Latest News

ലോക്ക് ഡൗണിൽ വിവാഹത്തിന് ഒരുങ്ങി സീരിയൽ താരം പ്രദീപ് ചന്ദ്രൻ; വിവാഹ ക്ഷണക്കത്ത് പുറത്ത്

Malayalilife
topbanner
ലോക്ക് ഡൗണിൽ വിവാഹത്തിന് ഒരുങ്ങി സീരിയൽ താരം പ്രദീപ് ചന്ദ്രൻ; വിവാഹ ക്ഷണക്കത്ത് പുറത്ത്

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ്  പ്രദീപ് ചന്ദ്രൻ. പരമ്പരകളിലൂടെ പോലീസ് ഓഫീസർ വേഷങ്ങളിൽ  തിളങ്ങിയ താരം ബിഗ് ബോസ് ടുവിലൂടെയും പ്രേക്ഷക  ശ്രദ്ധ നേടുകയും ചെയ്തു.  എന്നാൽ ഇപ്പോൾ താൻ വിവാഹിതൻ ആകാൻ പോകുന്ന സന്തോഷം സോഷ്യൽ മീഡിയയിലൂടെ  പങ്കുവച്ച്  പ്രദീപ്  രംഗത്ത് എത്തിയിരിക്കുകയാണ്.

നടൻ  മോഹന്‍ലാലിനൊപ്പം അനേകം  സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ പ്രദീപ് തിളങ്ങിയിരുന്നു. നിരവധി ടെലിവിഷൻ പരിപാടികളിലൂടെയെല്ലാം ശ്രദ്ധേയനായ താരം ബിഗ് ബോസ്സിൽ എത്തിയപ്പോൾ ആരാധകരിൽ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നതും. എന്നാൽ ഇപ്പോൾ വിവാഹത്തെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ് ബുക്ക് പോസ്റ്റിലൂടെ  താൻ വിവാഹിതൻ ആകാൻ പോകുന്ന സന്തോഷം പ്രദീപ് തന്നെയാണ് ആരാധകരുമായി പങ്കുവയ്ക്കുന്നത്.

ജൂലൈ പന്ത്രണ്ട് ഞായറാഴ്ചയാണ്  വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. തിരുവനന്തപുരം ഇൻഫോസിസ് ജീവനക്കാരിയും കരുനാഗപ്പള്ളി സ്വദേശിയുമായ അനുപമ രാമചന്ദ്രനെയാണ് പ്രദീപ് ജീവിതസഖിയാകുന്നത്. അതേസമയം വിപുലമായി എല്ലാവരെയും വിവാഹത്തിന് പങ്കെടുപ്പിച്ചു നടത്താനുള്ള ആഗ്രഹം കൊറോണ കാരണം നടക്കാത്തതിന്റെ നിരാശയും പ്രദീപിനുണ്ട്.വിദേശത്തുള്ള ചേട്ടൻ ഉൾപ്പെടെയുള്ള പ്രിയപ്പെട്ട ഒരുപാട് പേരെ ഉൾപ്പെടുത്താതെയാണ് വിവാഹം നടക്കാൻ പോകുന്നത്. അതിൽ ഒരുപാട് വേദനിക്കുന്നു. എല്ലാവരോടും പ്രത്യേകം പ്രത്യേകം അറിയിക്കാൻ സാധിക്കാത്തതിൽ ക്ഷമിക്കണം എന്നും  പോസ്റ്റിലൂടെ പ്രദീപ് പറയുന്നു.

പുതിയ ഒരു ജീവിതം തുടങ്ങാൻ പോകുന്ന ഞങ്ങൾക്ക് എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം എന്ന് സ്നേഹത്തോടെ പ്രദീപ് ചന്ദ്രൻ.. എന്നാണ് താരം പുറത്തുവിട്ട ക്ഷണക്കത്തിൽ പറയുന്നത്.

 



 

Serial actor pradeep chandran marriage invitation goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES