Latest News

2021 ജൂണില്‍ കുഞ്ഞതിഥി എത്തും; അമ്മയാവാനൊരുങ്ങുകയാണെന്ന് അറിയിച്ച് ലത സംഗരാജു

Malayalilife
2021 ജൂണില്‍ കുഞ്ഞതിഥി എത്തും; അമ്മയാവാനൊരുങ്ങുകയാണെന്ന് അറിയിച്ച്  ലത സംഗരാജു

സിനിമാനടിമാരെക്കാളും സീരിയലിലെ കഥാപാത്രങ്ങളെയാണ് പലപ്പോഴും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നത്. സീരിയിലിലെ കണ്ണീര്‍ നായികമാരെക്കാളും ഇഷടം വില്ലത്തിയോടും ആകാറുണ്ട. മലയാള സീരിയലുകളില്‍ അഭിനയിക്കുന്നവരില്‍ മിക്കവരും അന്യഭാഷാ നായികമാരാണ്. ഇവരെ മലയാളം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്.  ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്‌തിരുന്ന  നീലക്കുയില്‍ സീരിയലിലെ നായികമാരില്‍ ഒരാളായ റാണിയെ അവതരിപ്പിച്ചിരുന്നത് തെലുങ്ക് സീരിയല്‍ താരമായ ലത സംഗരാജുവാണ്.  എന്നാൽ ഇപ്പോൾ ലത അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്. 

അതേസമയം  വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവച്ച്  ലത സംഗരാജു എത്താറുണ്ട്. താരം ഇപ്പോള്‍ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് . താരം അതോടൊപ്പം തന്നെ ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെ നില്‍ക്കുന്ന ചിത്രങ്ങളും  പോസ്റ്റ് ചെയ്തിട്ടുണ്ട്.  അഭിനയം വിവാഹ ശേഷവും തുടരുമെന്നും താരം മുന്‍പ് പറഞ്ഞിരുന്നു. 2021 ജൂണില്‍ കുഞ്ഞതിഥി എത്തുമെന്നായിരുന്നു ലത കുറിച്ചത്.

 ലതയ്ക്ക് ആശംസ അറിയിച്ച് താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഈ സന്തോഷവാര്‍ത്ത ഞാന്‍ പുറത്തുവിടാനായി കരുതിയിരുന്നുവെന്നായിരുന്നു നിതിന്‍ തുറന്ന് പറഞ്ഞത്.  നീലക്കുയിലിലെ നായകനായി എത്തിയിരുന്നത് നിധിനാണ്.  ഗംഭീര പിന്തുണയായിരുന്നു റാണിയും ആദിയും തമ്മിലുള്ള കെമിസ്ട്രിക്ക്  ലഭിച്ചിരുന്നത്.  നീലക്കുയിലെ സഹതാരമായ പിങ്കി  കണ്ണന്റെ കമന്റ് എപ്പോഴും സന്തോഷവതിയായിരിക്കൂ, കുഞ്ഞതിഥിയെ കാണാനായി കാത്തിരിക്കുകയാണെന്നായിരുന്നു എന്നുമായിരുന്നു.

Actress latha sangaraju going become a mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക