മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന്‍ ആദിത്യന്‍ ജയനും അമ്പിളി ദേവിയും. ജനുവരിയില്‍ വിവാഹിതരായ ഇരുവരും സന്തോഷജീവിതം നയിക്കുകയാണ്. മൂത്തമകന്‍ അമര്‍നാഥ് എന്ന അപ്പുവിന് കൂട്ടായി ഇവരുടെ ജീവിതത്തില്‍ ഇപ്പോള്‍ ഒരു മകന്‍ കൂടിയുണ്ട്. അര്‍ജ്ജുനെന്നാണ് കുഞ്ഞിന്റെ പേര്.പുനര്‍വിവാഹത്തിന്റെ പേരില്‍ ഇരുവരും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട ഇവര്‍ ഇപ്പോള്‍ ആരെയും അസൂയപ്പെടുത്തുന്ന ദാമ്പത്യമാണ് നയിക്കുന്നത്.
അര്‍ജ്ജുന്റെ ചിത്രങ്ങളും വിശേഷങ്ങളും ഇവര്‍ പങ്കുവയ്ക്കാറുണ്ട്. അര്‍ര്‍ജ്ജുന്റെയും അപ്പുവിന്റെയും ചിത്രങ്ങളും വിശേഷ ദിവസങ്ങളിലെ സന്തോഷവുമൊക്കെ പങ്കുവച്ച് ആദിത്യന്‍ എത്താറുണ്ട്. താരത്തിന് തന്റെ രണ്ടുമക്കളോടുമുളള സ്നേഹം ആരാധകര്‍ക്ക് അറിയാം. ദിവസങ്ങള്‍ക്ക് മുന്‍പാണ് തങ്ങളുടെ മകന്‍ അര്‍ജ്ജുന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഇവര്‍ എത്തിയിരുന്നു.
ആദ്യ കാലങ്ങളില്‍ ആദിത്യന്‍ ജയന് എതിരെ നിരവധി വിമര്‍ശങ്ങള്‍ ആണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ പിന്നീട് ആദിത്യന്‍ ജയനെ കൂടുതല്‍ മനസിലാക്കിയ വിമര്‍ശകര്‍ പോലും താരത്തിന് കൈയ്യടിയുമായി സോഷ്യല്‍ മീഡിയയില്‍ നിറയുകയായിരുന്നു. ഇപ്പോള്‍ വൈറല്‍ ആകുന്നത് താരത്തിന്റെ പുതിയ വിശേഷം ആണ്. ഒരു പുതിയ ചിത്രം ആണ് ആദിത്യന്‍ പങ്ക് വച്ചത്. ഹാപ്പി ബര്‍ത്ത് ഡേ മോനെ എന്നാണ് ചിത്രം പങ്കിട്ടുകൊണ്ട് ആദിത്യന്‍ കുറിച്ചത്.
മുന്‍പെങ്ങും കാണാത്ത ഒരു കുഞ്ഞിന്റെ ഫോട്ടോ ആയതു കൊണ്ട് തന്നെ ആരാധകര്‍ക്ക് സംശയവും വന്നു. ആരാണ് ഈ കുഞ്ഞു വാവ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. അതേസമയം മറ്റു ചില ആരാധകര്‍ക്ക് കുട്ടി താരത്തെ മനസ്സിലാവുകയും ചെയ്തു. നിരവധി ആശംസകള്‍ ആണ് ആരാധകര്‍ പങ്കിടുന്നത്.
മുന്‍പും മകന്‍ മക്കള്‍ക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കിട്ടുകൊണ്ട് ആദിത്യന്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴത്തെ മകന്‍ അര്‍ജുനും, അമ്പിളിക്കും അപ്പുവിനും ഒപ്പം മറ്റൊരു കുട്ടി സുന്ദരന്റെ കൂടി ചിത്രവും ആദിത്യന്‍ പങ്കുവച്ചിരുന്നു. മുന്‍പെങ്ങും കാണാത്ത ഒരു കുഞ്ഞിന്റെ ഫോട്ടോ ആയതു കൊണ്ട് തന്നെ ആരാധകര്‍ക്ക് സംശയവും വന്നു. ആരാണ് ഈ കുഞ്ഞു വാവ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്!. എന്നാല്‍ അത് ആദിത്യന്റെ ആദ്യ ബന്ധത്തിലെ മകന്റെ ചിത്രമായിരുന്നു. ചിലര്‍ക്ക് ഫോട്ടോ കണ്ടപ്പോള്‍ സംശയം തോന്നിയെങ്കിലും മറ്റു ചിലര്‍ ആദിത്യനെ പ്രശംസിച്ചും രംഗത്ത് വന്നു.
ആരാധകരുടെ കമന്റുകള്‍ക്ക് അപ്പോള്‍ തന്നെ താരം മറുപടിയുമായും എത്തി.മറക്കണം എങ്കില്‍ ഞാന്‍ മരിക്കണം. കാരണവും കാര്യവും അറിയാതെ പലരും എന്നെ ചീത്ത പറയുമ്പോള്‍ ഞാന്‍ മിണ്ടാതെ പോകുന്നത് മറുപടി അര്‍ഹിക്കുന്നില്ല അവര്‍ എന്നതുകൊണ്ടാണ്. എനിക്ക് അറിയാം സത്യം എന്തെന്ന്. ഒരു ദിവസം പോലും ഓര്‍ക്കാതെ ഇരിക്കാറില്ല, ചില അവസ്ഥ കൊണ്ട് ഇങ്ങനെ പോകുന്നു. മാറിവരും. അപ്പൂനെ സ്‌നേഹിക്കുന്ന ഞാന്‍ എന്റെ കുഞ്ഞിനെ സ്‌നേഹിക്കാതെ ഇരിക്കുമോ? എന്നാണ് ആദിത്യന്‍ കുറിച്ചത്.
തനിക്ക് ഒരു കുട്ടിയുണ്ടെന്നും അത് ലീഗലി ഉളള വിവാഹം അല്ലെന്നും ആദിത്യന്‍ മുന്‍പ് തുറന്ന് പറഞ്ഞിരുന്നു. തനിക്ക് ഒരു പെണ്‍കുട്ടിയുമായി റിലേഷനുണ്ടായിരുന്നു. പക്ഷേ അവരുമായി ഒത്തുപോകാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് അത് ഒഴിവാക്കിയതെന്നും താരം പറഞ്ഞിരുന്നു.