Latest News

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ സുജയ്ക്ക് വിവാഹം;അഖിന ഷിബുവിന്റെ വിവാഹ ആഘോഷത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍

Malayalilife
 മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ സുജയ്ക്ക് വിവാഹം;അഖിന ഷിബുവിന്റെ വിവാഹ ആഘോഷത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍

ലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു സീരിയല്‍ ആണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. വ്യത്യസ്ത മാര്‍ന്ന കഥ പശ്ചാത്തലത്തിലൂടെ കടന്നുപോകുന്ന ഈ സീരിയല്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെടാനുള്ള കാരണം ഇതിന്റെ കഥാപാത്രങ്ങള്‍ തന്നെയാണ്. അതുകൊണ്ട് മലയാളികള്‍ എല്ലാവരും ഇതിലെ ഓരോ താരങ്ങളെ കുറിച്ചും അറിയാറുണ്ട്. അവരുടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ പോലും ആരാധകര്‍ ഇരുകൈ നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോള്‍ ഈ സീരിയലിലെ അഖിന ഷിബു വിവാഹിതയാകാന്‍ പോകുന്ന വിശേഷങ്ങള്‍ ആണ് പുറത്തുവരുന്നത്. 

താരത്തിന്റെ ബ്രൈഡ് ടു ബി ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ സുജ എന്ന കഥാപാത്രമാണ് അഖിന ചെയ്യുന്നത്. തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രം ചെയ്യുന്ന അഭിനയ്ക്ക് വിവാഹ ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധിപേര്‍ എത്തുന്നു. കറുത്ത ഗൗണിലാണ് ബ്രൈഡ് ടു ബി ആഘോഷിച്ചത്. ഈ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വൈറലാക്കുന്നത്.

 സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം മുന്‍പ് എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇതോടെയാണ് ആരാധകര്‍ അഖിനയുടെ വിവാഹം ഉടന്‍ ഉണ്ടെന്ന് അറിഞ്ഞത്. ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍ എന്നും കമന്റില്‍ കുറിക്കുന്നു. 

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അഖിന. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ വിശേഷങ്ങളും ഷൂട്ടിങ് ലൊക്കേഷനിലെ തമാശകളും സഹതാരങ്ങളുമായിട്ടുള്ള റീലുകളും ചിത്രങ്ങളുമൊക്കെ അഖിന തന്റെ അക്കൗണ്ടില്‍ പങ്കു വയ്ക്കാറുണ്ട്. സാരിയുടുത്തു കൈയ്യില്‍ മൈലാഞ്ചിയണിഞ്ഞ് ഇന്‍കേയ്ജ്മെന്റ് മെഹന്ദി ഡേ എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ മൈലാഞ്ചിയണിഞ്ഞ കൈകള്‍ കൊണ്ട് പാതി മറച്ച മുഖത്തോടെയുള്ള ഫോട്ടോ പങ്കു വച്ചിരുന്നത്. 

കോട്ടയം പെരുവയിലാണ് വീട്. അമ്മയും അച്ചനും അനുജത്തിയും അടങ്ങുന്നതാണ് അഖിനയുടെ കുടുംബം. എംഎസ്സി കമ്പൂട്ടര്‍ സയന്‍സ് ബിരുധദാരിയായ അഖിന പിന്നീട് കളമശേശരിയില്‍ ജോലി ചെയ്യുകയായിരുന്നപ്പോഴാണ് അഭിനയത്തിലേയ്ക്ക് വിളി വന്നതെന്നും അഖിന പറന്നു. ജോലി പാതിക്ക് നിര്‍ത്തി താന്‍ അഭിനയത്തിലേയ്ക്ക് വന്നതെന്നും താരം പറയുന്നു. ഒരു ഡിവോഷണല്‍ ആല്‍ബത്തിലാണ് താന്‍ ആദ്യമായി അഭിനയിച്ചത്. അതോടെ അഭിനയത്തോട് താല്‍പ്പര്യമായി. പിന്നീട് പല ഷോര്‍ട് ഫിലിമുകളിലും ആള്‍ബം സോങ്ങുകളിലും അഭിനയിച്ചു. അമല എന്ന സീരിയലിലാണ് താന്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് കൃഷ്ണ തുളസി, ഒറ്റച്ചിലമ്പ്, പ്രണയിനി ,പ്രണയം, മഞ്ഞില്‍ വിരിഞ്ഞ പൂവ് തുടങ്ങിയ സീരിയലുകളില്‍ താരം അഭിനയിച്ചു. 
 

Read more topics: # അഖിന ഷിബു
akhina shibu got engaged

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക