Latest News

തന്നെ ശല്യപ്പെടുത്തരുതെന്ന് മഞ്ജു വാരിയര്‍ താക്കീത് ചെയ്തിരുന്നു, ശബ്ദരേഖ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്'; സനല്‍ കുമാര്‍ ശശിധരന്റെ കളി എല്ലാ പരിധിയും ലംഘിക്കുകയാണ്; അയാളുടെ ഒരു ആരോപണവും സാമാന്യ യുക്തിക്ക് യോജിക്കുന്നതല്ല; കുറിപ്പുമായി മാലാ പാര്‍വതി 

Malayalilife
 തന്നെ ശല്യപ്പെടുത്തരുതെന്ന് മഞ്ജു വാരിയര്‍ താക്കീത് ചെയ്തിരുന്നു, ശബ്ദരേഖ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്'; സനല്‍ കുമാര്‍ ശശിധരന്റെ കളി എല്ലാ പരിധിയും ലംഘിക്കുകയാണ്; അയാളുടെ ഒരു ആരോപണവും സാമാന്യ യുക്തിക്ക് യോജിക്കുന്നതല്ല; കുറിപ്പുമായി മാലാ പാര്‍വതി 

തിരുവനന്തപുരം: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ അതിരുകടന്ന പ്രണയാഭ്യര്‍ഥനകളെ താക്കീത് ചെയ്തതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ നടി മഞ്ജു വാര്യരുടെ കൈവശമുണ്ടെന്നും അത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും നടി മാലാ പാര്‍വതി. വിഷയത്തില്‍ മഞ്ജുവിന്റെ ഭാഗം കേള്‍ക്കാനായി ഒന്നിലധികം തവണ താന്‍ സംസാരിച്ചിരുന്നെന്നും, സനല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ തികച്ചും ബാലിശവും അടിസ്ഥാനരഹിതവുമാണെന്നും വ്യക്തമാക്കി പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലാണ് മാലാ പാര്‍വതി ഇക്കാര്യം വെളിപ്പെടുത്തിയത്. 

സെക്രട്ടേറിയറ്റിന് മുന്നില്‍ സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് മാലാ പാര്‍വതി കുറിച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം അദ്ദേഹത്തിന്റെ അവകാശമാണെങ്കിലും, മഞ്ജു വാര്യര്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്ന വാദം കേവലം ജല്പനം മാത്രമാണ്. തങ്ങളെയൊന്നിച്ച് ജീവിക്കാന്‍ സമ്മതിക്കാത്തവരെല്ലാം 'മാഫിയ'യാണെന്ന ഇയാളുടെ ചിന്ത ഭ്രാന്തമായ അവസ്ഥയിലെത്തിനില്‍ക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. 

മാല പാര്‍വതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

സെക്രട്ടേറിയറ്റ് പടിക്കല്‍ സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്ന പ്രതിഷേധം, കേട്ടുകേഴ്വി ഇല്ലാത്തതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന അദ്ദേഹത്തിന്റെ ആവശ്യം,,അദ്ദേഹത്തിന്റെ അവകാശമാണ്. എന്നാല്‍ മഞ്ജു വാര്യര്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണ് എന്ന അയാളുടെ വാദം,ജല്പനം മാത്രമാണ്.സനല്‍ കുമാര്‍ ശശിധരനെയും മഞ്ജുവിനെയും ഒന്നിച്ച് ജീവിക്കാന്‍ സമ്മതിക്കുന്നില്ല എന്നും, അയാള്‍ പറയുന്നതിന് എതിര് നില്‍ക്കുന്നവരെല്ലാം 'മാഫിയ' ആണെന്നുമുള്ള ഭ്രാന്ത് എല്ലാ അതിരുകളും കടന്നിരിക്കുന്നു. 

ഈ വിഷയത്തില്‍, മഞ്ജുവിന് പറയുവാനുള്ളത് കേള്‍ക്കാന്‍, ഞാന്‍ ഒന്നില്‍ കൂടുതല്‍ തവണ മഞ്ജുവുമായി സംസാരിച്ചു. അതിര് കടന്ന പ്രണയാഭ്യര്‍ത്ഥന, സഹിക്കാനാവാതെ, മഞ്ജുവും, സഹോദരനും, പിന്നീട് മഞ്ജു നേരിടും കര്‍ശനമായി സംസാരിച്ച ഫോണ്‍ സംഭാഷണം, മഞ്ജുവിന്റെ കൈവശമുണ്ടെന്നും, അത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നും മഞ്ജു പറഞ്ഞു. ''എന്റെ മര്യാദയ്ക്ക് ചേരാത്തത് കൊണ്ട് ഞാനത് പുറത്ത് വിടുന്നില്ല' ഇതാണ് മഞ്ജുവുമായി നടന്ന സംഭാഷണത്തിലെ ഒരു പ്രസക്ത ഭാഗം. പക്ഷേ എനിക്കഭ്യര്‍ത്ഥിക്കാനുള്ളത്, മഞ്ജു എത്രയും പെട്ടെന്ന് ആ ഫോണ്‍ സംഭാഷണം പുറത്ത് വിടണമെന്നാണ്. 

ഒരു ഒഴിവുമില്ലാതെ, സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്ന കളി എല്ലാ പരിധിയും വിടുകയാണ്. സെക്രട്ടേറിയറ്റിന്റെ മുന്നില്‍, സെക്‌സ് റാക്കറ്റിന്റെ പിടിയിലാണ് എന്ന ബാനര്‍ വലിച്ചു കെട്ടി, ഏഴ് വര്‍ഷമായി പറഞ്ഞ് കൊണ്ടിരിക്കുന്ന പഴം പുരാണം ആവര്‍ത്തിക്കുകയാണ്. മഞ്ജു വാര്യരെ, അപമാനിക്കാനായി ഒരു തമിഴത്തിയുടെ ശബ്ദം നിരന്തരം കേള്‍പ്പിക്കുന്നു. അതിലാകട്ടെ നമ്മള്‍ക്ക് കൂടുതല്‍ കേള്‍ക്കാന്‍ കഴിയുന്നത് ' എനിക്ക് പറ്റില്ല' എന്ന വാക്കാണ്. മഞ്ജു വാര്യരുടെ ശബ്ദമായി പുലബന്ധമില്ലാത്ത ആ ശബ്ദം മഞ്ജുവിന്റേതാണെന്നും, അത് അവര്‍ ശബ്ദം മാറ്റി സംസാരിക്കുന്നതാണ് എന്നും ഇയാള്‍ ആവര്‍ത്തിക്കുന്നു.ഇത് നെറ്റ് കോള്‍ ആണെന്നും പറയുന്നുണ്ട്. ഏതായാലും സൈബര്‍ പോലീസിന് ,അന്വേഷിക്കാന്‍ പറ്റും.'തന്റെ ശബ്ദമാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന തമിഴത്തിയുടെ ആരുടെയാണ് എന്നറിയാനും താല്പര്യമുണ്ട് എന്ന് മഞ്ജു, ചിരിച്ച് കൊണ്ട് പറഞ്ഞു. ഒരു പക്ഷേ മഞ്ജുവിനെ ഈ വിഷയം ബാധിക്കുന്നുണ്ടാവില്ല. 

ബാലിശമായിട്ടാവും അവര്‍ അത് കാണുന്നത്. പക്ഷേ ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ മഞ്ജു വാര്യര്‍ എന്ന് സര്‍ച്ച് ചെയ്താല്‍ ,സനല്‍ ശശികുമാര്‍ ശശിധരന്‍ എന്ന ഈ വ്യക്തി, തന്റെ വാശിക്കായി പറഞ്ഞുണ്ടാക്കുന്ന കഥകള്‍ മാത്രമാണ് ലഭിക്കുന്നത്. അവര്‍ ഇത്രയും നാള്‍ ചെയ്ത കാര്യങ്ങള്‍, റദ്ദ് ചെയ്ത് പോവുകയാണ്. ഇയാളുടെ ഒരു ആരോപണവും, സാമാന്യ യുക്തിക്ക് യോജിക്കുന്നതല്ല. 

 സനല്‍ കുമാര്‍ ശശിധരന്‍, ഈ വോയിസ് നോട്ട് എത്രയും പെട്ടെന്ന് പോലീസില്‍ എല്‍പ്പിക്കണം. ഈ സംസാരം എന്ന് നടന്നു എന്നും, ഏത് മാധ്യമത്തിലൂടെ നടന്നു എന്നും ഇയാള്‍ തെളിയിക്കണം. നെറ്റ് കോള്‍ ആണെങ്കിലും url വെച്ച് Trace ചെയ്യാനാകും. ശബ്ദത്തിന്റെ ആധികാരികതയും, പരാതിക്കാരന്‍, കേരള സമൂഹത്തെ ബോധ്യപ്പെടുത്തണം. 

Account/user ID Profile link Registered mobile number Registered email address Account creation date Login/access records Source IP addresses IP timestamps Device/session information User-agent/device details, where retained Linked accounts or identifiers Call-related metadata, if retained Records showing communication between particular accounts Preservation of available records pending formal legal process 

ഇത്രയും കാര്യങ്ങള്‍ സനല്‍ സൈബര്‍ പോലീസിന് കൈമാറണം. സനല്‍ എന്ന സമര്‍ത്ഥനായ സംവിധായകന് ഒരു ശബ്ദം നിര്‍മ്മിച്ചെടുക്കാന്‍ പറ്റില്ല എന്ന് കരുതാന്‍ വയ്യ.''

mala parvathy about sanal kumar and manju issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES