Latest News

നടന്‍ മനോജ് കുമാര്‍ എത്തണമെന്ന് ആര്യയും രജിത്തും രേഷ്മയും ഫുക്രുവും; പ്രതികരണവുമാ നടന്‍ മനോജ് കുമാര്‍ എത്തണമെന്ന് ആര്യയും രജിത്തും രേഷ്മയും ഫുക്രുവും; പ്രതികരണവുമായി ബോബി ചെമ്മണ്മൂരും റിമിയുംയി ബോബി ചെമ്മണ്മൂരും റിമിയും

Malayalilife
 നടന്‍ മനോജ് കുമാര്‍ എത്തണമെന്ന് ആര്യയും രജിത്തും രേഷ്മയും ഫുക്രുവും; പ്രതികരണവുമാ നടന്‍ മനോജ് കുമാര്‍ എത്തണമെന്ന് ആര്യയും രജിത്തും രേഷ്മയും ഫുക്രുവും; പ്രതികരണവുമായി ബോബി ചെമ്മണ്മൂരും റിമിയുംയി ബോബി ചെമ്മണ്മൂരും റിമിയും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ആഹ്ലാദത്തിനുളള അവസരമൊരുക്കി ബിഗ് ബോസ് വീണ്ടുമെത്തുകയാണ്. ടൊവിനോ തോമസമായിരുന്നു സീസണ്‍ 3യെക്കുറിച്ച് പറഞ്ഞ് ആദ്യമെത്തിയത്. ഇത്തവണയും അവതാരകനായെത്തുന്നത് മോഹന്‍ലാലാണെന്നറിഞ്ഞതോടെ ആരാധകര്‍ സന്തോഷത്തിലാണ്. ആരൊക്കെയായിരിക്കും ഇത്തവണ മത്സരിക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇവരെയൊക്കെ പരിപാടിയില്‍ കാണാനായി ആഗ്രഹിക്കുന്നുണ്ടെന്നറിയിച്ചായിരുന്നു ഒരുവിഭാഗമെത്തിയത്. സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളും തങ്ങളുടെ അഭിപ്രായം പറഞ്ഞെത്തിയിരുന്നു. മായാ വിശ്വനാഥ്, നടന്‍ മനോജ് കുമാര്‍,മൂപ്പന്‍ വ്‌ളോഗര്‍ ശരത് പരമേശ്വരന്‍, മല്ലു ടോക്‌സ് ഫെയിം രേവതി ഇവരുണ്ടായാല്‍ നല്ലതെന്നായിരുന്നു രജിത് കുമാര്‍ അഭിപ്രായപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രതികരണത്തിനിടയിലായിരുന്നു താരങ്ങളെല്ലാം അഭിപ്രായം പങ്കുവെച്ചത്. വ്‌ളോഗര്‍ അര്‍ജുനും വിക്കി തഗ്ഗും വിവേക് പൂന്തിയില്‍ ബാലചന്ദ്രനും വേണമെന്നായിരുന്നു ഫുക്രു പറഞ്ഞത്. നടന്‍ മനോജ് കുമാറും ഭാര്യ ബീന ആന്റണിയും വേണമെന്നായിരുന്നു രേഷ്മ പറഞ്ഞത്. മനോജ് കുമാറും ജയശങ്കറും ഉണ്ടാകണമെന്നായിരുന്നു ആര്യ അഭിപ്രായപ്പെട്ടത്.

 പവന്‍ ജിനോ തോമസും ഇതേക്കുറിച്ച് പറഞ്ഞെത്തിയിരുന്നു. സന്തോഷ് പണ്ഡിറ്റ്, പിസി ജോര്‍ജ്, ബോബി ചെമ്മണ്ണൂര്‍ എന്നിവരുണ്ടായാല്‍ നല്ലതാണെന്നായിരുന്നു പവന്‍ അഭിപ്രായപ്പെട്ടത്. താന്‍ ബിഗ് ബോസില്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ച് ബോബി ചെമ്മണൂര്‍ എത്തിയിരുന്നു. ബിഗ് ബോസ് സീസണ്‍ 3ല്‍ റിമി ടോമിയും ഉണ്ടാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് റിമി പ്രതികരിച്ചത് ഇങ്ങനെയാണ്. എന്തിനാണ് ഈ ആളുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഒരുപാട് ആളുകള്‍ ചോദിക്കുന്നു ബിഗ് ബോസില്‍ ഉണ്ടാകുമോ എന്ന്. ഇല്ല എന്ന് ഇവിടെ പറഞ്ഞാല്‍ കാര്യം കഴിഞ്ഞല്ലോ. വ്യാജവാര്‍ത്തകള്‍ തരണം ചെയ്യാന്‍ ഇതേ ഇപ്പോള്‍ വഴി ഉള്ളൂയെന്നുമായിരുന്നു താരം കുറിച്ചത്. റിമി ബിഗ് ബോസില്‍ പോകരുതെന്നും ഉള്ള ബഹുമാനം കുറയുമെന്നുമായിരുന്നു ചിലര്‍ പറഞ്ഞത്.


 

Read more topics: # BIGBOSS,# SEASON 3,# CONTESTANTS
BIGBOSS SEASON 3 CONTESTANTS

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക