Latest News

ഫെമിനിസ്റ്റുമല്ല ഫെമിനിസത്തിന്റെ പേരില്‍ ചിലരൊക്കെ കാണിക്കുന്ന എന്തും അംഗീകരിക്കുന്നുമില്ല; ധന്യയുടെ വീഡിയോ പങ്കുവച്ച് ജോണ്‍ 

Malayalilife
ഫെമിനിസ്റ്റുമല്ല ഫെമിനിസത്തിന്റെ പേരില്‍ ചിലരൊക്കെ കാണിക്കുന്ന എന്തും അംഗീകരിക്കുന്നുമില്ല; ധന്യയുടെ വീഡിയോ പങ്കുവച്ച് ജോണ്‍ 

സീതാകല്യാണം സീരിയലിലെ നായിക സീതയായി പ്രേക്ഷകമനസുകള്‍ കീഴടക്കികൊണ്ടിരിക്കുകയാണ് നടി ധന്യ മേരി വര്‍ഗീസ്. സിനിമയില്‍ നിന്നും വിവാഹശേഷം ഇടവേളയെടുത്ത നടി ഇപ്പോള്‍ സീരിയലില്‍ തിളങ്ങുകയാണ്. ഒരു തട്ടിപ്പുകേസിന്റെ പേരില്‍ ജയില്‍വാസവും പോലീസ് കേസും ഉള്‍പെടെ ഒട്ടെറെ വിഷമാവസ്ഥകള്‍ക്ക് ശേഷമാണ് നടി സീരിയല്‍ ലോകത്തേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വീണെന്നും തന്റെ മകന് വേണ്ടിയാണ് സീരിയലിലേക്ക് തിരിച്ചെത്തിയതെന്നും നേരത്തെ ധന്യ തുറന്നുപറഞ്ഞിരുന്നു. നടന്‍ കൂടിയായ ജോണിനെയാണ് ധന്യ വിവാഹം കഴിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ അനുരാഗം എന്ന സീരിയലില്‍ നായകനായി ജോണും സീരിയല്‍ രംഗത്ത് തിളങ്ങുകയാണ്.

സങ്കടകടലുകള്‍ക്കൊടുവില്‍ ഇപ്പോഴാണ് ധന്യയും ജോണും സന്തോഷകരമായ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. ഇപ്പോള്‍ ജോണ്‍ പങ്കുവച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്. പവര്‍ഫുള്‍ പീപ്പിള്‍ കംസ് ഫ്രം പവര്‍ഫുള്‍ പ്ലെയിസസ് എന്ന കെജിഎഫ് സിനിമയിലെ ഡയലോഗ് ചേര്‍ത്തുവച്ച ധന്യയുടെ വീഡിയോ ആണ് ജോണ്‍ പങ്കിട്ടിരിക്കുന്നത്.ഫെമിനിസ്റ്റുമല്ല ഫെമിനിസത്തിന്റെ പേരില്‍ ചിലരൊക്കെ കാണിക്കുന്ന എന്തും അംഗീകരിക്കുന്നുമില്ല. പക്ഷേ സ്നേഹിക്കാനറിയുന്ന, പ്രതികരണശേഷിയുള്ള, ഉശിരുള്ള സ്ത്രീകള്‍ക്കുള്ള ഒരു സിംബോളിക് സപ്പോര്‍ട്ട് ആയി ഇതിവിടെ കിടക്കട്ടെ' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ജോണ്‍ പങ്കിട്ടത്.

സാമ്പത്തികമായി ഏറെ കടബാധ്യതകളില്‍ പൊറുതിമുട്ടി വരുമാന മാര്‍ഗമെല്ലാം അടഞ്ഞിരുന്ന സമയത്താണ് ധന്യക്ക് സീരിയലിലേക്ക് അവസരം ലഭിച്ചത്. ഇപ്പോള്‍ ജീവിതം ഒന്നേയെന്ന് തുടങ്ങിയിരിക്കയാണ് ഇരുവരും. തിരുവനന്തപുരത്തെ ഫല്‍റ്റിലാണ് ഇവരുടെ ജീവിതം.
ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ധന്യ തനിക്ക് നല്‍കിയ പിന്തുണയേകുറിച്ചും ജോണ്‍ പങ്ക് വച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ 'ധന്യയുടെ കൈപിടിച്ച് കട്ടയ്ക്ക് ഇങ്ങനെ നില്‍ക്കും' എന്നാണ് ഒരു പരിപാടിയില്‍ പങ്കെടുക്കവെ ജോണ്‍ വ്യക്തമാക്കിയത്.


 

actor john shares a video of his wife dhanya mary varghese

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക