Latest News

എല്ലാവർക്കും അറിയേണ്ടത് എന്റെ കല്യാണക്കാര്യം; എങ്കിൽ പിന്നെ അത് തന്നെ സംസാരിക്കാം; തുറന്ന് പറഞ്ഞ് സ്വാസിക

Malayalilife
എല്ലാവർക്കും അറിയേണ്ടത് എന്റെ കല്യാണക്കാര്യം; എങ്കിൽ പിന്നെ അത് തന്നെ സംസാരിക്കാം; തുറന്ന് പറഞ്ഞ്  സ്വാസിക

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് സ്വാസിക വിജയ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. മിനിസ്‌ക്രീനിലെ ബിഗ്‌സ്‌ക്രീനിലും എല്ലാം തന്നെ താരം സജീവവുമാണ്. സ്വാസിക മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് സീത എന്ന പരമ്പരയിലൂടെയാണ്.  എന്നാൽ ഇപ്പോൾ  ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ യൂട്യൂബ് ചാനലിനെക്കുറിച്ച് പറയുകയാണ് താരം. 

എന്റെ സിനിമയെ കുറിച്ചോ സീരിയലിനെ കുറിച്ചോ, എനിക്ക് സംസ്ഥാന പുരസ്‌കാരം കിട്ടിയപ്പോൾ അതിനെ കുറിച്ചോ ഒന്നും ആളുകൾക്ക് അറിയേണ്ട. അറിയേണ്ടത്, എന്റെ കല്യാണക്കാര്യം മാത്രമാണ്. എങ്കിൽ പിന്നെ അത് തന്നെ സംസാരിക്കാം എന്ന് ഞാൻ കരുതി എന്നാണ് സ്വാസിക പറഞ്ഞത്. എന്റെ ഒരു സിനിമയോ, സീരിയലോ ഒന്നും ട്രെന്റിങ് ആകാതെ തന്നെ, ഞാൻ എന്റെ ചാനലിൽ പങ്കുവച്ച ആ ഒരു ഒറ്റ വീഡിയോയുടെ അടിസ്ഥാനത്തിൽ മാത്രം നാലോളം അഭിമുഖങ്ങൾ നൽകേണ്ടി വന്നു എന്നും സ്വാസിക പറഞ്ഞു.

ബൈ ദ ബൈ സീരിയലിൽ ഇപ്പോൾ കല്യാണങ്ങളുടെ സീസൺ ആണല്ലോ. സ്വാസിക കല്യാണത്തെ കുറിച്ച് ആലോചിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോൾ, ഒന്ന് രണ്ട് വർഷം കൊണ്ട് അത് നടക്കും എന്ന സൂചന ചില അഭിമുഖങ്ങളിലും വീഡിയോകളിലും സ്വാസിക നൽകുന്നുണ്ട്. മികച്ച അഭിനേത്രി കൂടിയായ താരത്തിന് നിരവധി ആരാധകരാണ് ഇന്ന് ഉള്ളത്.

Read more topics: # Actress swasika ,# words about marriage
Actress swasika words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക