വിവാഹം രഹസ്യമായി നടത്താനായിരുന്നു അദ്ദേഹമാഗ്രഹിച്ചത്; അതുകൊണ്ട് തന്നെയാണ് അത്രയും വിവാദമായത്; തുറന്ന് പറഞ്ഞ് അപ്‌സര

Malayalilife
വിവാഹം രഹസ്യമായി നടത്താനായിരുന്നു അദ്ദേഹമാഗ്രഹിച്ചത്; അതുകൊണ്ട് തന്നെയാണ് അത്രയും വിവാദമായത്; തുറന്ന് പറഞ്ഞ്  അപ്‌സര

ലയാള കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് സാന്ത്വനം. പരമ്പര ജൈത്രയാത്ര തുടരുന്നത് ഉദ്വേഗഭരിതമായ കഥാ സന്ദര്‍ഭങ്ങളിലൂടെയാണ്. സഹോദര സ്നേഹം എടുത്ത് കാണിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്. പരമ്പരയിലെ അഞ്ജലിയുടെയും ശിവന്‍റെ വിവാഹവും, അപര്‍ണയുടെയും ഹരിയുടെയും വിവാഹവും അതിനു പിന്നാലെ നടക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.  പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയം കാഴ്ച വയ്ക്കുമ്പോൾ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ജയന്തി. പരമ്പരയിൽ  നടി ചിപ്പിയുടെ സഹോധാരണയായി എത്തുന്ന  സേതുവിന്റെ ഭാര്യയായിട്ടാണ് ജയന്തി എത്തുന്നത്.  ജയന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ  അവതരിപ്പിക്കുന്നത് നടി അപ്സര രത്നാകരൻ ആണ്.  അപ്സരയുടെ ഈ കഥാപാത്രത്തിന് മികച്ച സ്വീകാര്യതാണ് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ വിവാഹത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അമ്മ നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. ഞങ്ങളൊക്കെ ജനിക്കുന്നതിന് മുന്‍പ് തന്നെ അമ്മ അഭിനയം നിര്‍ത്തിയിരുന്നു. പോലീസുകാരനായിരുന്നു അച്ഛന്‍. കലാരംഗവുമായി അച്ഛന് പ്രത്യേകിച്ച് ബന്ധമൊന്നുമുണ്ടായിരുന്നില്ല. അമ്മ അഭിനയിക്കുന്നതും ഇഷ്ടമായിരുന്നില്ല. എനിക്ക് അമ്മയുടെ സ്വഭാവമാണ് കിട്ടിയത്. സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് തന്നെ കലാമത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. ടീച്ചേഴ്സൊക്കെ മികച്ച പോത്സാഹനമായിരുന്നു തന്നിരുന്നത്.

ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. ഞാന്‍ ഹിന്ദുവും ആല്‍ബിന്‍ ക്രിസ്ത്യനുമാണ്. പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പുകളായിരുന്നു. രണ്ടുവീട്ടുകാരേയും സമ്മതിപ്പിക്കാന്‍ സമയമെടുത്തു. നാല് മാസം മുന്‍പായിരുന്നു വിവാഹം. കല്യാണസമയത്ത് തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളെക്കുറിച്ചും അപ്സര പറഞ്ഞിരുന്നു. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടേയും മക്കളെ ഞങ്ങള്‍ക്കൊത്തിരി ഇഷ്ടമാണ്. കല്യാണത്തിന് അവരൊക്കെ വന്നിരുന്നു. അത് ഞങ്ങളുടെ മക്കളാണ് എന്ന തരത്തിലായിരുന്നു വിവാദം.

വിവാഹം രഹസ്യമായി നടത്തണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ആറ്റുകാല്‍ അമ്പലത്തില്‍ വെച്ച് കല്യാണം നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. അതറിഞ്ഞ് ആരൊക്കെയോ വിളിച്ച് കല്യാണത്തെക്കുറിച്ച് ചോദിച്ചിരുന്നു. അതോടെയാണ് ചോറ്റാനിക്കര അമ്പലത്തിലേക്ക് കല്യാണം മാറ്റിയത്. ചോറ്റാനിക്കര അമ്പലത്തില്‍ ഞങ്ങളെത്തിയത് വരവേറ്റത് യൂട്യൂബ് ചാനലുകളുടെ ക്യാമറകളായിരുന്നു. എങ്ങനെയോ എല്ലാവരും അറിഞ്ഞിരുന്നു. കല്യാണം രഹസ്യമായി നടത്താന്‍ ആഗ്രഹിച്ചത് കൊണ്ടായിരിക്കും ഇത്രയും പരസ്യമായതെന്ന് ഞാനെപ്പോഴും ചേട്ടനോട് പറയാറുണ്ട്.

കുറച്ചൊക്കെ ദേഷ്യം വരുന്നയാളാണ് ഞാന്‍. പെട്ടെന്ന് ഞാന്‍ കറികളൊക്കെ ഉണ്ടാക്കും. സമയമെടുത്താണ് അദ്ദേഹം എല്ലാം ചെയ്യുന്നത്. ഇടയ്ക്ക് അത് പറഞ്ഞ് ദേഷ്യപ്പെടും. പെട്ടെന്ന് തന്നെ അത് മാറുകയും ചെയ്യുമെന്നും താരം വ്യക്തമാക്കിയിരുന്നു. പോലീസുകാരന്റെ മോളൊക്കെയാണെങ്കിലും ആള്‍ പാവമാണെന്നായിരുന്നു ഭര്‍ത്താവിന്റ കമന്റ്. അപ്സരയ്ക്കൊപ്പമായി ആല്‍ബിനും ഷോയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. ആല്‍ബി സംവിധാനം ചെയ്യുന്ന സിനിമയില്‍ അപ്സരയേയും അഭിനയിപ്പിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെങ്കില്‍ ഇടി കിട്ടും. 

മലയാള കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് സാന്ത്വനം. പരമ്പര ജൈത്രയാത്ര തുടരുന്നത് ഉദ്വേഗഭരിതമായ കഥാ സന്ദര്‍ഭങ്ങളിലൂടെയാണ്. സഹോദര സ്നേഹം എടുത്ത് കാണിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്. പരമ്പരയിലെ അഞ്ജലിയുടെയും ശിവന്‍റെ വിവാഹവും, അപര്‍ണയുടെയും ഹരിയുടെയും വിവാഹവും അതിനു പിന്നാലെ നടക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.  പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയം കാഴ്ച വയ്ക്കുമ്പോൾ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ജയന്തി. പരമ്പരയിൽ  നടി ചിപ്പിയുടെ സഹോധാരണയായി എത്തുന്ന  സേതുവിന്റെ ഭാര്യയായിട്ടാണ് ജയന്തി എത്തുന്നത്.  ജയന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ  അവതരിപ്പിക്കുന്നത് നടി അപ്സര രത്നാകരൻ ആണ്.  അപ്സരയുടെ ഈ കഥാപാത്രത്തിന് മികച്ച സ്വീകാര്യതാണ് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ വിവാഹത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അമ്മ നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. ഞങ്ങളൊക്കെ ജനിക്കുന്നതിന് മുന്‍പ് തന്നെ അമ്മ അഭിനയം നിര്‍ത്തിയിരുന്നു. പോലീസുകാരനായിരുന്നു അച്ഛന്‍. കലാരംഗവുമായി അച്ഛന് പ്രത്യേകിച്ച് ബന്ധമൊന്നുമുണ്ടായിരുന്നില്ല. അമ്മ അഭിനയിക്കുന്നതും ഇഷ്ടമായിരുന്നില്ല. എനിക്ക് അമ്മയുടെ സ്വഭാവമാണ് കിട്ടിയത്. സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് തന്നെ കലാമത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. ടീച്ചേഴ്സൊക്കെ മികച്ച പോത്സാഹനമായിരുന്നു തന്നിരുന്നത്.

ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. ഞാന്‍ ഹിന്ദുവും ആല്‍ബിന്‍ ക്രിസ്ത്യനുമാണ്. പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പുകളായിരുന്നു. രണ്ടുവീട്ടുകാരേയും സമ്മതിപ്പിക്കാന്‍ സമയമെടുത്തു. നാല് മാസം മുന്‍പായിരുന്നു വിവാഹം. കല്യാണസമയത്ത് തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളെക്കുറിച്ചും അപ്സര പറഞ്ഞിരുന്നു. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടേയും മക്കളെ ഞങ്ങള്‍ക്കൊത്തിരി ഇഷ്ടമാണ്. കല്യാണത്തിന് അവരൊക്കെ വന്നിരുന്നു. അത് ഞങ്ങളുടെ മക്കളാണ് എന്ന തരത്തിലായിരുന്നു വിവാദം.

വിവാഹം രഹസ്യമായി നടത്തണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ആറ്റുകാല്‍ അമ്പലത്തില്‍ വെച്ച് കല്യാണം നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. അതറിഞ്ഞ് ആരൊക്കെയോ വിളിച്ച് കല്യാണത്തെക്കുറിച്ച് ചോദിച്ചിരുന്നു. അതോടെയാണ് ചോറ്റാനിക്കര അമ്പലത്തിലേക്ക് കല്യാണം മാറ്റിയത്. ചോറ്റാനിക്കര അമ്പലത്തില്‍ ഞങ്ങളെത്തിയത് വരവേറ്റത് യൂട്യൂബ് ചാനലുകളുടെ ക്യാമറകളായിരുന്നു. എങ്ങനെയോ എല്ലാവരും അറിഞ്ഞിരുന്നു. കല്യാണം രഹസ്യമായി നടത്താന്‍ ആഗ്രഹിച്ചത് കൊണ്ടായിരിക്കും ഇത്രയും പരസ്യമായതെന്ന് ഞാനെപ്പോഴും ചേട്ടനോട് പറയാറുണ്ട്.

കുറച്ചൊക്കെ ദേഷ്യം വരുന്നയാളാണ് ഞാന്‍. പെട്ടെന്ന് ഞാന്‍ കറികളൊക്കെ ഉണ്ടാക്കും. സമയമെടുത്താണ് അദ്ദേഹം എല്ലാം ചെയ്യുന്നത്. ഇടയ്ക്ക് അത് പറഞ്ഞ് ദേഷ്യപ്പെടും. പെട്ടെന്ന് തന്നെ അത് മാറുകയും ചെയ്യുമെന്നും താരം വ്യക്തമാക്കിയിരുന്നു. പോലീസുകാരന്റെ മോളൊക്കെയാണെങ്കിലും ആള്‍ പാവമാണെന്നായിരുന്നു ഭര്‍ത്താവിന്റ കമന്റ്. അപ്സരയ്ക്കൊപ്പമായി ആല്‍ബിനും ഷോയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. ആല്‍ബി സംവിധാനം ചെയ്യുന്ന സിനിമയില്‍ അപ്സരയേയും അഭിനയിപ്പിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെങ്കില്‍ ഇടി കിട്ടും. 

Actress apsara words about marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES