ഞാന്‍ നോ പറഞ്ഞിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ചേട്ടന്‍ എന്നെ ഇഷ്ടപ്പെടുന്നു; പ്രണയകഥ പങ്കുവച്ച് ദില്‍ഷ

Malayalilife
ഞാന്‍ നോ പറഞ്ഞിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ചേട്ടന്‍ എന്നെ ഇഷ്ടപ്പെടുന്നു; പ്രണയകഥ പങ്കുവച്ച് ദില്‍ഷ

ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിന് വലിയ രീതിയിലുള്ള പ്രേക്ഷക  സ്വീകാര്യതയാണ് ലഭിക്കുന്നത്.  പലപ്പോഴും ഹൗസിലൂടെ  താരങ്ങളുടെ പ്രണയകഥ ശ്രദ്ധ നേടാറുണ്ട്.  പലരുടെയും വ്യത്യസ്ത പ്രണയ കഥകളാണ് വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്നതിനാല്‍.എന്നാൽ ഇപ്പോൾ, മറക്കാനാവാത്ത പ്രണയ കഥ പങ്കുവെയ്ക്കുകയാണ് ദില്‍ഷ. തനിക്ക് പ്രണയമൊന്നുമില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഇപ്പോഴും തന്നെ സ്നേഹിക്കുന്ന ആളെ കുറിച്ച് ദില്‍ഷ പറഞ്ഞത്.

ദില്‍ഷയുടെ വാക്കുകള്‍ ഇങ്ങനെ

 ഇന്നുവരെ താന്‍ ആരേയും പ്രണയിച്ചിട്ടില്ല. ആണ്‍കുട്ടികളെ ഇഷ്ടമല്ലാത്തത് കൊണ്ടോ വിവാഹത്തിന് താല്‍പര്യമില്ലാത്തത് കൊണ്ടോ അല്ല.് ഒരാളെ സ്നേഹിക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ടാണ.് തനിക്ക് ആണ്‍സുഹത്തുക്കളുണ്ട്.എന്നാല്‍ കുറച്ച് സംസാരിച്ച് കഴിയുമ്‌ബോള്‍ അവര്‍ തന്നോട് ഇഷ്ടമാണെന്ന് പറയും. പിന്നെ എനിക്ക് ഭയങ്കര ടെന്‍ഷനാവും.

ഞങ്ങള്‍ തമസിച്ചിരുന്ന ഫ്ളാറ്റിന്റെ താഴെത്തെ ഫ്‌ലാറ്റില്‍ ഒരു ഫാമിലിയായിരുന്നു താമസിച്ചിരുന്നു. അവരുടെ കസിന്‍ പഠിക്കാന്‍ വേണ്ടി നാട്ടില്‍ നിന്ന് അവിടെ വന്നു. ബാല്‍ക്കണിയില്‍ ഇരുന്നാണ് അയാള്‍ പഠിക്കുന്നത്. ഒരു ദിവസം എന്നെ കണ്ടു. അദ്ദേഹത്തിന ഇഷ്ടം തോന്നുകയും ചെയ്തു. പിന്നീട് ഫുള്‍ ബാല്‍കണിയില്‍ ഇരുന്നായി പഠിത്തം. തന്നെ കാണാന്‍ വേണ്ടിയിട്ടായിരുന്നു. ഞാന്‍ ഇടയ്ക്ക് മാത്രമാണ് പുറത്തു വരുന്നത്. എന്നെ ഒന്ന് കാണാന്‍ വേണ്ടിട്ട് രാവിലെ മുതല്‍ രാത്രി വരെ അവിടെ ഇരിക്കും. വെയിലും മഴയും ഒന്നും നോക്കാറില്ല. എപ്പോഴും പുറത്ത് തന്നെ കാണാം. പുള്ളി അവിടെയുണ്ടോ എന്ന് അറിയാന്‍ ഇടയ്ക്ക് നോക്കാറുണ്ട്.

എന്നാല്‍ കുറെ കഴിഞ്ഞപ്പോള്‍ ആള്‍ക്ക് മനസ്സിലായി തനിക്ക് ഇഷ്ടമല്ലെന്ന്. പിന്നെ കുറെ കഴിഞ്ഞപ്പോള്‍ എന്റെ വീട്ടില്‍ വന്ന് ചോദിച്ചു. തന്നെ കല്യാണം കഴിച്ച് കൊടുക്കുമോ എന്ന്. പ്രണയിച്ച് നടക്കാനൊന്നും ആ ചേട്ടന് താല്‍പര്യമില്ലായിരുന്നു. തന്റെ കാര്യത്തില്‍ ആള്‍ വളരെ സീരിയസായിരുന്നു. അന്ന് ഞാന് അത്ര വലുതല്ലായിരുന്നു. കൂടാതെ തന്റെ ചേച്ചിയുടേയും വിവാഹം കഴിഞ്ഞിട്ടില്ലായിരുന്നു.

അപ്പോള്‍ വീട്ടുകാര്‍ തന്നെ അത് വേണ്ടെന്ന് പറയുകയായിരുന്നു. പിന്നീട് ആ ചേട്ടനെ കാണുമ്പോള്‍ സംസാരിക്കാതെയായി. അപ്പോള്‍ ആള്‍ക്ക് അത് മനസ്സിലായി. പിന്നീട് അദ്ദേഹത്തിനോട് ഞാന്‍ തന്നെ നേരിട്ട് പറഞ്ഞു. ഇത്തരത്തില്‍ സംസാരിക്കരുതെന്ന്. ആള്‍ക്ക് മനസിലാവുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും അദ്ദേഹത്തിന് എന്നെ ഇഷ്ടമാണ്. എല്ലാ പിറന്നാളിനും രാത്രി 12 മണിക്ക് ഇന്‍സ്റ്റഗ്രാമില്‍ പിറന്നാള്‍ ആശംസ അയക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ആദ്യം വരുന്നത് അദ്ദേഹത്തിന്റെ മെസേജാണ്.

Bigg boss fame dilsha words about love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES