അനാഥമായല്ലോ ഈ ഷട്ടില്‍ കോര്‍ട്ടും റാക്കറ്റും; നടന്‍ ശബരിനാഥിന്റെ അന്ത്യനിമിഷങ്ങളിങ്ങനെ; ശബരിചേട്ടന് അശ്രുപൂജയുമായി നടന്‍ ആദിത്യന്‍

Malayalilife
topbanner
അനാഥമായല്ലോ ഈ ഷട്ടില്‍ കോര്‍ട്ടും റാക്കറ്റും; നടന്‍ ശബരിനാഥിന്റെ അന്ത്യനിമിഷങ്ങളിങ്ങനെ; ശബരിചേട്ടന് അശ്രുപൂജയുമായി നടന്‍ ആദിത്യന്‍

ഴിഞ്ഞ ആഴ്ചയായിരുന്നു പ്രശസ്ത സീരിയല്‍ താരം ശബരിനാഥിന്റെ വിയോഗം ഉണ്ടായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് നാല്‍പ്പത്തിമൂന്നുകാരനായ ശബരീനാഥ് അന്തരിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ ഷട്ടില്‍ കളിക്കവെ കുഴഞ്ഞുവീണ ശബരിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ശബരിയുടെ മരണത്തില്‍ സഹപ്രവര്‍ത്തകരും ഞെട്ടലിലായിരുന്നു. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന ഒരു ദുശ്ശീലവും ഇല്ലാതിരുന്ന ശബരിയുടെ മരണം കൂട്ടുകാര്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. ശബരിയുടെ അടുത്ത സുഹൃത്ത് കൂടിയായ സാജന്‍ സൂര്യ ഇനിയും ശബരിയുടെ മരണം ഏല്‍പ്പിച്ച മുറിവില്‍ നിന്നും മുക്തനായിട്ടില്ല. അതേസമയം ഇപ്പോള്‍ നടന്‍ ആദിത്യന്‍ ജയന്‍ പങ്കുവച്ച ഒരു കുറിപ്പും വീഡിയോയുമാണ് വൈറലായി മാറുന്നത്.

ഫേസ്ബുക്കിലൂടെയാണ് ആദിത്യന്‍ ശബരിയുടെ ഓര്‍മ്മകളും അവസാന നിമിഷങ്ങളും ചേര്‍ത്തുവച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തത്. 'ഒരു ഇടവേളയില്‍ ഭൂമി സന്ദര്‍ശിക്കാന്‍ വന്ന സഞ്ചാരിയെപ്പോലെ, എത്തിപ്പെട്ട ഇടങ്ങളില്‍ സ്വയം അടയാളപ്പെടുത്തിക്കൊണ്ട് പുഞ്ചിരിക്കുന്ന മുഖവുമായി ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ ശബരി ചേട്ടന്‍ മടങ്ങി. തിരിച്ചുവരവില്ലാത്ത പ്രിയസുഹൃത്തിനു ഈ വീഡിയോ സമര്‍പ്പിക്കുന്നതിന് ഒപ്പം ആത്മാവിന് നിത്യശാന്തി നേരുന്നു', എന്നാണ് ആദിത്യന്‍ കുറിച്ചത്.

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ശബരിയുടെ സഞ്ചയനം.  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഞങ്ങളുടെ എല്ലാമായിരുന്ന എന്റെ പ്രിയ ഭര്‍ത്താവ് ശബരിനാഥ് മാനേജിങ്ങ് ഡയറക്ടര്‍ ഷിന്‍ഷിവ ആയുര്‍വ്വേദ റിസോര്‍ട്ട് ചൊവ്വര സഹിക്കാനാകാത്ത ദുഖം സമ്മാനിച്ച് അകാലത്തില്‍ ഈ ലോകം വിട്ട് പോയിരിക്കുന്നു. കാലം നല്‍കിയ ഈ വേദന എങ്ങനെ മറിക്കടക്കണമെന്ന് അറിയില്ല. ആശ്വാസമുതിര്‍ത്ത ഓരോരുത്തര്‍ക്കും നന്ദി പറയുവാന്‍ മാത്രമേ കഴിയുന്നുള്ളൂ. ഈ ദുഖം തങ്ങളുടേതെന്ന് കരുതി ആശ്വാസം പകര്‍ന്നു തന്നെ എല്ലാവര്‍ക്കും നന്ദി എന്നാണ് വേദനയോടെ സഞ്ചയന അറിയിപ്പില്‍ ഭാര്യ ശാന്തി രേഖപ്പെടുത്തിയത്. ശാന്തിയും ശബരിയും പ്രണയിച്ച് വിവാഹിതനായവരാണ്. ഭാഗ്യ ഭൂമിക എന്നിവരാണ് ഇവരുടെ മക്കള്‍. മക്കള്‍ക്കും അച്ഛന്റെ വിയോഗ വാര്‍ത്ത ഇനിയും ഉള്‍കൊള്ളആന്‍ സാധിച്ചിട്ടില്ല. സീരിയല്‍ ലോകം ഒന്നടങ്കം ശബരിക്ക് അശ്രുപുഷ്പങ്ങളുമായി എത്തിയിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ മികച്ച കഥാപാത്രമായി തിളങ്ങവേയായിരുന്നു ശബരിയുടെ ആകസ്മിക മരണം.

Read more topics: # Adithyan Jayan,# actor sabarinath
Adithyan Jayan shares memories of actor sabarinath

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES