സാഹചര്യം കണ്ടിട്ട് വാനമ്പാടിയിലെ കഥാപാത്രം തീര്‍ന്നെന്നാണ് തോന്നുന്നത്; വിളിക്കേണ്ട സമയം കഴിഞ്ഞെന്നും നടി സീമ ജീ നായര്‍

Malayalilife
സാഹചര്യം കണ്ടിട്ട് വാനമ്പാടിയിലെ കഥാപാത്രം തീര്‍ന്നെന്നാണ് തോന്നുന്നത്; വിളിക്കേണ്ട സമയം കഴിഞ്ഞെന്നും നടി സീമ ജീ നായര്‍

ളരെ കുറച്ചുനാള്‍ കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. ഗായകനായ മോഹന്‍കുമാറിന്റെയും ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുണ്ടായ പ്രണയ ബന്ധത്തില്‍ ജനിച്ച അനുമോളുടെയും ആത്മബന്ധത്തിന്റെയും കഥയാണ് സീരിയല്‍ പറയുന്നത്. സീരിയല്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ് എന്നാണ് സൂചന. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കഴിയുന്ന മോഹന്‍കുമാറിന്റെ രംഗങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ കാണുന്നത്. സത്യങ്ങളെല്ലാം എല്ലാവരും തിരിച്ചറിയുമെന്നാണ് പ്രേക്ഷകരും കരുതുന്നത്.

അതേസമയം വാനമ്പാടിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന സീമ ജി നായരെ ഇപ്പോള്‍ സീരിയലില്‍ കാണുന്നില്ല. അനുമോളുടെ മാമിയായ ഭന്ദ്ര കല്യാണി എന്ന പേരില്‍ ശ്രീമംഗലത്ത് വേലക്കാരിയായി ജീവിക്കുകയായിരുന്നു. ഇടയ്ക്ക് വച്ച് ഈ കഥാപാത്രം വീട് വിട്ടുപോകുന്നതാണ് പ്രേക്ഷകര്‍ കണ്ടത്. ഇപ്പോള്‍ തന്റെ കഥാപാത്രത്തിനെപറ്റിയും സീരിയലിലേക്ക് തിരികേ വരുമോ എന്നും സമയം മലയാളത്തോട് പ്രതികരിച്ചിരിക്കയാണ് സീമ ജി നായര്‍.

നാടകവേദികളില്‍ നിന്നും മിനിസ്‌ക്രീനിലേക്കും സിനിമയിലേക്കും എത്തിയ താരമാണ് സീമ ജി നായര്‍. വാനമ്പാടിയില്‍ ആദ്യ എപിസോഡുകള്‍ മുതല്‍ താരം നിറഞ്ഞുനിന്നിരുന്നു. ഇപ്പോള്‍ വാനമ്പാടിയില്‍ ഇനി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്ന് താരം പറയുകയാണ്. ഞാന്‍ ഇനിയും അതില്‍ ഉണ്ടാകും എന്നതിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. ഇനിയും ഞാന്‍ ഉണ്ടാകും ആയിരുന്നെങ്കില്‍ വിളിക്കേണ്ട സമയം കഴിഞ്ഞിട്ടുണ്ട്. വാനമ്പാടിയില്‍ എന്റെ കഥാപാത്രം തീര്‍ന്നു എന്നാണ് എനിക്ക് തോനുന്നത്. തീര്‍ന്നു എന്നാരും പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യം കണ്ടിട്ട് എനിക്ക് വാനമ്പാടിയിലെ കഥാപാത്രം തീര്‍ന്നു എന്നാണ് തോന്നുന്നത്. പക്ഷെ പ്രേക്ഷകര്‍ എല്ലാവരും എന്നെ വിളിച്ച് എന്നാണ് വരുന്നത് എന്ന് ചോദിക്കുമ്പോള്‍, എന്നാണ് വരുന്നത് എന്നോ, ഇനി വരുമോ എന്നോ എനിക്ക് പറയാന്‍ സാധിക്കുകയും ഇല്ലെന്നും താരം പറയുന്നു.

ബിബിഎക്കാരനായ മകന്‍ ആരോമലാണ് സീമയ്ക്ക് ജീവിതത്തില്‍ എല്ലാം. മകന് വേണ്ടി ഉഴിഞ്ഞുവച്ചതാണ് സീമയുടെ ജീവിതമെന്ന് പറയാം.  കുടുംബത്തെപ്പറ്റി വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ മാത്രമാണ് സീമയ്ക്കുള്ളത്. അതേസമയം സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു നടിയല്ല സീമ. കഴിഞ്ഞ 12 വര്‍ഷമായി തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം സമൂഹത്തിനുവേണ്ടി ചെയ്യുന്ന വ്യക്തി കൂടിയാണ് താരം.


 

actress seema g nair about vanambadi serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES