പരസ്പരം അവസാനിച്ചശേഷം എന്തുകൊണ്ട് സീരിയലുകളില്‍ പിന്നെ അഭിനയിച്ചില്ല? കാരണം വ്യക്തമാക്കി ഗായത്രി അരുണ്‍

Malayalilife
പരസ്പരം അവസാനിച്ചശേഷം എന്തുകൊണ്ട് സീരിയലുകളില്‍ പിന്നെ അഭിനയിച്ചില്ല? കാരണം വ്യക്തമാക്കി ഗായത്രി അരുണ്‍

മിനിസ്‌ക്രീനില്‍ വളരെ വിജയകരമായിരുന്ന സീരിയലാണ് പരസ്പരം. ആറ് വര്‍ഷമാണ് ഈ സീരിയല്‍ പ്രദര്‍ശിപ്പിച്ചത്. സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആറ് വര്‍ഷത്തിന് ശേഷമാണ് സീരിയല്‍ അവസാനിച്ചത്. പരസ്പരത്തിലെ ദീപ്തി ഐപിഎസായി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടിയാണ് ഗായത്രി അരുണ്‍. ഒറ്റ സീരിയല്‍ കൊണ്ട് തന്നെ ഗായത്രി ശ്രദ്ധനേടുകയായിരുന്നു. അതുവരെ മലയാളികള്‍ കണ്ടു ശീലിച്ചിട്ടുള്ള സ്ഥിരം സീരിയല്‍ കണ്ണീര്‍ പുത്രി ആയിരുന്നില്ല ഗായത്രി ഈ കഥയില്‍ അവതരിപ്പിച്ച ദീപ്തി എന്ന കഥാപാത്രം. മലയാളികള്‍ അന്നേ വരെ ഇത്തരം ബോള്‍ഡ് ആയ ഒരു സീരിയല്‍ കഥാപാത്രത്തെ കണ്ടിട്ടില്ലായിരുന്നു എന്ന് തന്നെ വേണമെങ്കില്‍ പറയാം.

പരസ്പരം തീര്‍ന്ന ശേഷം അവതാരകയായി ഗായത്രി എത്തിയിരുന്നു. ഒപ്പം ചില സിനിമകളിലും താരം അഭിനയിച്ചു. സര്‍വ്വോപരി പാലാക്കാരനിലാണ് ഗായത്രി ആദ്യം അഭിനയിച്ചത് നല്ലൊരു ക്യാരക്ടര്‍ വേഷമായിരുന്നു അതില്‍. ഓര്‍മ്മ, തൃശൂര്‍ പൂരം എന്നീ സിനിമയിലും ഗായത്രി അഭിനയിച്ചുകഴിഞ്ഞു. സിനിമയില്‍ നിന്ന് വേറെയും ഓഫര്‍ വന്നിരുന്നു. നല്ല ക്യാരക്ടര്‍ കിട്ടിയാല്‍ ചെയ്യുമെന്നും എന്നാല്‍ അതിനുവേണ്ടി ശ്രമിക്കുന്നില്ലെന്നും ഗായത്രി പറയുന്നു. വണ്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമാണ് ഇപ്പോള്‍ ഗായത്രി അഭിനയിക്കുന്നത്. ബിഗ്‌സ്‌ക്രീനില്‍ അവസരം കുറയുമ്പോഴും ഗായത്രി സീരിയലുകളിലേക്ക് എത്തിയിരുന്നില്ല. ഇപ്പോള്‍ അതിനുള്ള കാരണം പറയുകയാണ് ദീപ്തി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി ഇതിന്റെ കാരണം വെളിപ്പെടുത്തിയത്.

പരസ്പരം എന്ന സീരിയല്‍ വന്‍വിജയമായിരുന്നു. ഒരുപാട് ആളുകള്‍ എന്നെ അതിലൂടെ തിരിച്ചറിഞ്ഞു. ഇപ്പോഴും എന്നെ ആളുകള്‍ കണ്ടാല്‍ വിളിക്കുന്നത് ദീപ്തി ഐപിഎസ് എന്നാണ്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും എനിക്ക് വരുന്ന മെസ്സേജുകളില്‍ എല്ലാം തന്നെ ദീപ്തി ഐപിഎസ് എന്ന പേരിലാണ് എന്ന് അഭിസംബോധന ചെയ്യാറുള്ളത്.

അത്രയ്ക്കും പോപ്പുലര്‍ ആയിരുന്നു ആ കഥാപാത്രം. എന്നാല്‍ പിന്നീട് സീരിയലുകളില്‍ ഒന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. ധാരാളം ഓഫറുകള്‍ പിന്നീട് വന്നു എങ്കില്‍ പോലും അതൊന്നും ദീപ്തി ഐപിഎസ് പോലെ കാമ്പുള്ള കഥാപാത്രങ്ങള്‍ ആയിരുന്നില്ല. വന്ന ഓഫറുകള്‍ എല്ലാം തന്നെ സ്ഥിരം നമ്മള്‍ കണ്ടുമടുത്ത കഥാപാത്രങ്ങളായിരുന്നു. എല്ലാം ഒരു ദീപ്തി ഐപിഎസ് ചായ്‌വ് പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു. ഇതുകൊണ്ടാണ് ഞാന്‍ പിന്നീട് സീരിയല്‍ മേഖലയില്‍ സജീവമാകാതെ പോയതെന്ന് ഗായത്രി അരുണ്‍ പ്രതികരിച്ചു. വണ്‍ എന്ന ചിത്രത്തില്‍  മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഒപ്പം പ്രധാന കഥാപാത്രത്തെയാണ് ഗായത്രി അരുണ്‍ അവതരിപ്പിക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍.

Gayathri arun reveals why she quit serial industry after parasparam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES