മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പാർവതി നമ്പ്യാർ. ഒരു നടി എന്നതിലുപരി താരം ഒരു നർത്തകി കൂടിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ ബിഗ് ബോസ്സിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരത്തിന്റെ സഹോദരന്‍ വിനയ് മാധവാണ്. സഹോദരന്‍ ബിഗ് ബോസിലേക്ക് മത്സരാര്‍ഥിയായി പോയതിനെ കുറിച്ച് ഇപ്പോൾ മനസ് തുറന്നിരിക്കുകയാണ് നടി പാര്‍വതി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി സഹോദരന്‍ വിനയിയെ കുറിച്ച് മനസ് തുറന്നത്.
ഞാനും വിനയിയും ഒരുമിച്ചാണ് മമ്മൂട്ടി ദി ബെസ്റ്റ് ആക്ടറില്‍ പങ്കെടുത്തത്. അതില്‍ അവന്‍ മൂന്നാം സ്ഥാനവും ഞാന്‍ നാലാം സ്ഥാനവുമാണ് നേടിയത്. അവന്‍ എന്നെക്കാള്‍ നല്ല അഭിനേതാവാണ്. പക്ഷെ അവസരം അവന് കിട്ടിയില്ല എന്നതാണ് ചുരുക്കം. അവന്‍ പോകുന്നതിന് തൊട്ടുമുമ്പാണ് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പോവുകയാണെന്ന് എന്നോട് പറഞ്ഞത്. ഉറപ്പില്ലാത്ത കാര്യമായതിനാലാണ് ആ കോള്‍ വന്നപ്പോള്‍ അവന്‍ പറയാതിരുന്നത്. പ്രണയം തോന്നുന്നത് തെറ്റല്ല, സെലക്ടായിയെന്ന് പറഞ്ഞപ്പോഴെ ഞാന്‍ അവനോട് പറഞ്ഞിരുന്നു. ബി?ഗ് ബോസാണ് ഒന്നുകൂടി ആലോചിക്കൂവെന്ന്. പക്ഷെ അവന് നല്ല താല്‍പര്യമുണ്ടായിരുന്നു പോകാന്‍.
ഞങ്ങള്‍ കൊച്ചുവെന്നാണ് വിനയിയെ വിളിക്കുന്നത്. അവന്‍ ദേഷ്യപ്പെടുമെങ്കിലും മനസില്‍ കൊണ്ട് നടക്കില്ല. വൈരാ?ഗ്യം സൂക്ഷിക്കുന്ന വ്യക്തിയല്ല. എല്ലാവരേയും ഒരുമിച്ച് കൊണ്ടുനടക്കാനാണ് അവനിഷ്ടം. നിമിഷയോട് അവന്‍ ക്രഷുണ്ടെന്ന് വെളിപ്പെടുത്തിയപ്പോള്‍ അവന്‍ നല്ല ഭര്‍ത്താവല്ല… എന്നൊക്കെ ഞാന്‍ വിമര്‍ശനങ്ങള്‍ കണ്ടിരുന്നു. വിവാഹം കഴിയുന്നതോടെ പ്രണയം അവസാനിക്കുന്നില്ലല്ലോ… ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആരോടും പ്രണയം തോന്നാം. അവന്‍ എല്ലാത്തിനും ലിമിറ്റ് വെച്ചിട്ടുള്ള വ്യക്തിയാണ്. വിനയ് അമ്മയുടെ വല്ലാത്ത അടുപ്പമുള്ള ആളാണ്. പോകുമ്‌ബോഴെ പറഞ്ഞാണ് വിട്ടത്. അമ്മയെ കുറിച്ച് ഓര്‍ത്ത് അവിടെ പോയി കരയരുതെന്ന്.’
‘പക്ഷെ അവന് മനസില്‍ എല്ലാം പിടിച്ച് നിര്‍ത്തി സംസാരിക്കാന്‍ അറിയില്ല. കപ്പുയര്‍ത്തണം വിനയ് എന്നാണ് ആ??ഗ്രഹം. വിനയ് മത്സരിക്കാന്‍ പോയ ശേഷമാണ് ബി?ഗ് ബോസ് കണ്ട് തുടങ്ങിയത്. ആദ്യത്തെ സീസണും കണ്ടിരുന്നു. മറ്റ് സീസണുകളൊന്നും കണ്ടിട്ടില്ല. എനിക്കൊരു ഫേവറേറ്റ് മത്സരാര്‍ഥിയില്ല. എല്ലാവരര്‍ക്കും ദേഷ്യവും സങ്കടവും സന്തോഷവും ആ വീടിനുള്ളില്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. പക്ഷെ തെറികള്‍ പറയുന്നതിനോട് എനിക്കും യോജിപ്പില്ല’ പാര്‍വതി നമ്ബ്യാര്‍ വിശദീകരിച്ചു.