Latest News

തടി കുറയ്ക്കാന്‍ ആഗ്രഹമില്ലേ എന്ന പതിവ് ചോദ്യം; മറുപടിയുമായി മാൻവി സുരേന്ദ്രൻ

Malayalilife
തടി കുറയ്ക്കാന്‍ ആഗ്രഹമില്ലേ എന്ന പതിവ് ചോദ്യം; മറുപടിയുമായി മാൻവി സുരേന്ദ്രൻ

ലയാള കുടുംബ പ്രേക്ഷകർക്ക് വീട്ടിലെ ഒരു കുട്ടി എന്ന ഇമേജ് സ്വന്തമാക്കിയിരിക്കുകയാണ് മാൻവി സുരേന്ദ്രൻ. നിരവധി സീരിയലുകളിലൂടെ താരം പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്.  നാടന്‍ വസ്ത്രങ്ങളിലും മോഡേണ്‍ വസ്ത്രങ്ങളിലും തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ  ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് നടി.

തടി കുറയ്ക്കാന്‍ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് ആഗ്രഹം ഇടയ്ക്ക് വരും, ഇടയ്ക്ക് പോകും എന്നാണ് മാന്‍വി മറുപടി നല്‍കിയത്. സൗന്ദര്യരഹസ്യം എന്താണെന്ന ചോദ്യത്തിന് വ്യത്യസ്തതരം ഭാവത്തിലുള്ള ഇമോജികളാണ് മാന്‍വി മറുപടിയായി കൊടുത്തിരിക്കുന്നത്. മിസ്സിസ് ഹിറ്റ്ലര്‍ ആണോ സീതയാണോ ഇഷ്ടമെന്ന ചോദ്യത്തിന് രണ്ടും എന്നായിരുന്നു താരത്തിന്റെ മറുപടി.

മാന്‍വിയുടെ യഥാര്‍ഥ പേര് ഇത് തന്നെയാണോ അതോ ശ്രുതി എന്നാണോ എന്നായിരുന്നു മറ്റൊരു ചോദ്യം. ശ്രുതി എന്നാണ് താരം ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. മാന്‍വിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ചോദ്യം വന്നു. പ്ലസ് വണ്‍, പ്ലസ്ടു ഏത് സബ്ജക്റ്റ് ആയിരുന്നുവെന്നും അത് കഴിഞ്ഞ് ഏത് കോഴ്സിനാണ് പോയതെന്നുമായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം.

പ്ലസ് വണ്‍, പ്ലസ് ടു സയന്‍സ് ആയിരുന്നുവെന്നും ബിരുദം ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആയിരുന്നുവെന്നും ബിരുദാനന്തര ബിരുദം ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് ആണ് പഠിച്ചതെന്നും മാന്‍വി പറഞ്ഞു.

Actress manvi surendran replay for questions

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക