Latest News

അമ്മ അന്ന് പറഞ്ഞതെല്ലാം റേക്കോഡ് ചെയ്തു; അപകടം നടന്നത് അങ്ങനെയാണ്; തുറന്ന് പറഞ്ഞ് ജൂഹി

Malayalilife
 അമ്മ അന്ന് പറഞ്ഞതെല്ലാം റേക്കോഡ് ചെയ്തു; അപകടം നടന്നത് അങ്ങനെയാണ്; തുറന്ന് പറഞ്ഞ് ജൂഹി

ബിഗ്‌സ്‌ക്രീന്‍ താരങ്ങളെപോലെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുന്ന പല മിനിസ്‌ക്രീന്‍ താരങ്ങളുമുണ്ട്. അങ്ങനെ ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ജൂഹി റുസ്തഗി. പരമ്പര വിട്ടെങ്കിലും ഇപ്പോഴും ലച്ചുവിന്‌റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. വര്‍ഷങ്ങളോളം ഉപ്പും മുളകില്‍ ലച്ചു എന്ന കഥാപാത്രമായി തിളങ്ങിയിരുന്നു ജൂഹി. പരമ്പരയിലെ മറ്റു താരങ്ങളെ പോലെ ജുഹിയുടെ സാന്നിദ്ധ്യവും ഉപ്പും മുളകില്‍ ശ്രദ്ധേയമായി മാറിയിരുന്നു. ബാലുവിന്റെയും നീലുവിന്‌റെയും രണ്ടാമത്തെ മകളായി അഭിനയിച്ച താരം പഠനസംബന്ധമായ തിരക്കുകള്‍ കാരണമായിരുന്നു പിന്മാറിയത്. ഉപ്പും മുളകും പരമ്പരയില്‍നിന്ന് പിന്മാറിയെങ്കിലും 'ലച്ചു'വിനെ ഉപേക്ഷിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ലായിരുന്നു.  അടുത്തിടെ ആയിരുന്നു താരത്തിന്റെ അമ്മയുടെ വേർപാട്. ജൂഹിയുടെ ദുഃഖത്തിൽ ആരാധകരും പങ്കുചേർന്നു. എന്നാൽ ഇപ്പോൾ  തന്റെ പ്രതിസന്ധി കാലഘട്ടത്തില്‍ കൂടെ നിന്നത് അദ്ദേഹമാണെന്നാണ് ഒരു പ്രമുഖ ഓൺലൈൻ മാഗസിൻ നൽകിയ അഭിമുഖത്തിൽ ജൂഹി പറയുകയാണ്.

ജൂഹിയുടെ വാക്കുകളിലേക്ക്

പപ്പ കൂടെ ഇല്ലാത്ത വിഷമം അമ്മ ഞങ്ങളെ അറിയിച്ചിരുന്നില്ല. വീട്ടിലെ കാര്യങ്ങളും പപ്പയുടെ ബിസിനസും തുടങ്ങി എന്റെ ഷൂട്ടിങ്ങിന്റെ ഡേറ്റ് വരെ നോക്കിയിരുന്നത് അമ്മയാണ്. ഞാനും അമ്മയും കൂട്ടുകാരെ പോലെ ആയിരുന്നു. എടോ എന്നാണ് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് കൊണ്ടിരുന്നത്. വഴക്കിടുമ്പോള്‍ താന്‍ പോടോ ആരാ ഭരിക്കാന്‍ എന്നൊക്കെ ചോദിച്ച് അമ്മ വരും. അപ്പോള്‍ ഞാനും വിട്ട് കൊടുക്കില്ല. ഒരിക്കലും ആരെയും ഡിപന്‍ഡന്റ് ആകരുതെന്ന് അമ്മ പറയുമായിരുന്നു. ഇപ്പോള്‍ അത് മനസിലാകുന്നുണ്ട്.

അന്ന് കൊവിഡ് പ്രോട്ടോകോള്‍ കാരണം അമ്മയ്ക്ക് വരാന്‍ സാധിച്ചിരുന്നില്ല. അന്ന് അമ്മ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. വെള്ളം കുടിക്കം, ഉറക്കം തൂങ്ങി ഇരിക്കരുത്, എന്നിങ്ങനെ പറഞ്ഞതൊക്കെ ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിരുന്നു. ഇപ്പോള്‍ അമ്മയെ മിസ് ചെയ്യുമ്പോള്‍ ആ വോയിസ് എടുത്ത് ഞാന്‍ കേള്‍ക്കും. സെപ്റ്റംബര്‍ പതിനൊന്നിന് ചോറ്റന്നിക്കരയിലെ വീട്ടിലേക്ക് അമ്മ ഭയ്യയുടെ കൂടെ സ്‌കൂട്ടറില്‍ പോയതായിരുന്നു. ഒരു ടാങ്കര്‍ ലോറി വന്നിടിച്ചു. കുറച്ച് കഴിഞ്ഞ് ഭയ്യ വിളിച്ച് എന്നോട് ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞ് കരയുന്നു. പപ്പ മരിച്ചതിന് ശേഷം ഭയ്യ കരഞ്ഞ് ഞാന്‍ കണ്ടിട്ടില്ല. എന്റെ ഉള്ളൊന്ന് പിടഞ്ഞു. വീട്ടില്‍ നിന്ന് ടാറ്റ പറഞ്ഞ് ഉമ്മ തന്ന് പോയ അമ്മ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായി എന്നെനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നാണ് ജൂഹി പറയുന്നത്.

actress juhi rusthagi words about family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക