Latest News

ഉലകനായകന് പകരം ഇനി മക്കള്‍ സെല്‍വന്‍; തമിഴ് ബിഗ്‌ബോസിന്റെ പുതിയ അവതാരകനായി വിജയ് സേതുപതിയെത്തും; പ്രമോ വീഡിയോ പുറത്ത് ഉലകനായകന് പകരം ഇനി മക്കള്‍ സെല്‍വന്‍ 

Malayalilife
 ഉലകനായകന് പകരം ഇനി മക്കള്‍ സെല്‍വന്‍; തമിഴ് ബിഗ്‌ബോസിന്റെ പുതിയ അവതാരകനായി വിജയ് സേതുപതിയെത്തും; പ്രമോ വീഡിയോ പുറത്ത് ഉലകനായകന് പകരം ഇനി മക്കള്‍ സെല്‍വന്‍ 

ബിഗ്‌ബോസ് തമിഴിന്റെ അവതാരക സ്ഥാനത്ത് നിന്നും കമലഹാസന്‍ മാറുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ ഇനിയാര് എന്ന ചോദ്യമാണ് സജീവമായിരുന്നത്.നയന്‍താര, വിജയ് സേതുപതി എന്നിപേരുകളൊക്കെ ചര്‍ച്ചയില്‍ നിറഞ്ഞെങ്കിലും ഇതിലൊന്നും സ്ഥീരീകരണം ഉണ്ടായിരുന്നില്ല.എന്നാലിപ്പോഴിത അവതാരകന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണ്‍ അവതാരകനായി നടന്‍ വിജയ് സേതുപതിയെത്തും.

സെപ്തംബര്‍ 4 ന് ബിഗ് ബോസ് സീസണ്‍ 8ന്റെ ആദ്യ പ്രമോ പുറത്തിറങ്ങിയതോടെയാണ് കമല്‍ഹാസന് പകരം ഷോ ഹോസ്റ്റായി വിജയ് സേതുപതി എത്തും എന്നത് ഉറപ്പായത്.ഷോ അവതരിപ്പിക്കാന്‍ വിജയ് സേതുപതി തയ്യാറെടുക്കുന്ന തരത്തിലാണ് പ്രമോ കാണിക്കുന്നത്. എന്നാല്‍ സംഭാഷണങ്ങള്‍ ഇല്ല. മുമ്പ് ബിഗ് ബോസ് തമിഴിന്റെ ഏഴ് സീസണുകള്‍ അവതാരകനായ ഉലകനായകന്‍ കമല്‍ഹാസനില്‍ നിന്നാണ് വിജയ് സേതുപതിയുടെ ചുമതല ഏറ്റെടുക്കുന്നത്.വിജയ് സേതുപതിയുടെ ബിഗ്‌ബോസിലെ വരവിലേക്ക് ആവേശത്തിലായ ആരാധകര്‍ താരത്തിന് ആശംസയകള്‍ നേരുന്നുണ്ട്. '

ഒടുവില്‍ നല്ല ഡ്രസ്സിംഗ് സെന്‍സുള്ള ഒരാള്‍' അവതാരകനായി എത്തിയെന്നാണ് ഒരു കമന്റ്. സിനിമ തിരക്കുകള്‍ കാരണമാണ് ബിഗ് ബോസ് അവതാരക സ്ഥാനത്ത് നിന്നും കമല്‍ഹാസന്‍ മാറിയത്. നേരത്തെയും റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്ത് പരിചയമുള്ള വ്യക്തിയാണ് വിജയ് സേതുപതി. മാസ്റ്റര്‍ ഷെഫ് തമിഴിന്റെ അവതാരകനായിരുന്നു അദ്ദേഹം.ഇതിന്റെ അനുഭവത്തില്‍ കൂടിയാണ് മക്കള്‍ സെല്‍വന്‍ ബിഗ് ബോസ് തമിഴിലേക്ക് എത്തുന്നത്.ബിഗ് ബോസ് തമിഴ് സീസണ്‍ 8 വിജയ് ടിവിയാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഷോ സ്ട്രീം ചെയ്യും. അതിന്റെ ഗ്രാന്‍ഡ് പ്രീമിയറിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Bigg Boss Tamil season 8 host Actor Vijay Sethupathi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES