Latest News

നടി ആലീസ് ക്രിസ്റ്റിയുടെ ഭര്‍ത്താവിന്റെ സഹോദരിക്ക് ഏഷ്യന്‍ ഗയിംസില്‍ പങ്കെടുക്കാന്‍ അവസരം; സന്തോഷം പങ്ക് വച്ച് നടി

Malayalilife
 നടി ആലീസ് ക്രിസ്റ്റിയുടെ ഭര്‍ത്താവിന്റെ സഹോദരിക്ക് ഏഷ്യന്‍ ഗയിംസില്‍ പങ്കെടുക്കാന്‍ അവസരം; സന്തോഷം പങ്ക് വച്ച് നടി

'ന്റെ സഹോദരി 19-ാമത് ഏഷ്യന്‍ ഗെയിംസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ വിവരം നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയില്‍ നിന്ന് ആദ്യമായി സോഫ്റ്റ്ബോള്‍ വിഭാഗം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നു. നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്റെ പെണ്ണേ.. എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി' എന്നാണ് മിനിറ്റുകള്‍ക്കു മുമ്പ് സീരിയല്‍ നടി ആലീസ് ക്രിസ്റ്റി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഭര്‍ത്താവ് സജിന്റെ ഏകസഹോദരി സ്റ്റെഫി സജിയാണ് ഈ അപൂര്‍വ്വ സൗഭാഗ്യത്തിന് അര്‍ഹയായിരിക്കുന്നത്. ഇപ്പോള്‍ അതിന്റെ ആഘോഷത്തിലാണ് താരകുടുംബം മുഴുവന്‍.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് സ്റ്റെഫിയെ ഡെല്‍ഹിയിലേക്ക് ട്രെയിന്‍ കയറ്റി വിടുന്നതിന്റെ വീഡിയോ ആലീസ് പങ്കുവച്ചിരുന്നു. ഏഷ്യന്‍ ഗെയിംസിന്റെ നാഷണല്‍ ക്യാമ്പില്‍ പങ്കെടുക്കാനായിരുന്നു സ്റ്റെഫിയുടെ ആ ഡെല്‍ഹി യാത്ര. വളരെ നാളത്തെ പ്രയത്നത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായാണ് സ്റ്റെഫി ഡല്‍ഹിക്ക് പോയത്. ഇപ്പോഴിതാ, ആ കഷ്ടപ്പാടുകള്‍ക്കെല്ലാം ഫലം കിട്ടിയെന്ന വിശേഷമാണ് ആലീസ് പങ്കുവച്ചിരിക്കുന്നത്. അവള്‍ ഫൈനലില്‍ എത്തുന്നതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നെല്ലാം അന്നത്തെ വീഡിയോയില്‍ ആലീസ് പങ്കുവച്ചിരുന്നു.

കുക്കു എന്നാണ് സ്റ്റെഫിയെ പ്രിയപ്പെട്ടവരെല്ലാം സ്നേഹത്തോടെ വിളിക്കുന്നത്. ആലീസിനും ഭര്‍ത്താവിനുമൊപ്പം ഒട്ടുമിക്ക വീഡിയോകളിലും സ്റ്റെഫി ഉണ്ടാകാറുണ്ട്. തന്റെ നാത്തൂന്‍ സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ചത് സ്റ്റെഫിയാണെന്നാണ് ആലീസ് പറയാറുള്ളത്. പൊതുവെ നാത്തൂന്മാര്‍ തമ്മില്‍ സ്വരചേര്‍ച്ച ഉണ്ടാകാറില്ല. എന്നാല്‍ ആലീസും സ്റ്റെഫിയും ഒരുമിച്ച് നിന്നാല്‍ ഭര്‍ത്താവ് സജിന്‍ ഇവരുടെ ഗ്യാങില്‍ നിന്ന് പുറത്താകും. എല്ലാ കാര്യങ്ങള്‍ക്കും ആലീസിന് പിന്തുണ നല്‍കുന്നവരില്‍ പ്രധാനിയും സ്റ്റെഫിയാണ്. വളരെയേറെ പ്രാര്‍ത്ഥനയോടെയാണ് സ്റ്റെഫിയെ ഡെല്‍ഹിയിലേക്ക് കുടുംബം യാത്രയാക്കിയത്.

അതിനു ശേഷമുള്ള ഈ കഴിഞ്ഞ ദിവസങ്ങളത്രയും സ്റ്റെഫിയുടെ വിശേഷം അറിയുവാന്‍ കാത്തിരിക്കുകയായിരുന്നു. ആലീസ് ഇന്‍സ്റ്റഗ്രാമില്‍ ഈ വിശേഷം പങ്കുവച്ചതോടെ നിരവധി പേരാണ് സ്റ്റെഫിയ്ക്ക് ആശംസകളുമായി എത്തുന്നത്. ചൈനയിലാണ് 19-ാമത് ഏഷ്യന്‍ ഗെയിംസിന് വേദിയൊരുങ്ങുന്നത്. ഇപ്പോള്‍ അതിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ് സ്റ്റെഫിയും സഹകളിക്കാരും. സോഫ്റ്റ്ബോള്‍ വിഭാഗത്തില്‍ മൂന്നു മലയാളി വനിതകളാണ് ഇടം നേടിയത്. അതിലൊരാളാണ് സ്റ്റെഫി. കേരളത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുന്ന സ്റ്റെഫിയുടെ നേട്ടത്തില്‍ പത്തനംതിട്ടക്കാര്‍ക്കും ഏറെ അഭിമാനിക്കാം.

ഏഴംകുളം ആരുംകാലിക്കല്‍ സജി ഭവനില്‍ സജി സാമുവലിന്റേയും ഷീജ സജിയുടെയും മകളാണ് 24 വയസുകാരി സ്റ്റെഫി. 2022ല്‍ ഗുജറാത്തില്‍ വച്ചു നടന്ന ദേശീയ ഗെയിംസില്‍ രണ്ടാം സ്ഥാനം നേടി കേരളാ ടീം അംഗം, 2023ല് മൂന്നാം സ്ഥാനവും 2022ല്‍ ജേതാക്കളും 2019ല്‍ മൂന്നാം സ്ഥാനം നേടിയ കേരളാ ടീം അംഗവുമൊക്കെയായിരുന്നു സ്റ്റെഫി. 2019ലെ ഓള്‍ ഇന്ത്യാ യൂണിവേഴ്സിറ്റി എംജി യൂണിവേഴ്സിറ്റി ടീം കിരീടം നേടി ടീമിലേയും 2019ലെ രണ്ടാം സ്ഥാനം നേടിയ ടീമിലെയും അംഗമായിരുന്നു.

വളരെ കാലങ്ങളായി സീരിയലുകളിലൂടെ പ്രേക്ഷക മനസില്‍ ഇടം കണ്ടെത്തിയ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്.


 

actress alice christy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES