അമ്മയ്ക്ക് പകരമാകാന്‍ ആര്‍ക്കുമാകില്ല; അമ്മയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ കുറിപ്പുമായി നടി പ്രതീക്ഷ പ്രദീപ്

Malayalilife
അമ്മയ്ക്ക് പകരമാകാന്‍ ആര്‍ക്കുമാകില്ല; അമ്മയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ കുറിപ്പുമായി നടി പ്രതീക്ഷ  പ്രദീപ്

ലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ്  പ്രതീക്ഷ പ്രദീപ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ  താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ  ഇപ്പോള്‍ വൈറലാകുന്നത് പ്രതീക്ഷ പങ്കുവെച്ച ഒരു കുറിപ്പാണ്. അമ്മയുടെ വിയോഗത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. 

അമ്മ പോയിട്ട് ഇന്നേക്ക് ഒരുവര്‍ഷം തികയുന്നു. വലിയൊരു കുറവാണ് അത്, ആ വിടവ് നികത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അമ്മയുടെ പരിശ്രമങ്ങളെല്ലാം ഇന്നും പ്രചോദനമാണ്. അമ്മ ആഗ്രഹിച്ച കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കാനായി ശ്രമിക്കും. സ്വര്‍ഗത്തില്‍ നിന്നും ഇതെല്ലാം അമ്മ കാണുമെന്നും എന്നെ അനുഗ്രഹിക്കുമെന്ന് ഉറപ്പുണ്ടെന്നുമായിരുന്നു പ്രതീക്ഷ ഫേസ്ബുക്കില്‍ കുറിച്ചത്.
  
 നേരത്തെ പ്രതീക്ഷ ജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടമാണ് അമ്മയുടെ വിയോഗം. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. അസുഖമായിരുന്നപ്പോഴും അതിന്റെ വ്യാകുലതകളൊന്നും അമ്മ പുറത്ത് കാണിച്ചിരുന്നില്ല. ലൊക്കേഷനുകളിലെല്ലാം അമ്മയാണ് എനിക്കൊപ്പം ഉണ്ടാവാറുള്ളത്. എല്ലാവര്‍ക്കും അമ്മയെ അറിയാമായിരുന്നുവെന്നും പറഞ്ഞിരുന്നു.

അമ്മയെ നഷ്ടമായെന്നും ആ വേദന എങ്ങനെ മറികടക്കുമെന്ന് അറിയില്ലെന്നും പറഞ്ഞപ്പോള്‍ പ്രിയപ്പെട്ടവരെല്ലാം ഓടിയെത്തിയിരുന്നു. എല്ലാവരും കൂടെയുണ്ടായിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി ആരാധകരും ആശ്വാസം പകര്‍ന്നിരുന്നു. അമ്മയുടെ സ്വപ്നം നിറവേറ്റാനുള്ള യാത്രയിലാണ് താനെന്നും അന്ന് പ്രതീക്ഷ കുറിച്ചിരുന്നു.

Actress pratheeksha pradeep note about mothers first death anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES