ഫുക്രുവിന്റെ പിറന്നാള്‍ അടിപൊളിയാക്കി ബിഗ്‌ബോസ് താരങ്ങള്‍; പക്ഷേ അവിടെയും പണി രജിത്തിന്; കൊന്ന് കൊലവിളിച്ച് ആരാധകര്‍

Malayalilife
ഫുക്രുവിന്റെ പിറന്നാള്‍ അടിപൊളിയാക്കി ബിഗ്‌ബോസ് താരങ്ങള്‍; പക്ഷേ അവിടെയും പണി രജിത്തിന്; കൊന്ന് കൊലവിളിച്ച് ആരാധകര്‍

ടിക്ടോക് താരമായിട്ടാണ് കൃഷ്ണജീവ് എന്ന ഫുക്രു ശ്രദ്ധേയനായത്. ഇത് ബിഗ്‌ബോസിലെ മത്സരാര്‍ഥിയാകാനും ഫുക്രുവിനെ സഹായിച്ചു. ബിഗ്‌ബോസിലെ അവസാന നാളില്‍ വരെ ഫുക്രു ഷോയില്‍ സജീവ സാനിധ്യമായിരുന്നു. ഇന്നാണ് ഫുക്രുവിന്റെ പിറന്നാള്‍. 24 വയസ് പൂര്‍ത്തായ ഫുക്രുവിന്റെ പിറന്നാള്‍ അടിപൊളിയാക്കുന്ന തിരക്കിലാണ് ആരാധകരും മറ്റ് ബിഗ്‌ബോസ് അംഗങ്ങളും. എന്നാല്‍ ഇതില്‍ നിന്നും രജിത്തിനെ ഒഴിവാക്കിയ ആര്യയുടെ പ്രവര്‍ത്തി ഇപ്പോള്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.

ഫുക്രുവിന് ജന്മദിനം ആശംസിച്ചു കൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയ വഴി എത്തുന്നത്. അതില്‍ സുഹൃത്തുക്കളും, ബിഗ് ബോസിലെ സഹ മത്സരാര്ഥികളും ആയിരുന്ന പലരും ഒരു വീഡിയോയിലൂടെയാണ് താരത്തിന് ആശംസയുമായി എത്തിയത്. വന്‍ ജനപ്രീതിയാണ് ടിക്ടോക് ഫുക്രുവിന് നേടികൊടുത്തത്. ടിക് ടോക്കില്‍ തരംഗമായ ഫുക്രു ഇപ്പോള്‍ മില്യണയര്‍ ആയി മാറിക്കഴിഞ്ഞു. മില്യണ്‍ ആരാധകരെയാണ് താരത്തിന് ടിക് ടോക്കിലൂടെ ലഭിച്ചത്. ടിക് ടോക്കില്‍ ഒരു സെലിബ്രിറ്റിക്കും സ്വപ്നം കാണാനാകാത്ത വിധമുള്ള ഇഷ്ടം ആണ് ഒരു ബൈക്ക് സ്റ്റണ്ടര്‍ കൂടിയായ താരത്തിന് ലഭിച്ചത്.

താരത്തിന്റെ പിറന്നാള്‍ ദിനമായ ഇന്ന് നിരവധി ആരാധകര്‍ ആണ് ആശംസ അര്‍പ്പിച്ചുകൊണ്ട് രംഗത്ത് വരുന്നത്. അതില്‍ ബിഗ് ബോസില്‍ പങ്കെടുത്ത എല്ലാവരും ഒരു വീഡിയോയിലൂടെ എത്തിയാണ് താരത്തിന് ആശംസ അറിയിച്ചത്. പോരാത്തതിന് സ്വന്തം സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ വഴിയും ഫുക്രുവിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്ത് വരുന്നുണ്ട്. മോഹന്‍ലാലും തനിക്ക് ആശംസ അറിയിച്ചത് ഫുക്രു ഓഡിയോക്ലിപ്പിലൂടെ ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ ആര്യ പങ്കുവച്ച ഒരു വീഡിയോയില്‍ ബിഗ്‌ബോസ് അംഗങ്ങളില്‍ ഒട്ടുമുക്കാല്‍ പേരും പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ രജിത്തിനെ ഇക്കൂട്ടത്തില്‍ കണ്ടില്ല. ഇതോടെയാണ് വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്.

ബിഗ് ബോസ് താരങ്ങള്‍ എല്ലാം ഫുക്രുവിന് ആശംസ പങ്ക് വച്ച് കൊണ്ട് വരുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട രജിത് കുമാറിനെ വീഡിയോയില്‍ കാണാത്തതില്‍ ഒട്ടുമിക്ക ആരാധകര്‍ക്കും നീരസമുണ്ട്. രജിത്തിനെ മനഃപൂര്‍വ്വാം ഒഴിവാക്കിയതാണോ എന്നാണ് ആര്യ പങ്ക് വച്ച വീഡിയോയില്‍ വരുന്ന കമന്റുകള്‍. രജിത്ത് എവിടെ എന്നാണ് ആരാധകര്‍ ചോദിക്കുന്നതും. രജിത് സാറിന് നീ 10 പൈസയുടെ വില ഇട്ടപ്പോള്‍ നീ ഓര്‍ത്തു കാണില്ല.5 പൈസയുടെ വില പോലും ഇല്ലാത്ത അവസ്ഥ നിനക്കും എന്നൊക്കെയാണ് കമന്റുകളെത്തുന്നത്.

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES