Latest News

നാഗകന്യക സീരിയൽ താരം മൗനി റോയ് ഇനി കേരളത്തിന്റെ മരുമകൾ; വരൻ സൂരജ് നമ്പ്യാർ

Malayalilife
നാഗകന്യക സീരിയൽ താരം മൗനി റോയ് ഇനി കേരളത്തിന്റെ മരുമകൾ; വരൻ സൂരജ് നമ്പ്യാർ

ലയാള മിനിസ്ക്രീൻ പ്രേക്ഷർക്ക് ഇടയിൽ പ്രിയപ്പെട്ട ഒരു പരമ്പരയായിരുന്നു നാഗകന്യക. പരമ്പരയിലൂടെ ശ്രദ്ധേയയായ മൗനി റോയ് വിവാഹിതയായി. കേരളത്തിൽ വേരുകളുള്ള, ദുബായിലെ ബിസിനെസ്സ്കാരൻ സൂരജ് നമ്പ്യാരാണ് താരത്തിന്റെ കഴുത്തിൽ താലിചാർത്തിയത്. കേരള സ്റ്റൈൽ വിവാഹമായിരുന്നു ഇവർക്ക്. ഗോവയിൽ വച്ചായിരുന്നു വിവാഹ  ചടങ്ങ്. ബംഗളുരുവിൽ താമസമാക്കിയ കുടുംബമാണ് സൂരജിന്റേത്. നാഗിൻ സീരിയലിന്റെ രണ്ടാമത് സീസണിലാണ് മൗനി റോയ് ശ്രദ്ധ നേടിയത് .

മൗനി റോയ് വിവാഹ വേദിയിൽ വെള്ളയും ചുവപ്പും നിറത്തിലുള്ള സാരിയും ടെമ്പിൾ ജ്വല്ലറിയും മുല്ലപ്പൂം അണിഞ്ഞ് മലയാളി മങ്കയായിട്ടാണ്  എത്തിയത്. സ്വർണ്ണ നിറത്തിലുള്ള കുർത്തയും വെള്ള നിറത്തിലുള്ള മുണ്ടും അണിഞ്ഞാണ് സൂരജ് വിവാഹ വേദിയിലെത്തിയത്. 
ഇരുവരുടെയും ആചാരപ്രകാരം വിവാഹം കഴിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.  ഇരുവരുടെയും ബംഗാളി ആചാരത്തിലെ വിവാഹം വൈകുന്നേരങ്ങളിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ദമ്പതികൾ അവരുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ഹൽദി, മെഹന്ദി ചടങ്ങുകൾ ജനുവരി 26 ന്  ഉണ്ടായിരുന്നു.

 നേരത്തെ മുതൽ വാർത്തകൾ സൂരജുമായി മൗനി പ്രണയത്തിലാണെന്ന് വന്നിരുന്നുവെങ്കിലും സൂരജിനൊപ്പമുള്ള ചിത്രങ്ങൾ ഒന്നും മൗനി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നില്ല. എല്ലാം എന്ന അടികുറുപ്പോടെയാണ് സൂരജിനോട് ചേർന്ന് നിൽക്കുന്ന ചിത്രം മൗനി റോയി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

Read more topics: # Nagakanyaka fame mauni roy,# married
Nagakanyaka fame mauni roy married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക