Latest News

ജീവിതത്തില്‍ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്; തുറന്ന് പറഞ്ഞ് നടി മേഘ്ന വിൻസെന്റ്

Malayalilife
ജീവിതത്തില്‍ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്; തുറന്ന് പറഞ്ഞ് നടി മേഘ്ന വിൻസെന്റ്

ലപ്പോഴും സിനിമയിലെ നായികമാരെക്കാള്‍ ജനപ്രീതി നേടുന്നതും പ്രേക്ഷക മനസ്സില്‍ ചേക്കേറുന്നതും സീരിയല്‍ നായികമാരാണ്. വീട്ടമമ്മമാരാണ് അധികം മിനിസ്‌ക്രീനിന്റെ ആരാധകര്‍ എന്നത് തന്നെയാണ് അതിന് കാരണവും. ഒരു തെന്നിന്ത്യൻ ടെലിവിഷൻ അഭിനയത്രിയും നർത്തകിയുമാണ് മേഘ്‌ന വിൻസെന്റ്. ബാലതാരമായിട്ടാണ് മേഘ്‌ന അഭിനയത്തിലേക്ക് വരുന്നത്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന ടെലിവിഷൻ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് മേഘ്‌ന പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. സീരിയലിലെ അമൃത എന്ന കുടുംബിനി ഒരു കാലത്ത് ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയ കഥാപാത്രം കൂടിയായിരുന്നു  സ്വന്തമായി ഒരു യൂട്യൂബ് ചാനലുമായി താരം പ്രേക്ഷകർക്ക് ഇടയിൽ സജീവ കൂടിയാണ്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്‌ലര്‍’ എന്ന പരമ്പരയിലൂടെആരാധകഹൃദയം കവർന്നു കൊണ്ട് ജൈത്രയാത്ര തുടരുകയാണ്. എന്നാൽ  ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് ഉടനെയൊന്നും വിവാഹമില്ലെന്ന് ആയിരുന്നു ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മേഘ്‌നയുടെ മറുപടി.

ജീവിതത്തില്‍ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് താരത്തിന്റെ നിലപാട്. ഇപ്പോഴത്തെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് ‘സിംഗിള്‍’ ആണെന്നും ‘നോ റെഡി ടു മിംഗിള്‍’ ആണെന്നും ചിരിച്ചുകൊണ്ട് മേഘ്‌ന പറഞ്ഞു. ലവ് മാര്യേജ് ആണോ അറേഞ്ച്ഡ് മാര്യേജ് ആണോ നല്ലതെന്ന ചോദ്യത്തിന് ഏതാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതിയെന്ന് ആയിരുന്നു മേഘ്‌നയുടെ മറുപടി.

ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ ‘ഒരു കാര്യവും മറക്കരുത്’ എന്നായിരുന്നു മേഘ്‌നയുടെ മറുപടി. ജീവിതത്തില്‍ സംഭവിച്ചത് നമ്മളെ നമ്മളാക്കിയ കുറേ കാര്യങ്ങളാണ്. അതൊക്കെ മറന്നാല്‍ നമ്മള്‍ നമ്മളല്ലാതായി പോകുമെന്നും ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളില്‍ നിന്ന് പാഠം പഠിക്കണമെന്നും മേഘ്‌ന പറഞ്ഞു. ചിലത് നമ്മുടെ തെറ്റുകളാകാം, അതൊന്നും മറക്കേണ്ടതില്ല. അതില്‍ നിന്ന് നല്ലത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും മേഘ്‌ന പറഞ്ഞു.

പലപ്പോഴും സിനിമയിലെ നായികമാരെക്കാള്‍ ജനപ്രീതി നേടുന്നതും പ്രേക്ഷക മനസ്സില്‍ ചേക്കേറുന്നതും സീരിയല്‍ നായികമാരാണ്. വീട്ടമമ്മമാരാണ് അധികം മിനിസ്‌ക്രീനിന്റെ ആരാധകര്‍ എന്നത് തന്നെയാണ് അതിന് കാരണവും. ഒരു തെന്നിന്ത്യൻ ടെലിവിഷൻ അഭിനയത്രിയും നർത്തകിയുമാണ് മേഘ്‌ന വിൻസെന്റ്. ബാലതാരമായിട്ടാണ് മേഘ്‌ന അഭിനയത്തിലേക്ക് വരുന്നത്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന ടെലിവിഷൻ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് മേഘ്‌ന പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. സീരിയലിലെ അമൃത എന്ന കുടുംബിനി ഒരു കാലത്ത് ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയ കഥാപാത്രം കൂടിയായിരുന്നു  സ്വന്തമായി ഒരു യൂട്യൂബ് ചാനലുമായി താരം പ്രേക്ഷകർക്ക് ഇടയിൽ സജീവ കൂടിയാണ്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്‌ലര്‍’ എന്ന പരമ്പരയിലൂടെആരാധകഹൃദയം കവർന്നു കൊണ്ട് ജൈത്രയാത്ര തുടരുകയാണ്. എന്നാൽ  ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് ഉടനെയൊന്നും വിവാഹമില്ലെന്ന് ആയിരുന്നു ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മേഘ്‌നയുടെ മറുപടി.

ജീവിതത്തില്‍ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് താരത്തിന്റെ നിലപാട്. ഇപ്പോഴത്തെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് ‘സിംഗിള്‍’ ആണെന്നും ‘നോ റെഡി ടു മിംഗിള്‍’ ആണെന്നും ചിരിച്ചുകൊണ്ട് മേഘ്‌ന പറഞ്ഞു. ലവ് മാര്യേജ് ആണോ അറേഞ്ച്ഡ് മാര്യേജ് ആണോ നല്ലതെന്ന ചോദ്യത്തിന് ഏതാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതിയെന്ന് ആയിരുന്നു മേഘ്‌നയുടെ മറുപടി.

ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ ‘ഒരു കാര്യവും മറക്കരുത്’ എന്നായിരുന്നു മേഘ്‌നയുടെ മറുപടി. ജീവിതത്തില്‍ സംഭവിച്ചത് നമ്മളെ നമ്മളാക്കിയ കുറേ കാര്യങ്ങളാണ്. അതൊക്കെ മറന്നാല്‍ നമ്മള്‍ നമ്മളല്ലാതായി പോകുമെന്നും ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളില്‍ നിന്ന് പാഠം പഠിക്കണമെന്നും മേഘ്‌ന പറഞ്ഞു. ചിലത് നമ്മുടെ തെറ്റുകളാകാം, അതൊന്നും മറക്കേണ്ടതില്ല. അതില്‍ നിന്ന് നല്ലത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും മേഘ്‌ന പറഞ്ഞു.

Actress meghna vincent words about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക