Latest News

ഇനി നിങ്ങള്‍ എന്നെ ഫേസ്ബുക്കില്‍ തെറിവിളിക്കരുത്; സൈബര്‍ അറ്റാക്ക് അവസാനിപ്പിക്കാന്‍ അവസാനത്തെ അടവുമായി മഞ്ജു

Malayalilife
ഇനി നിങ്ങള്‍ എന്നെ ഫേസ്ബുക്കില്‍ തെറിവിളിക്കരുത്; സൈബര്‍ അറ്റാക്ക് അവസാനിപ്പിക്കാന്‍ അവസാനത്തെ അടവുമായി മഞ്ജു

ബിഗ് ബോസ് വീട്ടില്‍ നാല്‍പത്തിയൊമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മഞ്ജു പത്രോസ് പുറത്തേക്ക് പോയത്. ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ തന്നെയായിരുന്നു മഞ്ജു. മഞ്ജുവിന്റെ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായത് രജിത് കുമാറുമായിട്ടായിരുന്നു. ഫുക്രുവുമായി മികച്ചൊരു ബന്ധം സൃഷ്ടിച്ചെടുക്കാന്‍ മഞ്ജുവിന് സാധിച്ചിരുന്നെങ്കിലും ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തെക്കുറിച്ച പറയുകയാണ് മഞ്ജു.

ബിഗ്‌ബോസില്‍ രജിത്തിന് നേരെ കൊമ്പു കോര്‍ത്ത മഞ്ജുവിനെ പ്രേക്ഷകര്‍ ഒന്നടങ്കം വെറുത്തിരുന്നു. ഇതാണ് മഞ്ജു പുറത്താകാന്‍ പ്രധാന കാരണമായി വര്‍ത്തിച്ചതും. പ്രേക്ഷകര്‍ക്ക് വെറുപ്പ് ഇരട്ടിച്ചപ്പോള്‍ ഫുക്രുവുമായുള്ള മഞ്ജുവിന്റെ സ്‌നേഹബന്ധത്തെ പോലും ചിലര്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചു. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വളരെ മോശം രീതിയിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇതിനെല്ലാം മഞ്ജു മറുപടി നല്‍കുകയും ചെയ്തിരുന്നു. ബിഗ്ബോസില്‍ നിന്നും പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴും താരത്തിനെതിരെയുളള സൈബര്‍ ആക്രമണങ്ങള്‍ അവസാനിച്ചിട്ടില്ല. തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ മോശം മെസ്സേജുകള്‍ അയച്ചവരുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് താരം എത്തിയിരുന്നു. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളെക്കുറിച്ച് താരം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കയാണ്.

ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ഞാന്‍ ബിഗ്‌ബോസ് ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നത്. വിജയകരമായി 49 ദിവസം പൂര്‍ത്തിയാക്കി വരുമ്പോള്‍ അറിയുന്നത് ഞാന്‍ പോലുമറിയാത്ത കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരന്നിരിക്കുന്നു എന്നതാണ്. എന്റെ പേരിലുള്ള ഫേസ്ബുക് യൂട്യൂബ് എന്നിവ ഞാന്‍ അല്ല ഉപയോഗിക്കുന്നത് .. എന്റെ സുഹൃത്തുക്കള്‍ ആണ് .. അതിനാല്‍ നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയുക ...എന്റെ ഫോണ്‍ നമ്പര്‍ ..' ഇതാണ് എന്നായിരുന്നു മഞ്ജു കുറിച്ചത്.  ഇതൊടൊപ്പം നമ്പരും മഞ്ജു നല്‍കിയിട്ടുണ്ട്. ഒരു പബ്ലിക് പ്ലാറ്റ് ഫോമില്‍ തന്റെ നമ്പര്‍ പങ്കുവയ്ക്കാന്‍ താരം കാണിച്ച ചങ്കൂറ്റത്തെ ആരാധകര്‍ കമന്റുകളിലൂടെ അഭിനന്ദിക്കുകയാണ്.  

ഇന്നലെയായിരുന്ന്ു മഞ്ജുവിന്റെ പിറന്നാള്‍ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ അവരുടെ പേജായ ബ്ലാക്കീസിലൂടെ പങ്കുവച്ചിരുന്നു. ബിഗ്‌ബോസ് താരങ്ങളും മഞ്ജുവിന് പിറന്നാള്‍ ആശംസിച്ചിരുന്നു. ബിഗ്‌ബോസിനുളളില്‍  ക്യാമറയില്‍ നോക്കിയാണ് ആശംസകള്‍ അറിയിച്ചത്. അലക്‌സാന്‍ട്രയും ഫുക്രുവും മഞ്ജുവിന് വേണ്ടി പാട്ടു പാടിയിരുന്നു. എല്ലാവരും ഒരുമിച്ച് ആഘോഷപൂര്‍വ്വമാണ് മഞ്ജുവിന് പിറന്നാള്‍ ആശംസിച്ചത്. ഹൗസില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തനിക്ക് നേരെയുണ്ടായ വിമര്‍ശനങ്ങളെ'എന്നെ എനിക്കറിയാം എന്റെ ഫാമിലിക്ക് അറിയാം നിനക്കറിയാം എന്റെ ഫ്രണ്ട്സിന് അറിയാം. അറിയാന്‍ പാടില്ലാത്തവര്‍ വിലയിരുത്തുന്നതിന് വില കല്‍പ്പിക്കാന്‍ എനിക്ക് ഇപ്പോ സമയമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. പിന്നാലെ ബിഗ്‌ബോസ് താരങ്ങള്‍ ഒന്നിച്ച് കൂടിയതിന്റെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു.


 

Read more topics: # Manju pathrose bigg boss
Manju pathrose shared her number

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES