അമ്മ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി സേതുലക്ഷ്മി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് നടി തന്റെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. 14 വര്‍ഷം മുമ്പ് കിഷോറിന് തുടങ്ങിയ അസുഖം ഭേദമായി തുടങ്ങിയത് 2019ല്‍ കിഡ്നി മാറ്റിവച്ചതോടെയാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന നടി മകന്‍ ആരോഗ്യം വീണ്ടെടുക്കാന്‍ തുടങ്ങിയപ്പോഴാണ് സിനിമകള്‍ക്കു പുറമെ സീരിയലുകളിലും സജീവമായത്. നടിയ്ക്ക് ഒരു മകള്‍ കൂടിയുണ്ട്. ഒരു കാലത്ത് മിനിസ്‌ക്രീന്‍ അടക്കിവാണ വില്ലത്തിയായും സഹനടിയായും എല്ലാം വേഷമിട്ട ലക്ഷ്മി സുനിലാണ് സേതുലക്ഷ്മിയുടെ മറ്റൊരു മകള്‍. ഏറെക്കാലമായി മിനിസ്‌ക്രീന്‍ രംഗത്തു നിന്നും അപ്രത്യക്ഷയായിരുന്ന ലക്ഷ്മി വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ സ്വകാര്യ ജീവിത കഥ പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
നടി സേതുലക്ഷ്മിയ്ക്ക് മൂന്നു പെണ്‍മക്കളും ഒരു മകനുമായിരുന്നു ഉണ്ടായിരുന്നത്. അതിലൊരുമകള്‍ 2015ലാണ് രക്താര്‍ബുദം വന്ന് മരിച്ചത്. നാടകത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് എത്തിയ ലക്ഷ്മി നിരവധി സിനിമകളും സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. ഇതിനിടയില്‍ വിവാഹിതയായെങ്കിലും ലക്ഷ്മിയുടെ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല. തന്നെക്കാളും പ്രായം കുറവുള്ള ആളാണ് ഭര്‍ത്താവായി വന്നത്. സൗദി അറേബ്യക്കാരനായിരുന്നു ലക്ഷ്മിയുടെ ഭര്‍ത്താവ്. ലക്ഷ്മിയുടെ ഒരു ചേട്ടന്‍ വഴി വന്ന വിവാഹാലോചനയായിരുന്നു അത്. ചേട്ടന് സൗദിയില്‍ ആയിരുന്നു ജോലി. അവിടെ ചേട്ടന്റെ ബോസായിരുന്നു അയാള്‍. അദ്ദേഹത്തിന് ഒരു മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിലൂടെയാണ് ലക്ഷ്മിയിലേക്ക് എത്തുന്നത്.
അങ്ങനെ വിവാഹാലോചന വരികയും കല്യാണം നടക്കുകയും ചെയ്തു. ശരിക്കും ലക്ഷ്മിയേക്കാളും ഏഴു വയസിന് ഇളയതായിരുന്നു ഭര്‍ത്താവ്. അന്ന് സ്വന്തമായി ഒരു വീടു പോലും ഉണ്ടായിരുന്നില്ല. വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്. വളരെ കഷ്ടപ്പെട്ടാണ് സേതുലക്ഷ്മി മക്കളെയും വീട്ടു ചെലവുകളുമെല്ലാം നോക്കിയിരുന്നത്. ആ സമയത്ത് പഠിച്ചതു പോലും അധ്യാപികമാരുടെ സഹായത്തോടെയായിരുനനു. വസ്ത്രം വാങ്ങാന്‍ ടീച്ചര്‍ പണം നല്‍കുമായിരുന്നു. ആ ടീച്ചര്‍ക്ക് മൂന്ന് പെണ്‍മക്കളാണ്. ടീച്ചര്‍ മക്കളുടെ വസ്ത്രങ്ങളും പേനും ബുക്കും മാലയുമൊക്കെ ലക്ഷ്മിയ്ക്കും നല്‍കുമായിരുന്നു. അങ്ങനെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എല്ലാം നിറഞ്ഞതായിരുന്നു ആ ജീവിതം. സ്പോര്‍ട്സിലും സജീവമായിരുന്നു ലക്ഷ്മി.
എന്നാല്‍ സ്‌പോര്‍ട്‌സും പഠനവും എല്ലാം ഉപേക്ഷിച്ച് പത്താംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു കലാരംഗത്തേക്കെത്തിയത്. ഹരിശ്രീ തിയ്യേറ്ററിന്റെ പ്രതിയോഗി എന്ന നാടകത്തിലായിരുന്നു ആദ്യാഭിനയം. നാടകരംഗത്ത് സജീവമായതിനുശേഷം ലക്ഷ്മി ഒരു വര്‍ഷം 16 - 17 നാടകങ്ങള്‍ വരെ ചെയ്തിട്ടുണ്ട്. 85 ല്‍ അധികം സീരിയലുകളില്‍ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. സൂര്യോദയമായിരുന്നു ആദ്യ സീരിയല്‍. അമ്മയും അതിലുണ്ടായിരുന്നു. കെകെ രാജീവ് സംവിധാനം ചെയ്ത ഓര്‍മയാണ് ലക്ഷ്മിക്ക് ബ്രേക്കായി മാറിയത്. അതിന് ശേഷം നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. സീരിയലില്‍ തിരക്കായതോടെ നാടകത്തില്‍ അഭിനയിക്കാന്‍ സമയമില്ലായിരുന്നു.
നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ലക്ഷ്മി. ഏഷ്യാനെറ്റിലെ അമ്മ, സൂര്യയിലെ കടമറ്റത്ത് കത്തനാര്‍, മഴവില്‍ മനോരമയിലെ പട്ടുസാരി, ചക്രവാകം, പെണ്‍മനസ്, ദേവി മഹാത്മ്യം, സ്വാമി അയ്യപ്പന്‍ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചാണ് ലക്ഷ്മി മലയാളികളുടെ കയ്യടി നേടുന്നത്. 2009 -ല്‍ ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് ലക്ഷ്മി സിനിമാഭിനയരംഗത്ത് തുടക്കംകുറിയ്ക്കുന്നത്. തുടര്‍ന്ന് നമ്പര്‍ 66 മധുര ബസ്സ്, പാവാട, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നിവയുള്‍പ്പെടെ പത്തിലധികം സിനിമകളില്‍ ലക്ഷ്മി സനല്‍ അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ സഹോദരന്‍ കിഷോര്‍ നാടക, ടെലിവിഷന്‍ അഭിനേതാവാണ്.
അച്ഛനും അമ്മയും നാടക അഭിനേതാക്കളായിരുന്നതിനാല്‍ അച്ഛനും അമ്മയും നാടക അഭിനേതാക്കളായിരുന്നതിനാല്‍ സ്‌ക്കൂള്‍ പഠനകാലത്തുതന്നെ ലക്ഷ്മിയ്ക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നു. അങ്ങനെ ആ പാത ലക്ഷ്മിയും പിന്തുടരുകയായിരുന്നു.