പുതുമയാര്‍ന്ന പ്രമേയവുമായി എത്തിയ സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ. താന്‍ ജനിച്ചപ്പോള്‍ തന്നെ ഉപേക്ഷിച്ചു പോയ അമ്മയെ തേടി നടക്കുന്ന അലീനയുടെ കഥ പറയുന്ന സീരിയല്‍ ആണ് അമ്മയറിയാതെ. അധ്യാപികയാണ് അലീന. ശ്രീതു ആണ് ഈ കഥാപാത്രം ചെയ്യുന്നത്.തമിഴ് നടിയായ താരം ആദ്യമായി മലയാളത്തില്‍ എത്തുന്ന സീരിയല്‍ കൂടി ആണ് അമ്മയറിയാതെ. സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
സീരിയലിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമാണ് അമ്പാടി അര്‍ജ്ജുനന്‍. അമ്പാടി-അലീന ജോഡികളെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
നിഖില്‍ നായര്‍ എന്ന നടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് നിഖില്‍. മലയാളികള്‍ക്ക് ഒരു പുതുമുഖം ആണെങ്കിലും തെലുങ്ക് സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതനാണ് താരം.
മലയാളം അത്ര നന്നായി അറിയില്ലെങ്കിലും താരത്തിന്റെ താഴ്വേരുകള്‍ മലയാളമാണ്. നിഖിലിന്റെ അച്ഛന്റെ സ്ഥലം ആലപ്പുഴയാണ് അമ്മയുടെ നാട് കരുനാഗപ്പളളിയും. താരത്തിന്റെ അച്ഛനും അമ്മയും 40 വര്‍ഷമായി ബാംഗ്ലൂരിലാണ്. അതിനാല്‍ ജനിച്ചതു മുതല്‍ നിഖില്‍ അവിടെയാണ്. പഠിച്ചതും വളര്‍ന്നതുമെല്ലാം ബാംഗ്ലൂര്‍ ആണ്. മലയാളത്തിലെ ആദ്യ സീരിയലാണ് അമ്മയറിയാതെ. ഏഷ്യാനെറ്റ് തനിക്ക് വലിയൊരു അവസാരമാണ് നല്‍കിയതെന്നും നിഖില്‍ പറയുന്നു. മലയാളത്തിലെ കുടുംബവിളക്കിന്റെ തെലുങ്ക് റീമേക്കില്‍ നായകനായും അഭിനയിക്കുകയാണ് നിഖില്‍. ഹെദരാബാദിലാണ് സീരിയലിന്റെ ഷൂട്ടിങ്. മറ്റൊരു കഥാപാത്രമായി മലയാളത്തിലേക്ക് എത്താനിരുന്നതാണ് എന്നാല്‍ അപ്പോഴാണ് കൊറോണയും ലോക്ഡൗണും ഒക്കെ വന്നത്. അതിനാല്‍ അന്ന് എത്താനായില്ല. പിന്നീട് വീണ്ടും സീരിയലിന്റെ അണയറപ്രവര്‍ത്തകര്‍ നിഖിലിനെ വിളിക്കുകയായിരുന്നു. അമ്മയറിയാതെ ഷൂട്ടിങ് സെറ്റില്‍ എല്ലാവരുമായും താരം നല്ല സൗഹൃദത്തിലാണ്.
അലീന മികച്ചൊരു നടിയാണ്. തന്റെ ഒപ്പമുളള എല്ലാവരും നല്ല സുഹൃത്തുക്കളാണ്. അച്ഛനും അമ്മയും ഒരു സഹോദരനുമാണ് താരത്തിനുളളത്. കുടുംബം മുഴുവന്‍ ബാംഗ്ലൂരില്‍ സെറ്റില്‍ഡാണ്. അച്ഛന്‍ ബിസിനസ്സ് ചെയ്യുകയാണ്. സഹോദരന്‍ ആര്‍ക്കിടെക്ച്യര്‍ അവസാനവര്‍ഷം പഠിച്ചുകൊണ്ടിരിക്കുകയാണ്.
മെക്കാനിക്കല്‍ എഞ്ചിനീയറാണ് നിഖില്‍. ബാംഗ്ലൂരാണ് പഠിച്ചത്. ഇതിനൊപ്പം തന്നെ എംബിഎയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടു മൂന്ന് വര്‍ഷത്തോളം താരം ഐടി ഫീല്‍ഡില്‍ ജോലി ചെയ്തിരുന്നു പിന്നീട് അത് വിട്ട് മുഴുവന്‍ സമയം അഭിനയത്തിലേക്ക് എത്തുകയായിരുന്നു. കുടുംബവിളക്കിലെ പ്രതീഷിനെയാണ് നിഖില്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. മാസത്തില്‍ 15 ദിവസം ഹൈദരാബാദിലും ബാക്കി ദിവസം കേരളത്തില്‍ തിരുവന്തപുരത്തും ആയിരിക്കും താരം.