മലയാള കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് സാന്ത്വനം. പരമ്പര ജൈത്രയാത്ര തുടരുന്നത് ഉദ്വേഗഭരിതമായ കഥാ സന്ദർഭങ്ങളിലൂടെയാണ്. സഹോദര സ്നേഹം എടുത്ത് കാണിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്. പരമ്പരയിലെ അഞ്ജലിയുടെയും ശിവൻറെ വിവാഹവും, അപർണയുടെയും ഹരിയുടെയും വിവാഹവും അതിനു പിന്നാലെ നടക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയം കാഴ്ച വയ്ക്കുമ്പോൾ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ജയന്തി. പരമ്പരയിൽ നടി ചിപ്പിയുടെ സഹോധാരണയായി എത്തുന്ന സേതുവിന്റെ ഭാര്യയായിട്ടാണ് ജയന്തി എത്തുന്നത്. ജയന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് നടി അപ്സര രത്നാകരൻ ആണ്. കഴിഞ്ഞ ദിവസമായിരുന്നു നടി അപ്സരയുടെയും സംവിധായകൻ ആൽബി ഫ്രാൻസിന്റെയും വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹത്തോടനുബന്ധിച്ചു താരത്തിന്റെ രണ്ടാം വിവാഹമാണോ എന്നും മകൻ ഉണ്ടോ എന്നുമുള്ള ചോദ്യങ്ങളുമാണ് ഉയർന്നത്. എന്നാൽ ഇപ്പോൾ ഇതിനെല്ലാം മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
അപ്സരയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ടെന്നും ആ മകനുമായിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ രാവിലെ മുതൽക്ക് തന്നെ ഇടം പിടിച്ചിരുന്നു. എന്നാൽ പുറത്തുവരുന്ന വാർത്തകൾ പറയുന്നത് ഇത് ചേച്ചിയുടെ മകനാണെന്നുള്ള കാര്യമാണ്. സ്വന്തം മകനെ പോലെയാണ് അപ്സര ചേച്ചിയുടെ മകനെ നോക്കുന്നതെന്നുമാണ് പറയുന്നത്. അപ്സരയ്ക്ക് ഇതിനോടകം ഫാൻസ് പേജുകളുമുണ്ട്. ഈ ഫാൻസ് പേജുകളിലൂടെയും ഈ വാർത്ത ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
ഏഴ് വര്ഷം കൊണ്ട് പതിനച്ചിലധികം സീരിയലുകൾ ചെയ്യാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട് . അടുത്തിടെ ഇറങ്ങിയ താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്തു. ആരോഗ്യം എന്ന മാസികയിലെ കവർ ഫോട്ടോ വഴിയാണ് അഭിനയ മേഖലയിലേക്ക് എത്തുന്നത്. അപ്സരയുടെ കുടുംബം എന്ന് പറയുന്നത് അമ്മയും ചേച്ചിയും അച്ഛനും അടങ്ങുന്നതാണ്. അച്ഛൻ പോലീസിൽ ആയിരുന്നു. അച്ഛന്റെ മരണം നടന്നിട്ട് എട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചേച്ചി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഇപ്പോൾ അമ്മയും അപ്സരയും മാത്രമാണ് വീട്ടിൽ. എന്നാൽ സോഷ്യൽ മീഡിയയിൽ ആകെ അപ്സര വിവാഹിതയായിരുന്നു എന്നും എന്നാൽ ആ വിവാഹ ബന്ധം വേർപെടുത്തി എന്നുള്ള കിംവദന്തികൾ പുറത്ത് വന്നിരുന്നു. നിലവിൽ അഭിനയംജീവിതത്തിന് ഏറെ പ്രാധാന്യം നൽകി കൊണ്ടാണ താരം കഴിഞ്ഞ് പോരുകയാണ്. ഇരുവരുടെയും പ്രണയം സത്യമാകുന്നു ദിനത്തിൽ ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്.