മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം പരമ്പരയിലെ മായാവതി അമ്മയുടെ കുടുംബം. പരമ്പരയിലെ മീനാക്ഷിയായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരമാണ് ഭഗയലക്ഷ്മി. എന്നാൽ ഇപ്പോൾ പ്രേക്ഷരുടെ സ്വന്തം മീനാക്ഷിക്ക് ജന്മദിനാശംസ നേർന്ന് കൊണ്ട് നടി മഞ്ജു പിള്ള എത്തിയിരിക്കുകയാണ്.
യഥാർത്ഥ ജീവിതത്തിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു ഭാഗ്യലക്ഷ്മി. ജോലിയുമായി ബന്ധപ്പെട്ട് യുകെയിലേക്ക് ചേക്കേറിയിരിക്കുകയാണ് ഭഗയലക്ഷ്മി. സോഷ്യൽ മീഡിയയിലൂടെ ഭാഗ്യലക്ഷ്മിക്ക് ജന്മദിനാശംസ നേർന്ന് മഞ്ജു പിള്ള പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഹൃദ്യമായ ആശംസകൾക്ക് ഒപ്പം ഏതാനും ചിത്രങ്ങൾ കൂടി മഞ്ജു പങ്കുവച്ചിട്ടുണ്ട്.
ആദ്യ പോസ്റ്റിൽ മഞ്ജു ഭാഗ്യലക്ഷ്മി ലണ്ടനിൽനിന്ന് നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ ജന്മദിനം ആഘോഷിക്കാമെന്നാണ് കുറിച്ചത്. ‘‘എന്റെ മീനുക്കുട്ടിക്ക് പിറന്നാൾ ആശംസകൾ, വന്നിട്ട് ആഘോഷിക്കാം ട്ടോ’’– എന്നും താരം കുറിച്ചു. മറ്റൊരു പോസ്റ്റിലുടെ ‘മമ്മീടെ കുഞ്ഞുവാവ.’ എന്നാണ് മഞ്ജുവിന്റെ മറ്റൊരു പോസ്റ്റും പങ്കുവച്ചിരുന്നു. ഭാഗ്യലക്ഷ്മിയെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് മഞ്ജു സോഷ്യൽ മീഡിയയിൽ ഇതോടൊപ്പമുള്ളത്.
തട്ടീം മുട്ടീമിൽ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ഭാഗ്യലക്ഷ്മി ജോലിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ലണ്ടനിൽ കഴിഞ്ഞ് വരുകയാണ്. ഭാഗ്യലക്ഷ്മിക്ക് സീരിയലിൽ നിന്നു ഇതോടെ വിട്ടു നിൽക്കേണ്ടി വന്നു. തട്ടീം മുട്ടീം തന്റെ കുടുംബമാണെന്നും ഇപ്പോഴുള്ള മാറ്റം താൽകാലികമാണെന്നും ഭാഗ്യലക്ഷ്മി നേരത്തെ തന്നെ അറിയിച്ചിരുന്നു.