ബിഗ്ബോസ് മലയാളം രണ്ടാം സീസണ്‍ ഏറെ പ്രേക്ഷക പ്രീതിയുളളതായി മാറ്റുന്നത് ടാസ്‌കുകളും എലിമിനേഷനും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയമൊക്കെയാണ്. ഹൗസില്‍ നിന്നും ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് പലരും പുറത്ത് പോയിരുന്നു. പിന്നാലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പുലിക്കുട്ടികളെ ഹൗസിലെക്ക് എത്തിച്ച് സജീവമാക്കുകയായിരുന്നു ബിഗ്ബോസ്. ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹൗസിലേക്ക ്എത്തിയത് ദയ അശ്വതിയും ജസ്ലയുമാണ്. പിന്നീട് ഹൗസിലേക്ക് എത്തിയത് ആര്‍ജെ സൂരജും പവന്‍ ജീനോ തോമസുമാണ്. വൈല്‍ഡി കാര്‍ഡിലൂടെ എത്തിയവരില്‍ പവനും ജസ്ലയുമാണ് ഹൗസില്‍ പ്രകമ്പനം ഉണ്ടാക്കിയത്. എന്നാല്‍ ദയയും ആര്‍ജെ സൂരജും ഹൗസില്‍ അത്ര കരുത്തരായ മത്്സരാര്‍ത്ഥികള്‍ ആയിരുന്നില്ല. ബിഗ്ബോസ് അന്‍പതാം എപ്പിസോഡ് പിന്നിടുമ്പോള്‍ സൂരജ് എവിക്ഷനില്‍ പുറത്തുപോകുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഹൗസില്‍ നിന്നും പുറത്തെത്തിയ സൂരജ് ബിഗ്ബോസിനെക്കുറിച്ചും ആരാകും വിജയി എന്നും വെളിപ്പെടുത്തുകയാണ്.
ബിഗ്ബോസില്‍ ഏറ്റവും നന്നായി കളിക്കുന്നത് രജിത് സാറാണ്. അത്രയും പ്ലാനിങ്ങോടെയാണ് രജിത് സാര്‍ ഷോയില്‍ കളിക്കുന്നത്. ഒരു ചതുരംഗക്കളി പോലെയാണ് രജിത് സാര്‍ ബിഗ്ബോസില്‍ കളിക്കുന്നത്. എന്നാല്‍ ഷോയില്‍ അദ്ദേഹത്തോട് മത്സരിക്കാന്‍ പറ്റുന്നത് ഫുക്രുവിനായിരിക്കുമെന്നും സൂരജ് പറയുന്നു. ഏറ്റവും പ്രായം കൂടിയ ആളും പ്രായം കുറഞ്ഞ ആളും തമ്മിലുളള മത്സരാണ് ഇപ്പോള്‍ ബിഗ്ബോസ്. അതുകൊണ്ടുതന്നെ ഇവരില്‍ ഒരാളായിരിക്കും. ബിഗ്ബോസില്‍ ഒന്നാമതെത്തുന്നതെന്ന് സുരജ് പറയുന്നു. ബിഗ്ബോസില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ അത് ഒന്നാകാം രണ്ടാകാം. രജിത് സാറും ഫുക്രുവും തീര്‍ച്ചയായും ഉണ്ടാകും. അവര്‍ തമ്മിലാണ് ബിഗ്ബോസിലെ ശരിക്കുളള കോമ്പറ്റീഷന്‍ നടക്കുന്നത് എന്നാണ് തനിക്ക് തോന്നിയിട്ടുളളതെന്നും സൂരജ് പറയുന്നു. ബാക്കിയുളള സ്ഥാനങ്ങളില്‍ എത്തുക ആര്യ, ഷാജി, അമൃതം ഗമയ എന്നിവരാകും എന്നാണ് സൂരജിന്റെ അഭിപ്രായം. അഭിരാമിയുടെ ആറ്റീറ്റിയൂഡ് തനിക്ക് ഇഷ്ടമാണെന്നും അമൃതയുടെ ഭാഗത്ത് നിന്നുളള ചെറിയ പ്രശ്നങ്ങള്‍ കാരണം അവര്‍ പുറത്തന്തളളപ്പെട്ടിട്ടില്ലെങ്കില്‍ അവരും ടോപ് 5ല്‍ എത്തുമെന്നാണ് സൂരജിന്റെ അഭിപ്രായം.
എന്തുകൊണ്ടാണ് രജിത് സാര്‍ ഇത്രയും ഉയരത്തിലേക്ക് ഫാന്‍സ് സപ്പോര്‍ട്ട് കിട്ടി എന്ന ചോദ്യത്തിന് അവിടെ മുഴുവന്‍ ഒരു ആര്‍ട്ടിസ്റ്റ് ബെല്‍റ്റ് ഉണ്ട് എന്നും അവര്‍ ഒറ്റക്കെട്ടായി നിന്ന് ഷോയുടെ തുടക്കത്തില്‍ തന്നെ അവഗണിക്കാന്‍ സാധിക്കുന്ന വിഷയങ്ങള്‍ ഊതിപ്പെരുപ്പിച്ച് സമൂഹത്തിന് മുന്നിലേക്ക് ഇടുകയായിരുന്നു. തുടക്കത്തില്‍ തന്നെ എല്ലാവരും അദ്ദേഹത്തെ ഒറ്റപ്പെടുത്തി കോര്‍ണ്‍ ചെയ്യുകയായിരുന്നു. അതിനാല്‍ അദ്ദേഹം ക്യാമറയോട് സംസാരിക്കാന്‍ ആരംഭിച്ചു. അദ്ദേഹത്തിന്റെ ദയനീയ അവസ്ഥയും ഒറ്റപ്പെടലുമാണ് പ്രേക്ഷകര്‍ കണ്ടത്. അതുകൊണ്ടാണ് പുറത്ത് അദ്ദേഹത്തിന് സപ്പോര്‍ട്ട് ലഭിച്ചതെന്നാണ് തനിക്ക് തോന്നുന്നതെന്നും സൂരജ് പറയുന്നു. 30 ദിവസത്തോളമാണ് ബിഗ്ബോസില്‍ നിന്നത്. ഇഷ്ടമുളളതെല്ലാം മിസ് ചെയ്തു. കുടുംബത്തെയാണ് ഏറ്റവുമധികം മിസ് ചെയ്തതെന്നും സൂരജ് പറയുന്നു.