വീണ നായരെ പരസ്യമായി വെല്ലുവിളിച്ച് നടി അശ്വതി; പട്ടിണി കിട്ടിന്നിട്ടാണേലും ചെയ്യണം ചേച്ചീയെന്ന് ആരാധകര്‍

Malayalilife
വീണ നായരെ പരസ്യമായി വെല്ലുവിളിച്ച് നടി അശ്വതി; പട്ടിണി കിട്ടിന്നിട്ടാണേലും ചെയ്യണം ചേച്ചീയെന്ന് ആരാധകര്‍

സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികള്‍ക്ക് പരിചിതയാണ് നടി വീണ നായര്‍. 'തട്ടീം മുട്ടീം ഹാസ്യാത്മക പരമ്പരയിലൂടെയാണ് വീണ നായര്‍ പ്രേക്ഷകമനസില്‍ ഇടം പിടിച്ചത്. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് വീണ. ഇപ്പോള്‍ നിരവധി അവസരങ്ങളാണ് വീണയെ തേടിയെത്തുന്നത്. ഈ വേളയിലാണ് ബിഗ്‌ബോസിലേക്കും വീണ എത്തുന്നത്. 3 വയസുള്ള മകനെ പിരിഞ്ഞാണ് വീണ ഷോയില്‍ എത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ബിഗ്ബോസ് അവസാനിച്ച ശേഷം വിശേഷങ്ങള്‍ പങ്കുവച്ച് വീണ എത്തിയിരുന്നു. വീണയും സീരിയലില്‍ വില്ലത്തിയായി തിളങ്ങിയ അശ്വതിയും അടുത്ത സുഹൃത്തുക്കളാണ്. തങ്ങളുടെ സൗഹൃദത്തെ ക്കുറിച്ച് ചിത്രങ്ങളും കുറിപ്പുകളും പങ്കുവച്ച് ഇരുവരും എത്താറുണ്ട്. ഇപ്പോള്‍ വീണ നായരെ വെല്ലുവിളിച്ച് ്ശ്വതി പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്..വെല്ലുവിളി മറ്റൊന്നിനും അല്ല, തടി കുറക്കാനുള്ള ചലഞ്ച് ആണ് നടി അശ്വതി നടത്തിയിരിക്കുന്നത്. അശ്വതിയുടെ ചലഞ്ച് ഏറ്റെടുത്ത വീണ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് രസകരമായ ചലഞ്ചിനെ കുറിച്ച് ആരാധകരോട് പറഞ്ഞത്. അതേസമയം വീണയ്ക്ക് കട്ട സപ്പോര്‍ട്ടാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.

എടീ അച്ചു.ഇത് എന്നോട് വേണ്ടിയിരുന്നില്ല. എന്നാലും ഞാന്‍ ഏറ്റെടുക്കുന്നു..പബ്ലിക് ആയി വെല്ലുവിളിച്ചതല്ലേ. മാക്‌സിമം ട്രൈ ചെയ്യും. ..ഭഗവാനെ മിന്നിച്ചേക്കണേ എന്ന് പറഞ്ഞുകൊണ്ടാണ് വീണ അശ്വതിയുടെ ചലഞ്ച് ഏറ്റെടുത്തത്. ഒപ്പം അശ്വതി പങ്ക് വച്ച കുറിപ്പും വീണ ആരാധകര്‍ക്ക് വേണ്ടി പങ്ക് വച്ചിട്ടുണ്ട്.അശ്വതിയുടെ ചലഞ്ച് ഇങ്ങനെ ആയിരുന്നു;കഴിഞ്ഞ 9 മാസത്തിലെ എന്റെ ചേഞ്ച് ആണിത്.. ഭൂലോക മടിച്ചി ആയ എനിക്ക് പറ്റുമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും അതു സാധിക്കും...അപ്പോള്‍ ഞാന്‍ ഇവിടെ ഒരു ചലഞ്ച് ആരംഭിക്കുവാണ്..എന്റെ പ്രിയ സുഹൃത്തും നിങ്ങള്‍ക്കു ഏവര്‍ക്കും ഇഷ്ട്ടമുള്ള സ്വന്തം വീണനായരെ ഞാന്‍ ചലഞ്ച് ചെയ്യുന്നു. എന്നാണ് അശ്വതി കുറിച്ചത്.അതേസമയം ചലഞ്ച് ഏറ്റെടുത്ത വീണയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്. ഒന്നും നോക്കണ്ട വീണ ചേച്ചി... പട്ടിണി കിടന്ന് അന്നേലും ചേച്ചി ഇത് പൊട്ടിക്കണം, വീണ അളിയോ അങ്ങോട്ട് കാണിച്ചുകൊടുക്ക് എന്നൊക്കെയുള്ള കമന്റുകളാണ് വീണയ്ക്ക് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

 

actress aswathy challenges veena nair

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES