നവവധുവാകാൻ തയ്യാറെടുത്ത് രഞ്ജിനി ഹരിദാസ്; വിവാഹത്തിന് വിശിഷ്ടാതിഥികളായി എത്തുന്നത് ആരെന്ന് അറിഞ്ഞോ

Malayalilife
നവവധുവാകാൻ തയ്യാറെടുത്ത് രഞ്ജിനി ഹരിദാസ്; വിവാഹത്തിന് വിശിഷ്ടാതിഥികളായി എത്തുന്നത് ആരെന്ന് അറിഞ്ഞോ

വതരണ ശൈലി മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രഞ്ജി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലൂടെയായിരുന്നു രഞ്ജിനി  ജനമസ്സുകളിലേക്ക് ഇടം നേടിയത്. ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി കൂടിയായിരുന്ന  രഞ്ജിനി ഒരു അവതാരക എന്നതിലുപരി    മികച്ച ഒരു മോഡലും അഭിനേത്രിയും കൂടിയാണ്. അടുത്തിടെയാണ് രഞ്ജിനി വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്ത് വന്നത്. നിരവധി ചോദ്യങ്ങളായിരുന്നു വിവാഹത്തെ കുറിച്ച്  താരത്തിനോട് വര്ഷങ്ങളായി ആരാധകർ ചോദ്യമുയർത്തിയിരുന്നത്.

അതേസമയം നേരത്തെ തന്നെ താരം തന്റെ നഷ്‌ടപ്രണയത്തെ കുറിച്ച് എല്ലാം തന്നെ തുറന്ന് പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ രഞ്ജിനി പങ്കുവയ്ക്കുന്ന വിശേഷങ്ങളും  ചിത്രങ്ങളും എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. അതേസമയം രഞ്ജിനി സ്വന്തമായി ആരംഭിച്ച യൂട്യൂബ് ചാനലിലും നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ അടുത്തിടെയായിരുന്നു  രഞ്ജിനിയുടെ വിവാഹത്തെക്കുറിച്ചുള്ള ഒരു പ്രോമോ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നത്.

നവവധുവായി ഒരുങ്ങി എത്തിയിരിക്കുകയാണ് താരം. അവരൊക്കെ എത്തി എന്ന് തോന്നുന്നു  എന്ന് പറഞ്ഞ് അതീവ സന്തോഷത്തോടെ നോക്കി നിൽക്കുന്ന താരത്തെയാണ് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത്. ഫ്ലാവേഴ്സ്   ചാനൽ സംപ്രേക്ഷണം ചെയ്യുന്ന അനഗ്നെ ഒരു ഭാര്യയും ഭർത്താവും എന്ന പരിപാടിയിലാണ് രഞ്ജിനി നവവധുവായി ഏവർക്കും മുന്നിൽ  എത്തുന്നത്. രഞ്ജിനിക്ക് അരികിലേക്ക് ആദ്യമേ തന്നെ എത്തുന്നത് നടമാരായ  മുകേഷും രമേശ് പിഷാരഡിയുമാണ്. എന്നാൽ ഇവർക്ക് പുറമെ നിരവധി പേരാണ് സിനിമയിൽ നിന്നുമെല്ലാമായി  രഞ്ജിനിയുടെ വിവാഹ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ എത്തുന്നത്.  അതേസമയം നവംബർ 15 നടക്കുന്ന വിവാഹ ചടങ്ങിലേക്കുള്ള വിവാഹച്ചടങ്ങിലെ വിശിഷ്‌ട അഥിതി ആരാണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്. 

Read more topics: # Renjini haridas weding ,# celebrity
Renjini haridas weding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES