ശിവനെ മാറ്റി; പ്രേക്ഷകർ ഉടക്കി; ചക്കപ്പഴം പരമ്പരയുടെ ഷൂട്ടിംഗ് നിർത്തി

Malayalilife
topbanner
ശിവനെ മാറ്റി; പ്രേക്ഷകർ ഉടക്കി; ചക്കപ്പഴം പരമ്പരയുടെ ഷൂട്ടിംഗ് നിർത്തി

സാധാരണ ക്ലീഷേ സീരിയലുകൾ പോലെയല്ലാതെ ഫ്ലവേഴ്സ് ടിവിയിൽ സംരക്ഷണം ചെയ്ത ഒരു അടിപൊളി സീരിയൽ ആണ് ഉപ്പും മുളകും. ഒരു സാധാരണ കുടുംബത്തിൻറെ കഥപറയുന്ന ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയം ആയി മാറിയത് ദിവസങ്ങൾ കൊണ്ടാണ്. വളരെ പെട്ടെന്നാണ് ഉപ്പുംമുളകും ആയി പ്രേക്ഷകർ അടുത്തത്. ബാലുവും നീലുവും അവരുടെ മക്കളും ഒപ്പം കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളും കൂടി ആയപ്പോൾ ഈ സീരിയൽ പ്രേക്ഷകരുടെ പ്രിയ മായി തന്നെ മാറി. ഇതുപോലെ ഫ്ലവേഴ്സിലെ തന്നെ മറ്റൊരു സീരിയലാണ് ചക്കപ്പഴം. ഉപ്പും മുളകും അവസാനിക്കാറായപ്പോഴായിരുന്നു ചക്ക പഴത്തിൻ്റെ തുടക്കം. ഉപ്പുംമുളകും പറയുന്നത് പോലെ തന്നെ ഒരു സാധാരണ കൂട്ടുകുടുംബത്തിലെ കഥ പറയുന്ന സീരിയലാണ് ചക്കപ്പഴവും. ഒരു അമ്മയും അച്ഛനും മൂന്നു മക്കളും മരുമക്കളും ചെറുമക്കളും അടങ്ങുന്ന കുടുംബം ആണ് ചക്ക പഴത്തിൻ്റെ കഥാപാത്രങ്ങൾ. സാധാരണ കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ആണ് ഈ സീരിയലും പറയുന്നത്. ഉപ്പും മുളകും പ്രേക്ഷകർ സ്വീകരിച്ച അതിനേക്കാൾ വേഗത്തിലാണ് ചക്ക പഴത്തിനെ സ്വീകരിച്ചത്. 

ഇതിൽ മക്കളിൽ ഏറ്റവും ഇളയ പൈങ്കിളിയാണ്. പൈങ്കിളിയുടെ വേഷം ചെയ്യുന്നത് ശ്രുതി ആണ്. കല്യാണം കഴിഞ്ഞിട്ട് ഉണ്ടെങ്കിലും ഭർത്താവിൻറെ വീട്ടിൽ അല്ലാതെ സ്വന്തം വീട്ടിലാണ് നിൽക്കുന്നത്. ഭർത്താവിൻറെ പേര് ശിവൻ എന്നാണ്. എപ്പോഴും എന്തെങ്കിലും കാണിച്ചു സസ്പെൻഷൻ വാങ്ങുന്ന ശിവനാണ് ഭർത്താവ്. ശിവൻ എന്ന കഥാപാത്രം ആദ്യം ചെയ്തത് നടിയും നർത്തകിയുമായ താരകല്യാണിൻ്റെ മകളുടെ ഭർത്താവായ arjun somasekharan ആണ്. പക്ഷേ ഇടയ്ക്ക് വെച്ച് താരം ഈ പരമ്പരയിൽ നിന്നും മാറിയിരുന്നു. ഇതിൻ്റെ പിന്നിലെ കാരണങ്ങളൊന്നും വ്യക്തമായിരുന്നില്ല. പരമ്പരയിൽ പൈങ്കിളിയുടെ ഭർത്താവ് ശിവൻ തിരിച്ച് ഡ്യൂട്ടിക്ക് കയറി എന്നാണ് പറഞ്ഞിരുന്നത്. അർജുൻ ഭാര്യ സൗഭാഗ്യയുടെ ടിക് ടോക് വീഡിയോയിലൂടെ ആണ് വൈറലായി തുടങ്ങിയത്. സൗഭാഗ്യ ഒരു tiktok താരം ആയിരുന്നു. അതിഗംഭീരമായ അർജുൻ ശിവൻ എന്ന കഥാപാത്രം ആ പരമ്പരയിൽ ചെയ്തത്. കുറച്ചു നാൾക്കു മുൻപ് അർജുന പകരം ആ സീരിയലിൽ ശിവൻ എന്ന കഥാപാത്രം ചെയ്യാൻ മറ്റൊരാളെ കൊണ്ടുവന്നു. അർജുൻ്റെ രൂപവുമായി സാദൃശ്യമുള്ള ഒരാളെ ആണ് അവർ കൊണ്ടുവരാൻ ശ്രമിച്ചത്. കൊണ്ടുവന്നപ്പോൾ ഇത് പ്രേക്ഷകർക്ക് സ്വീകാര്യമായില്ല. അവർക്ക് അർജുനെ തന്നെ തിരിച്ചു വേണമെന്നായിരുന്നു. 

അർജുന് പകരം വിഷ്ണു എന്ന മറ്റൊരു നടനെയാണ് ചക്കപ്പഴത്തിലേക്ക് കൊണ്ടുവന്നത്. കുറച്ചു മാസങ്ങൾ ആയിട്ടാണ് ഈ നടനെ ശിവനായി പ്രേക്ഷകർ കാണാൻ തുടങ്ങിയത്. എന്നിട്ട് ഇത്രയും നാളായിട്ടും പ്രേക്ഷകർക്ക് ഇത് ഒട്ടും ഉൾക്കൊള്ളാൻ ആയിട്ടില്ല. അവർ ശിവൻ എന്ന കഥാപാത്രത്തെ അർജുൻ ആയി തന്നെ കണ്ടു പോയി. അതുകൊണ്ടുതന്നെ അർജുൻ അല്ലാതെ മറ്റൊരാളുടെ ആസ്ഥാനത്ത് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നില്ല. ഇപ്പോൾ കൊറോണ കൂടിയത് കാരണം സീരിയൽ സിനിമ ഷൂട്ടിംഗ് ഒക്കെ നിർത്തിവെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ചക്ക പഴത്തിൻ്റെ ഷൂട്ടിങ്ങും കഴിഞ്ഞദിവസം നിർത്തി. ശിവനെ മാറ്റിയപ്പോൾ തന്നെ ട്രെൻഡിങ്ങിൽ നിന്നും ഈ പരമ്പര താഴേക്കിറങ്ങി.. അതിൻ്റെ പുറകെയാണ് കൊറോണ കാരണം പരമ്പര നിർത്തിയത്. ഏഷ്യാനെറ്റിലെയും മറ്റ് ടിവി ചാനലിലെ യും പരമ്പരകൾ നിർത്തിയപ്പോഴും ചക്കപ്പഴ ത്തിൻറെ ഷൂട്ടിംഗ് നിർത്തിയിട്ടില്ലിയിരുന്നു. ഒരു വീട്ടിൽ നടക്കുന്ന കാര്യം മാത്രമാണ് ഇവർ ഷൂട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കൊറോണ വരാനുള്ള സാധ്യത കുറവാണ്. നിയന്ത്രണാതീതമായി കുറച്ച് ആൾക്കാരെ വച്ച് ഷൂട്ടിംഗ് നടത്തിക്കൊണ്ടിരുന്നപ്പോഴായിരുന്നു സർക്കാരിൻറെ പുതിയ ഓർഡർ വന്നത്. അങ്ങനെ എല്ലാ ഷൂട്ടിങ്ങും നിർത്തുകയായിരുന്നു. 

ഇനി തിരിച്ചു ചക്കപ്പഴം തുടങ്ങിയാലും അർജുൻ തിരിച്ചുവരാതെ ട്രെറ്ൻ്റവീണ്ടും ചക്കപ്പഴം എത്തുമെന്ന് പ്രതീക്ഷ വേണ്ട.

Chakkapazham serial shooting stops

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES