും പരിസരവും സ്വന്തം എന്ന പോല്‍ അവര്‍ പെരുമാറുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്കെന്തു സന്തോഷമാണെന്നോ ...!
അടുത്ത ബന്ധുക്കളോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറുന്നതും ...!
എത്ര പറഞ്ഞാലും കണ്ടാലും മതി വരാതെ വീണ്ടും വീണ്ടും ഞങ്ങളെ കാണാനെത്തുന്ന മറ്റൊരു കൂട്ടര്‍ ...
അങ്ങിനെ ....അങ്ങിനെ
ഓരോ ദിവസം കഴിയും തോറും ഞങ്ങട ബന്ധുബലം കൂടി കൊണ്ടേ ഇരിയ്ക്കുന്നു ....!

മനസ്സ് മുഴുവന്‍ നാട്ടിന്‍ പുറത്തിന്റെ നന്മയും കാഴ്ചകളും നിറച്ച്  നാടുവിട്ടെന്നോ പോയ പ്രിയ പ്രവാസികളോടാണ് ഞങ്ങള്‍ക്കിപ്പോ കൂടുതലുടപ്പവും  ....

ഞങ്ങളോരോരുത്തരുടേയും ജന്മദിനത്തിന് കേക്കുകള്‍ സമ്മാനിയ്ക്കുന്ന അങ്ങ് ടെക്‌സസിലെ മഞ്ജിമയില്‍ തുടങ്ങി ഞങ്ങളുടെ കുടുംബ ചിത്രം തന്റെ വീടിന്റെ സ്വീകരണ മുറിയില്‍ വച്ചിട്ടുള്ള   ഫാദര്‍ ഷാജി തോമസ് ,
ഇടയ്ക്കു വിളിച്ചു കുശലാന്വേഷണം നടത്തുന്ന മലയാളത്തിന്റെ മഹാ നടി ഷീലാമ്മ ,
ഞങ്ങളെ കുടുംബത്തോടെ തന്റെ വീട്ടിലേയ്ക്കു വിളിച്ചു ഉച്ച ഭക്ഷണം തന്നു സ്‌നേഹം കൊണ്ട് അമ്പരപ്പിച്ച മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ സര്‍
'ഞാന്‍ മിക്കവാറും കാണുന്ന ടെലിവിഷന്‍ ഷോ ആണ് അളിയന്‍സ് 'എന്ന് തുറന്നു പറഞ്ഞ ചലച്ചിത്ര വിസ്മയം പ്രിയദര്‍ശന്‍ സര്‍ ,
കഴിഞ്ഞ ദിവസം ഞങ്ങളെ കാണാന്‍ കുടുംബ സമേതം വന്ന അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിമ്പിയന്‍ ഡിജോ
അങ്ങനെ
ഓരോ ദിവസം കഴിയും തോറും ഞങ്ങടെ അളിയന്മാരുടെ കുടുംബത്തില്‍ ബന്ധുബലം കൂടിക്കൊണ്ടേ ഇരിയ്ക്കുന്നു .....

എങ്കിലും കഴിഞ്ഞ ദിവസം ഞങ്ങളെ കാണാനായി ചെന്നൈയില്‍ നിന്നും വന്ന ഒരു ഭാര്യയും ഭര്‍ത്താവും ...
ഞങ്ങടെ മനസ്സില്‍ നിന്ന് മായുന്നേ ഇല്ല ....

ഏതോ അത്ഭുത ലോകത്തെന്നപോലെ ഞങ്ങടെ വീടിന്റെ അല്പം പൊട്ടി പൊളിഞ്ഞ റോഡിലൂടെ അവര്‍ ഒഴുകി വരുന്ന പോലെ ഞങ്ങള്‍ക്ക് തോന്നി ...
ഞങ്ങളെ കാണുമ്പോള്‍ ഒരു സ്വപ്ന ലോകത്തെന്നവണ്ണം അവരുടെ കണ്ണിലെ തിരയിളക്കം ഞങ്ങള്‍ക്ക് കാണാമായിരുന്നു ..

അടുത്തെത്തി ..അദ്ദേഹം ഒന്നും മിണ്ടിയില്ല ..നിറഞ്ഞ ചിരി മാത്രം ...

വിതുമ്പലോടെ ആ സ്ത്രീ പറഞ്ഞു തുടങ്ങി

ഞങ്ങടെ സ്വപ്നം യാഥാര്‍ഥ്യമായി ....

സാധാരണ എന്ന പോലെ ഞങ്ങള്‍ അവരെയും സ്വീകരിച്ച് അകത്ത് ഇരുത്തി ....
തമിഴ് കലര്‍ന്ന മലയാളത്തില്‍ അവര്‍ പറഞ്ഞു തുടങ്ങി..
കുറച്ചു നാള്‍ മുന്‍പ് ചേട്ടനൊരു ആക്‌സിഡന്റ് പറ്റി സര്‍ജറി കഴിഞ്ഞു കിടപ്പിലായിരുന്നു
ബോധം തിരിച്ചു വരുമ്പോ ഒന്നും ....ആരെയും ..ഓര്‍മ്മയില്ല  ...!
എന്നെയും ..
എന്ന് പറയുമ്പോഴേയ്ക്കും അവരുടെ കണ്ണ് തുളുമ്പാന്‍ തുടങ്ങി ...

എന്ത് ചെയ്യണമെന്നറിയാതെ നിന്ന ഞങ്ങളോട് അവര്‍  ബാക്കി കൂടി പറഞ്ഞു ...

ഡോക്ടര്‍ ചോദിയ്ക്കുമ്പോ ആകെ അറിയുന്നത്  ...കനകനെയും ലില്ലിയെയും ക്‌ളീറ്റസിനെയും തങ്കത്തിനെയും മുത്തിനെയും മാത്രം ...

കാര്യം അന്വേഷിച്ചറിഞ്ഞ ഡോക്ടര്‍
ആ പ്രോഗ്രാം വീണ്ടും വീണ്ടും കാണാന്‍ പറഞ്ഞത്രേ .....

ദിവസങ്ങള്‍ പ്രതീക്ഷകളോടെ കടന്നുപോയി ...ആ മനുഷ്യന്‍ ക്രമേണ നിത്യ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു ...!
പറഞ്ഞവസാനിപ്പിയ്ക്കുമ്പോ അവര്‍ പൊട്ടി കരയുന്നുണ്ടായിരുന്നു ..!

അപ്പോഴും ...ഒരു കൊച്ചു കുട്ടിയെ പോലെ ദൈവം തൊട്ടു തലോടിപ്പോയ ആ മനുഷ്യന്‍ കൗതുകത്തോടെ ഞങ്ങളെ നോക്കി നന്ദിയോടെ ചിരിയ്ക്കുന്നുണ്ടായിരുന്നു ...!
 
അറിയാതെ ഞങ്ങട കവിളുകള്‍ നനയാന്‍ തുടങ്ങി ....

രാജേഷ്( തലച്ചിറ ) ഉള്‍പ്പടെ ഞങ്ങള്‍..
ഒന്നും മിണ്ടാനാകാതെ നിന്നു ....

വല്ലാത്ത ഒരു നിശബ്ദത ..!

നിശ്ശബ്ദതയ്ക്കു സാന്ത്വനം എന്ന ഒരര്‍ത്ഥം കൂടി ഉണ്ടെന്ന് ആ നിമിഷം ഞങ്ങള്‍ക്ക് ബോധ്യമാകുന്നു ...

സ്‌നേഹത്തിന്റെ നീണ്ട ഒരു നെടുവീര്‍പ്പിനൊടുവില്‍ അവര്‍ നിറകണ്ണുകളോടെ ...എന്നാല്‍ സ്വപ്നം യാഥാര്‍ഥ്യമായ സന്തോഷത്തില്‍ യാത്ര പറഞ്ഞിറങ്ങി ...
മടക്കയാത്രയില്‍ ഞങ്ങടെ വഴിയിലെ ഇളകി കിടക്കുന്ന ചില കല്ലുകളില്‍ ചവിട്ടാതെ ,മാവിലകളെ ഒന്ന് തൊട്ടു തലോടി ..സ്വപ്നമല്ല സത്യമെന്ന് സ്വയം ബോധ്യപ്പെടുത്തി അവര്‍ നടന്നകന്നു ...
ഇനിയും വരുമെന്ന് പറഞ്ഞുറപ്പിച്ച് കൊണ്ട് ....

ഞങ്ങള്‍ പരസ്പരം നോക്കി
ആരും ഒന്നും മിണ്ടിയില്ല ..

ഇതിലും വലിയ ഒരു സന്തോഷം ഞങ്ങള്‍ക്കും ..ഇനി കിട്ടാനില്ല ...
ഒരു മനുഷ്യന്റെ .. ഒരു കുടുംബത്തിന്റെ തിരിച്ചു വരവിന് ഞങ്ങള്‍ കരണക്കാരായെങ്കില്‍

കൊട്ടിഘോഷിയ്ക്കലുകളൊന്നുമില്ലാതെ ,ചമയങ്ങളുടെ അതി പ്രസരമില്ലാതെ  , ഞങ്ങള്‍ ഒരുക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ ഇത്രമേല്‍ മനുഷ്യ മനസിനെ സ്വാധീനിയ്ക്കാന്‍ കഴിയുന്നു എങ്കില്‍ഞങ്ങള്‍ ധന്യരായി .......
ഞങ്ങളെ ഞങ്ങളാക്കുന്ന പ്രിയ പ്രേക്ഷകരായ ബന്ധു മിത്രാദികള്‍ക്ക്  
അളിയന്‍സ് കുടുംബത്തിന്റെ ഒരായിരം നന്ദി .
 

Read more topics: # അനീഷ് രവി
aneesh ravi shares heart touching note

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES