ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് സീരിയലാണ് അമ്മയറിയാതെ. ജനിച്ചയുടനെ ഉപേക്ഷിച്ച അമ്മയേതേടി വര്‍ഷങ്ങള്‍ക്ക് ശേഷം മകള്‍ എത്തുന്നതും അമ്മയുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയും പ്രതികാരം ചെയ്തും അമ്മയുടെ ജീവിതത്തില്‍ സംഭവിച്ചത് എന്തെന്ന് കണ്ടെത്തുകയും ചെയ്യുന്നതാണ് സീരിയലിന്റെ പ്രമേയം. അലീന എന്ന മകളായി സീരിയലില്‍ എത്തുന്നത് നടി ശ്രീതുകൃഷ്ണനാണ്. അമ്മയാകുന്നത് മുന്‍കാല സീരിയല്‍താരം നീരജ മഹാദേവനാണ്. താനൊരു കുഞ്ഞിന് ജന്‍മം നല്‍കിയെന്നത് അമ്മയ്ക്ക് അറിയില്ലെന്നതാണ് സീരിയലിന്റെ ട്വിസ്റ്റ്.
സീരിയലില്‍ പ്രശസ്തരായ താരങ്ങളാണ് അണിനിരക്കുന്നത്. മുതിര്‍ന്ന താരമായ റീനയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമാതാരമായ ആനന്ദാണ് സീരിയലില്‍ അലീനയുടെ അച്ഛനായി അഭിനയിക്കുന്നത്. തമിഴില്‍ തുടങ്ങി മലയാളത്തില്‍ തിളങ്ങിയ നടന്റെ വിശേഷങ്ങള്‍ അറിയാം. പലരും കരുതുംപോലെ മലയാളിയല്ല ആനന്ദ് എന്ന ആനന്ദ് ഭാരതി. ബ്രൂക്ക് ബോണ്ടില്‍ ജോലി ചെയ്ത ഭാരതിയുടെയും രാജലക്ഷ്മിയുടെയും നാലുമക്കളില്‍ ഇളയവനാണ് ആനന്ദ്. ആനന്ദിന്റെ സഹോദരന്‍മാരും അവരുടേതായ രീതിയില്‍ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. അദ്ദേഹത്തിന്റെ ഒരു സഹോദരന്‍ ഭാരത് അരുണ്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്നു. മണിരത്നത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം തിരുടാ തിരുടായില്‍ വരെ നായകനായിട്ടും നല്ല അവസരങ്ങള്‍ ലഭിക്കാതെ പോയ നടനാണ് ആനന്ദ്. 2005ല്‍ ടൈഗര്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ മുസാഫില്‍ എന്ന വില്ലനായി എത്തിയതോടെയാണ് മലയാളികള്‍ ആനന്ദിനെ ശ്രദ്ധിച്ച്തുടങ്ങുന്നത്. പിന്നീട് തൊമ്മനും മക്കളും, ഉദയനാണ് താരം, പായുംപുലി, അലിഭായ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, റിഗ് മാസ്റ്റര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ആനന്ദ് തിളങ്ങി. മലയാളം തമിഴ് സീരിയലുകളിലും വേഷമിട്ട ആനന്ദ് ഇപ്പോള്‍ അമ്മയറിയാതെ സീരിയലില്‍ ശ്രദ്ധിക്കപ്പെടുകയാണ്. മലയാളി നടി കൂടിയായ പൂര്‍ണിമയെയാണ് ആനന്ദ് വിവാഹം ചെയ്തിരിക്കുന്നത്.
ഒളിമ്പ്യന്‍ അന്തോണി ആദം, ചിന്താമണിക്കൊലക്കേസ്, സേതുരാമയ്യര്‍ സിബി ഐ, മഞ്ഞുപോലൊരു പെണ്‍കുട്ടി തുടങ്ങിയ സിനിമകളിലൂടെയും സീരിയലുകളിലൂടെയും സുപരിചിതയാണ് മലയാളികള്‍ക്ക് പൂര്‍ണിമ. തമിഴ് ഷോര്‍ട്ട്ഫിലിമിന്റെ സെറ്റില്‍ വച്ച് കണ്ട ആനന്ദും പൂര്‍ണിമയും പിന്നീട് വിവാഹിതരാകുകയായിരുന്നു. ചെന്നൈയിലായിരുന്ന ദമ്പതികള്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. അഭിനയത്തിന് പുറമേ റസ്റ്ററന്റ് ബിസിനസുകളും ആനന്ദിനും പൂര്‍ണിമയ്ക്കുമുണ്ട്. ഭാരതി എന്ന ഒരു മകനാണ് ദമ്പതികള്‍ക്കുള്ളത്.