Latest News

സ്റ്റാര്‍ മാജിക് താരം അഭിരാമി മുരളിക്ക് മനം പോലെ മാംഗല്യം; കളരിപ്പയറ്റ് അഭ്യാസികൂടിയായ താരം വരണമാല്യം ചാര്‍ത്തിയത് വിദേശിയെ

Malayalilife
സ്റ്റാര്‍ മാജിക് താരം അഭിരാമി മുരളിക്ക് മനം പോലെ മാംഗല്യം; കളരിപ്പയറ്റ് അഭ്യാസികൂടിയായ താരം വരണമാല്യം ചാര്‍ത്തിയത് വിദേശിയെ

സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധനേടിയ താരമാണ് അഭിരാമി മുരളി. മിസ് മലയാളി 2020 വിജയിയായ അഭിരാമി നര്‍ത്തകിയും കളരി അഭ്യാസിയും ബോക്സറുമെല്ലാമാണ്. കേരളത്തിന്റെ തനത് ആയോധന കലാരൂപമായ കളരിപ്പയറ്റിന്റെ ചുവടുകളും നൃത്തത്തിന്റെ മാസ്മരികതയും ഒന്നിച്ച് വേദിയില്‍ എത്തിച്ചാണ് അഭിരാമി മുരളി താരമായത്. പിന്നീട് വേദിയില്‍ നിന്നും ഒരിടവേളയെടുത്ത അഭിരാമി ഇപ്പോഴിതാ വിവാഹിതയായിരിക്കുന്നു. ഈ വിശേഷമാണ് ആരാധകര്‍ ഇപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. 

വിവാഹത്തിന് മുന്‍പുള്ള ആഘോഷത്തിന് ഇടയില്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താന്‍ വിവാഹിത ആകാന്‍ പോകുന്നു എന്ന് ആരാധകരെ അറിയിച്ചത്. കഴിഞ്ഞദിവസം ഗുരുവായൂരില്‍ വച്ചായിരുന്നു അഭിരാമിയുടെ വിവാഹം നടന്നത്. എന്നാല്‍ ഈ വേളയില്‍ ഒരു രസകരമായ എന്നാല്‍ വളരെ അധികം ആരാധകര്‍ ശ്രദ്ധിച്ച ഒരു കാര്യമാണ് വൈറലാകുന്നത്. വിവാഹത്തിനുശേഷം എല്ലാവരുടെയും അനുഗ്രഹം തേടുന്ന സമയം അഭിരാമി വരന്റെയും അനുഗ്രഹം നേടാനായി കാലുപിടിച്ചു എന്നാണ് ഇപ്പോള്‍ വാര്‍ത്തകളിലും വീഡിയോകളിലും ചിത്രങ്ങളിലും വൈയറലാകുന്ന കാര്യം. ഇതാണ് ഇവരുടെ വിവാഹ വേളയില്‍ ആരാധകര്‍ ശ്രദ്ധിച്ച ഒരു പ്രധാന കാര്യം. 

അഭിരാമിയുടെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒരു വിദേശിയെ വിവാഹം കഴിക്കുക എന്നത്. ഒടുവില്‍ അഭി കളരി അഭ്യസിക്കുന്ന ഇടത്ത് ചികിത്സയ്ക്ക് വന്ന യൂറോപ്പുകാരനെ വരനാക്കിയിരിക്കുകയാണ് ഇപ്പോള്‍. രസകരമായ ഈ പ്രണയകഥ സ്റ്റാര്‍ മാജിക്കില്‍ വരനൊപ്പം എത്തിയപ്പോള്‍ അഭിരാമി പങ്കുവെച്ചിരുന്നു. ഡയാന്‍ എന്നാണ് അഭിയുടെ വരന്റെ പേര്. യൂറോപ്പിലെ മസഡോണിയയിലാണ് ജീവിക്കുന്നത്. വിവാഹം തന്റെ സ്വന്തം നാടായ കോഴിക്കോട് ആഘോഷമായാണ് അഭിരാമി സംഘടിപ്പിച്ചിരിക്കുന്നത്. അഭിരാമിയുടെ വിദേശിയായ വരന്‍ ഡയാന്റെ ബന്ധുക്കളെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനായി കേരളത്തിലെത്തിയിട്ടുണ്ട്. മകള്‍ വിദേശിയെ വിവാഹം കഴിക്കുന്നതില്‍ സന്തോഷമെയുള്ളുവെന്നും വരന്റെ സ്വഭാവത്തിനാണ് പ്രാധാന്യം നല്‍കുന്നതും പരി?ഗണിക്കുന്നതും മറ്റൊന്നും വിഷയമാക്കുന്നില്ലെന്നാണ് അഭിരാമിയുടെ മാതാപിതാക്കള്‍ പറഞ്ഞത്.

'ഒരിക്കല്‍ ഡിയാനും സഹോദരിയും കൂടി എന്റെ കളരിയില്‍ വന്നു. സാധാരണ ദമ്പതികളാണ് ചികിത്സയ്ക്കായി കളരിയില്‍ വരിക. ഇവര്‍ വന്നപ്പോള്‍ അതിശയമായി. ആദ്യത്തെ നോട്ടത്തില്‍ തന്നെ പുള്ളിയോട് എനിക്ക് ഇഷ്ടം തോന്നി. ഒരിക്കല്‍ കളരി ഡോക്യൂമെന്ററി ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ അവിടെ അഞ്ചാറ് പേരെ ഡിയാന്‍ ഉറുമി കൊണ്ട് വീശിയടിക്കുന്നത് ഞാന്‍ കണ്ടു.' പിന്നെ ഞങ്ങള്‍ തമ്മില്‍ മിണ്ടി തുടങ്ങിയപ്പോള്‍ എന്നെ കൂടി മാസിഡോണിയയ്ക്ക് കൊണ്ട് പോകാമോയെന്ന് ചോദിച്ചു. അപ്പോള്‍ ടൂറിസ്റ്റായി കൊണ്ട് പോകാമോ എന്നാണ് ചോദിച്ചത് എന്നാണ് ഡിയാന്‍ കരുതിയത്.' 'ഡയാന്‍ വന്ന ശേഷം കളരിയില്‍ പോകാത്ത ഞാന്‍ എന്നും കളരിയില്‍ പിന്നെ പോകാന്‍ തുടങ്ങി. പ്രൊഫൈല്‍ അറിയാം എങ്കിലും എങ്ങനെ മെസേജ് ചെയ്യും എന്ന് കരുതി ഒരു ചിത്രം ടാഗ് ചെയ്തു. പിന്നീട് വാട്‌സാപ്പിലേക്ക് ബന്ധം വളര്‍ന്നു. ആള് കളരി കളിക്കും എന്ന് അറിയില്ലായിരുന്നു.' അങ്ങനെയാണ് ഞാന്‍ വീണു പോയത്. ഡിയാനെ പരിചയപ്പെട്ടപ്പോള്‍ തന്നെ വീട്ടില്‍ പറഞ്ഞിരുന്നു. ആദ്യം വീട്ടില്‍ ടെന്‍ഷന്‍ ആയെങ്കിലും പിന്നീട് ഡിയാനും സഹോദരിയും വീട്ടിലേക്ക് വന്നു. അഭിയും തന്റെ കൂടെ വരികയാണ് എന്നും അറിയിച്ചു.' 

'ഇപ്പോള്‍ തങ്ങള്‍ ഇരുവരും വിവാഹിതരായെങ്കിലും കേരളത്തില്‍ വെച്ച് എല്ലാവരെയും അറിയിച്ചുകൊണ്ട് ഒരു ഫങ്ഷനും നടത്തും' എന്നാണ് സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി വന്നപ്പോള്‍ അഭിരാമി പറഞ്ഞത്. ഭര്‍ത്താവിനെ നല്ല മനോഹരമായി മലയാളം പഠിപ്പിച്ചിട്ടുണ്ട് അഭിരാമി മുരളി. അമ്മാ ഒരു ദോശ വേണം.., ചമ്മന്തി വേണം, പുട്ട് എനിക്ക് ഇഷ്ടമാണ് എന്നൊക്കെ ഡയാന്‍ പറയുന്ന വീഡിയോ കുറച്ച് ദിവസം മുമ്പ് അഭിരാമി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഡയാന്റെ മസഡോണിയ കാണാനും വീട്ടുകാരെ പരിചയപ്പെടാനും അഭിരാമി ഏറെനാള്‍ അവിടെയായിരുന്നു. അവിടെ വെച്ച് പ്രണയാര്‍ദ്രമായ രീതിയില്‍ ഡയാന്‍ പ്രപ്പോസ് ചെയ്ത് മോതിരം അണിയിച്ച വീഡിയോയും അഭിരാമി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. 

abhi murali got married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES