തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ നടനാണ് മണിക്കുട്ടൻ. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രമായിരുന്നു താരത്തിന്റെ മലയാളത്തിലെ ആദ്യചിത്രം. സിനിമയിലേക്ക് വരുന്നതിനു മുമ്പ് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിൽ മികവുറ്റ അഭിനയമാണ് കാഴ്ചവച്ചത്. നിലവിൽ താരത്തിന്റെ കുടുംബം പാസ്പോർട്ട് ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ നിയമനടപടികളുമായി നീങ്ങാൻ ഒരുങ്ങിയിരിക്കുകയാണ്. ഇതിനെതിരെ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭർത്താവുമായ അരവിന്ദ് കൃഷ്ണനാണ് വ്യാജപ്രചരണത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഔദ്യോഗിക ഐഡി കാർഡ് ആയ പാസ്പോർട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിൽ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്ന് അരവിന്ദ് കൃഷ്ണൻ വ്യക്തമാക്കി. മണിക്കുട്ടന്റെ യഥാർഥ പാസ്‌പോർട്ടിന്റെയും വ്യാജന്റെയും ചിത്രങ്ങൾ പങ്കുവച്ചായിരുന്നു അരവിന്ദ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അരവിന്ദ് കൃഷ്ണന്റെ വാക്കുകൾ
പ്രിയപ്പെട്ട ബിഗ് ബോസ്സ് ആർമി, നേവി, എയർഫോഴ്സ് കാരെ,
രാവിലെ മുതൽ കിടന്നു കറങ്ങുന്ന ഒരു ഫോർവേഡ് ആണ് മണിക്കുട്ടന്റെ പാസ്പോർട്ട് എന്നും പറഞ്ഞുള്ള പോസ്റ്റ്. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ.. ഒറിജിനൽ ഡേറ്റ് ഓഫ് ബർത്ത് ഉള്ളത് കൂടെ ചേർക്കുന്നു.
പിന്നെ പാസ്പോർട്ട് എന്നത് ഒരു ഔദ്യോഗിക ഐഡി കാർഡ് ആണ്.. അത് എഡിറ്റ് ചെയ്യുന്നത് നിയമപരമായി തെറ്റാണ് എന്നാണ് എന്റെ അറിവ്.. അതുകൊണ്ട് തന്നെ മണിയുടെ കുടുംബം ഇത് നിയമപരമായി നേരിടാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് എന്ന ആ സന്തോഷ വാർത്ത സ്വീകരിച്ചാലും.. നന്ദി. നമസ്‌കാരം.
ചില സോഷ്യൽ മീഡിയ പേജുകളിലാണ് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്പോർട്ടിന്റെ ചിത്രം പ്രചരിക്കുന്നത്. നടന് 39 വയസ്സ് പ്രായമുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്താണ് പാസ്പോർട്ടിന്റെ ചിത്രം പ്രചരിച്ചത്.