ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ ഗ്ലോറിയെ മലയാളി പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. സുന്ദരിയായ വില്ലത്തിയായെത്തിയത് അര്‍ച്ചന സുശീലനെന്ന പാതിമലയാളി പെണ്‍കുട്ടിയായിരുന്നു. വളരെയേറെ പ്രേക്ഷക സ്വീകാര്യതയായിരുന്നു സീരിയലിനും അതിലൂടെ താരത്തിനും കിട്ടിയത്. പിന്നീടും നിരവധി നെഗറ്റീവ് വേഷങ്ങളിലൂടെ താരം മിനി സ്‌ക്രീനില്‍ തിളങ്ങി. സീരിയലില്‍ തിളങ്ങി നിന്ന താരത്തിന്റെ പ്രേക്ഷക സ്വീകാര്യത പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെത്തിയപ്പോള്‍ ഒന്നുകൂടെ കൂടി. ഇപ്പോള്‍ ലോക്ഡൗണില്‍ സ്വന്തം വീട്ടിലാണ് അര്‍ച്ചനയുള്ളത്. വീട്ടില്‍ വര്‍ക്കൗട്ടും കുക്കിങ്ങുമൊക്കെയായി തിരക്കിലാണ് താരം.
ലോക് ഡൗണ്‍ വിരസത മാറ്റാനായി, അര്‍ച്ചന കുക്കിങ്ങില്‍ ശ്രദ്ധിച്ചു തുടങ്ങി എന്നാണ് പുതിയ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് താരം പങ്ക് വച്ച ഒരു ബിരിയാണി മേക്കിങ് അനുഭവം അല്‍പ്പം വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു. ഇപ്പോള്‍ പനീര്‍ ബട്ടര്‍ മസാല അച്ഛനും അമ്മയ്ക്കും ഉണ്ടാക്കി നല്കിയതിന്റെയും അവര്‍ അത് ആസ്വദിക്കുന്നതിന്റെയും വീഡിയോ ആണ് അര്‍ച്ചന പുറത്തുവിട്ടത്. നന്ദിയുണ്ട് ദൈവമേ, ഞാന്‍ ഉണ്ടാക്കിയത് അച്ഛനും അമ്മയ്ക്കും ഇഷ്ടമായി എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് അര്‍ച്ചന വീഡിയോ പങ്ക് വച്ചത്. വീഡിയോ എടുക്കുന്ന അര്‍ച്ചന അച്ഛനോടും അമ്മയോടും കറി കൊള്ളാമോ എന്നും ചോദിക്കുന്നുണ്ട്. പക്ഷേ അര്‍ച്ചനയുടെ കറിയെക്കാള്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചത്. അച്ഛന്റെയും അമ്മയുടെയും സമീപത്ത് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്.
വീഡിയോയില്‍ നോക്കി നില്‍ക്കുന്ന ഈ പെണ്‍കുട്ടിയെ കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ കമന്റുകള്‍ നല്കുന്നത്. വീട്ടിലെ ജോലിക്കാരിക്ക് എന്തെങ്കിലും കൊടുക്കാനും, ആ സെര്‍വെന്റിന്റെ മുഖം കാണുമ്പോ പാവം തോന്നുന്നു തുടങ്ങിയ കമന്റുകള്‍ ആണ് ആളുകള്‍ പങ്ക് വയ്ക്കുന്നത്. പക്ഷേ ഇത് ജോലിക്കാരിയാണോ ബന്ധുവാണോ എന്ന് ആര്‍ച്ചന വ്യക്തമാക്കിയിട്ടില്ല. മുമ്പും വീഡിയോകളില്‍ അര്‍ച്ചനയ്‌ക്കൊപ്പം ഈ പെണ്‍കുട്ടി വന്നിട്ടുണ്ട്. ജോലിക്കാരിയാണെങ്കിലും വളരെ സ്‌നേഹത്തോടെയും അടുപ്പത്തോടെയുമാണ് ഈ വീഡിയോയില്‍ പെണ്‍കുട്ടിയുള്ളത്. ജോലിക്കാരിക്ക് ഇത്രയും സ്വാതന്ത്രം നല്‍കുന്ന താരം ഒരിക്കലും പനീര്‍ ബട്ടര്‍ മസാല നല്‍കാതിരിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
RECOMMENDED FOR YOU:
no relative items