സമയത്തെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ നീ എന്നും എന്റെ കുഞ്ഞായിരുന്നേനെ; മകള്‍ ഗൗരിക്ക് 19ാം പിറന്നാള്‍ ആശംസിച്ച് നടി പ്രവീണ

Malayalilife
സമയത്തെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ നീ എന്നും എന്റെ കുഞ്ഞായിരുന്നേനെ; മകള്‍ ഗൗരിക്ക് 19ാം പിറന്നാള്‍ ആശംസിച്ച് നടി പ്രവീണ

 

കൊലുസിന്റെ കിലുക്കം പോലെയുള്ള ചിരിയുമായാണ് മലയാള സിനിമയിലേക്ക് പ്രവീണയെത്തിയത്. ഭാര്യയായും കാമുകിയായും അനിയത്തിയയും  അമ്മയായും എങ്ങനെ വന്നാലും പ്രവീണ എപ്പോഴും നമുക്ക് വീട്ടിലെ ഒരംഗമാണ്.  ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. സിനിമയിലും സീരിയലിലും സജീവയായ താരം ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ കസ്തൂരിമാനില്‍ നിന്നും പിന്മാറിയിരുന്നു. മലയാളത്തില്‍ അധികം സജീവമല്ലെങ്കില്‍ അന്യഭാഷയില്‍ സജീവമാണ് താരം.ഇന്ന് പ്രവീണയുടെ മകളുടെ പിറന്നാളാണ്. 19 വയസ്സായ മകള്‍ ഗൗരിക്ക് പിറന്നാളാശംസിച്ച് എത്തിയിരിക്കയാണ്  പ്രവീണ.  നിനക്ക് 19 വയസ്സായി എന്ന് വിശ്വസിക്കാനാകുന്നില്ല. വളരെ വേഗത്തിലാണ് സമയം പോകുന്നത്. സമയത്തെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എങ്കില്‍ നീ എന്നും എന്റെ കുഞ്ഞായിരുന്നേനെയെന്ന് പ്രവീണ കുറിക്കുന്നു. മകള്‍ക്കൊപ്പമുളള ചിത്രങ്ങളും പ്രവീണ പങ്കുവച്ചിട്ടുണ്ട്.

 പൊതുവെ പ്രവീണ തന്റെ മകളെ ക്യാമറയ്ക്ക് മുന്നില്‍ കാണിക്കാറില്ലായിരുന്നു. മുമ്പ് താരം മകള്‍ക്കൊപ്പം വനിത മാഗസീനിന്റെ കവര്‍ഷൂട്ടിനായി എടുത്ത ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗരിയുടെ പതിനഞ്ചാം വയസ്സിലായിരുന്നു അമ്മയ്ക്കൊപ്പം ഫോട്ടോഷൂട്ട്. അമ്മയെ പോളെ സുന്ദരി നീളന്‍ മുടിയും, കുസൃതി നിറഞ്ഞ ചിരിയുമായി അമ്മയെ പോലെ സുന്ദരിയാണ്  പ്രവീണയുടെ മകള്‍.മകള്‍ക്ക് ചെറുതായി അഭിനയ മോഹം തുടങ്ങിയിട്ടുണ്ടെന്നും അഭിനയിക്കാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ടെങ്കില്‍ ഗൗരി ഒരു നടിയാകുമെന്നുമാണ് പ്രവീണ പറഞ്ഞത്. അഭിനയിച്ചിട്ടുണ്ട് അഞ്ചാമത്തെ വയസ്സില്‍ മികച്ച ബാലനടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം വാങ്ങിച്ചിട്ടുണ്ട് ഗൗരി. അന്നയുടെ ലില്ലിപ്പൂക്കള്‍ എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിനായിരുന്നു അത്. പിന്നീട് അവസരങ്ങള്‍ വന്നിരുന്നു. പക്ഷെ ഒപ്പം താന്‍ പോകേണ്ടതുകൊണ്ട് കഴിഞ്ഞില്ല. മറ്റാരെയും കൂട്ടിന് വിടുന്നത് എനിക്കിഷ്ടമല്ലെന്നും പ്രവീണ പറഞ്ഞിരുന്നു.

13 വര്‍ഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്.രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ താരമാണ് പ്രവീണ. പതിനഞ്ചോളം സിനികളില്‍  നായികയായി. കുടുംബസദസ്സസുകള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് പ്രവീണ. സിനിമയിലും ഇപ്പോഴും ശ്രദ്ധേയമായ റോളുകളില്‍ പ്രവീണ എത്താറുണ്ട്.വിവാഹം ശേഷം ദുബായ്ക്ക് പോയതോടെ ഇനി അഭിനയരംഗത്തേക്ക് ഉണ്ടാകില്ലെന്നാണ് പലരും കരുതിയത്.  വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആകുമ്പോഴേക്കു മകള്‍ ജനിച്ചു. പിന്നെ അവളുടെ കാര്യങ്ങളായി തിരക്കായി. ആ സമയത്തും രണ്ട് കൊല്ലത്തോളം  ദുബായ്യില്‍ റേഡിയോയില്‍ പ്രവീണ ജോലി ചെയ്തിരുന്നു. പിന്നീട് അങ്ങനെ 'സ്വപ്നം' എന്ന സീരിയലിലൂടെ രണ്ടാം വരവ്. പിന്നീട് സീരിയലുകളില്‍ സജീവമാവുകയായിരുന്നു.

actress praveena wishes her daughter on her birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES