വരം കിട്ടിയാല്‍ അറിയിക്കാം; പുത്തൻ ചിത്രവുമായി അശ്വതി ശ്രീകാന്ത്

Malayalilife
വരം കിട്ടിയാല്‍ അറിയിക്കാം; പുത്തൻ ചിത്രവുമായി അശ്വതി ശ്രീകാന്ത്

ര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്.  താരം അഭിനയരംഗത്തേക്ക് ചക്കപ്പഴം എന്ന പരമ്ബരയിലൂടെയാണ് എത്തിയിരിക്കുന്നത്. എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവച്ച്  സജീവമാണ് അശ്വതി. കഴിഞ്ഞദിവസം താരം  പങ്കുവച്ച ചിത്രവും ക്യാപ്ഷനുമാണ് വൈറലായിരിക്കുന്നത്.

 അശ്വതി പങ്കുവച്ചത് പാറകള്‍ക്കിടയില്‍ തപസു ചെയ്യുന്ന തരത്തിലുള്ള, ഒറ്റക്കാലില്‍ നില്‍ക്കുന്ന ചിത്രമാണ്. താരം സോഷ്യല്‍മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്തത് വല്ല വരവും കിട്ടിയാല്‍ അറിയിക്കാം എന്ന അടിക്കുറിപ്പോടെയാണ് .ഒരു കണ്ണുമാത്രം അടച്ചുള്ള അശ്വതിയുടെ ചിത്രത്തിന് നിരവധി രസകരമായ കമന്‍റ്റുകളാണ് വരുന്നത്.

Actress aswathy sreekanth new pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES